Image

ബജറ്റ്‌ ചോര്‍ന്ന സംഭവം: രാജിവെയ്‌ക്കണമെന്ന്‌ വി.എസ്‌

Published on 19 March, 2012
ബജറ്റ്‌ ചോര്‍ന്ന സംഭവം: രാജിവെയ്‌ക്കണമെന്ന്‌ വി.എസ്‌
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക്‌ ബജറ്റ്‌ ചോര്‍ന്ന്‌ കിട്ടിയ സംഭവത്തില്‍ ധനമന്ത്രി കെ.എം.മാണി രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പു പുറത്തായ ബജറ്റ്‌ നിരാകരിക്കണമെന്നും എല്‍ഡിഎഫ്‌ ജനപ്രതിനിധികള്‍ക്കൊപ്പം നിയമസഭാ ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎസ്‌ ആവശ്യപ്പെട്ടു. ചോര്‍ന്ന ബജറ്റിനു ഭരണഘടനാ സാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക