Image

ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളത്തിന്‌ സാധ്യതാ പഠനം

Published on 19 March, 2012
ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളത്തിന്‌ സാധ്യതാ പഠനം
തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങളുടെ സാധ്യതാപഠനത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയതാണ്‌ ബജറ്റ്‌ അവതരിപ്പിക്കവെ ധനമന്ത്രി കെ.എം.മാണി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിനായി 50 കോടി രൂപയും വകയിരുത്തി. കോഴിക്കോട്‌, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിനായി സ്ഥലമേറ്റെടുപ്പ്‌ നടപടികള്‍ ത്വരിതപ്പെടുത്തും.

വിമാനത്താവളങ്ങള്‍ ഇല്ലാത്ത ഓരോ ജില്ലകളിലും എയര്‍സ്‌ട്രിപ്പുകള്‍ നിര്‍മിക്കും. കൊല്ലം, കോട്ടയം ജില്ലകളില്‍ ആദ്യമായി ഇത്‌ നടപ്പാക്കും.

കൂടാതെ പ്രവാസി ഭാരതീയദിവസ്‌ കേരളത്തിലും ആരംഭിക്കും. ഇങ്ങനെ പ്രവാസി ഭാരതീയ ദിവസ്‌ നടത്തുന്നതിലൂടെ കേരളത്തിലേക്ക്‌ നിക്ഷേപമെത്തുമെന്നും മാണി പറഞ്ഞു. ഇതിനായി അമ്പത്‌ ലക്ഷം രൂപയും വകയിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക