Image

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

Published on 12 March, 2018
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്ത്ത് അമേരിക്കയുടെ സ്‌കോളര്‍്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍് കോഴ്‌സിലേക്ക് പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍്ക്കാണ് സ്‌കോളര്‍്ഷിപ്പ് നല്കുക.

എഞ്ചിനീയറിംഗ്, മെഡിസിന്, നേഴ്‌സിംഗ്, ഫാര്‍്മക്കോളജി, ദന്തിസ്റ്ററി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍്ക്ക് ഒന്നാം വര്‍്ഷ പ്രവേശനം തേടുന്ന കുട്ടികള്‍്ക്കാണ് പ്രതിവര്‍ഷം 250 ഡോളര്‍് വീതം നല്കുക. പ്ലസ്ടു പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്ക്കും കുടുംബത്തിലെ വാര്ഷിക വരുമാനം അരലക്ഷത്തില് കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. www.namaha.org എന്ന വെബ്‌സൈറ്റില് നിന്നും ലഭിക്കുന്ന ഫോറമാണ് പൂരിപ്പിച്ച് അയയ്‌ക്കേണ്ടത്. വരുമാന സര്ട്ടിഫിക്കറ്റ്, മാര്ക്ക്‌ലിസ്റ്റിന്റെ അറ്റസ്റ്റഡ്‌കോപ്പി, പാസ്‌പോര്‍്ട്ട് സൈസ് ഫോട്ടോ, സാമ്പത്തിക ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രൊഫഷണല്‍് കോഴ്‌സിന് പ്രവേശനം ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്‍്ശകത്ത്, വസുദൈവ കുടുംബം നേടാനാകുമോ അതോ അസാധ്യ ദൗത്യമോ'' എന്ന വിഷയത്തില്‍് 3 പേജില്‍ കുറയാതെ ഉപന്യാസം എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കണം.

2018 ഏപ്രില് 30 മുന്പ് പി.ഒ., ബോക്‌സ് 1244, പേരൂര്‍ക്കട. തിരുവനന്തപുരം 695005 എന്ന വിലാസത്തില്‍് അപേക്ഷകള്‍് ലഭിക്കണം
Join WhatsApp News
Joseph 2018-03-12 20:34:19
'കേരളാ ഹിന്ദു സംഘട ഓഫ് നോർത്ത് അമേരിക്ക'യുടെ കുട്ടികൾക്കായുള്ള സ്‌കോളർഷിപ്പ് പദ്ധതികൾ നല്ല ഉദ്ദേശത്തോടെയും അഭിനന്ദനീയവുമാണ്. 

സ്‌കോളർഷിപ്പ് കിട്ടാൻ ഓരോ കുട്ടിയേയും സംഘടന നല്ലവണ്ണം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും പറയാതെ വയ്യ. ഫോറം പൂരിപ്പുക്കുന്നതുകൂടാതെ വരുമാന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് ഫോട്ടോ, സ്‌കൂളിലെ സർട്ടിഫിക്കറ്റ്, സ്ഥലത്തെ ഹിന്ദു സംഘടനയുടെ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് അറ്റസ്റ്റ് ചെയ്യൽ, പ്രൊഫഷണൽ കോഴ്സ് ലഭിച്ചതിനുള്ള തെളിവ് എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് സ്‌കോളർഷിപ്പ് ദാതാക്കൾക്ക് വേണ്ടത്. നാട്ടിലെ ചുവപ്പുനാടകളുടെയിടയിൽ ഓരോ ഓഫിസും കയറിയിറങ്ങുമ്പോൾ കുട്ടിക്ക് കിട്ടുന്ന ഈ നക്കാപ്പിച്ച സ്കോളർഷിപ്പു തുകയോളം കൈക്കൂലിവഴി ചെലവാക്കേണ്ടിയും വരും. അമേരിക്കൻ വിസ കിട്ടുവാൻ ഇത്രയും ബുദ്ധിമുട്ടേണ്ടെന്നു തോന്നുന്നു. നാട്ടിൽ ഒരു ഓഫിസിൽ ഒരുത്തനെ കാണണമെങ്കിൽ താഴത്തവൻ മുതൽ മുകളിൽ ഇരിക്കുന്നവനെ വരെ പ്രീതിപ്പെടുത്തണം. 

സംഘടന കുട്ടികൾക്കായി നൽകിയ ഈ ഉപന്യാസവും കടുപ്പം. ഈ വിഷയം മൂന്നു പേജിനുള്ളിൽ ഇതിലെ പ്രവർത്തകർക്കുപോലും എഴുതുവാൻ കഴിയുമെന്നും തോന്നുന്നില്ല.

'വസുദൈവ കുടുംബം നേടാനാകുമോ അതോ അസാധ്യ ദൗത്യമോ'' 'വസു' എന്നാൽ 'ഇന്ദിരൻ' എന്നാണ് അർത്ഥം. വിഷ്ണുവും ആകാം. മനുവിന്റെ പുത്രന്മാരെ അഷ്ട വസു വെന്നു പറയും. മഹാഭാരതത്തിൽ അഷ്ട വസുമാർ ഭൂമി, തീയ്, കാറ്റ്, സൂര്യൻ, ആകാശം, ചന്ദ്രൻ, നക്ഷത്രം, ശൂന്യം  എന്നിങ്ങനെ പോവുന്നു. ഇതെല്ലാം ദൈവമായി സങ്കൽപ്പിച്ചുകൊണ്ട് ഒരു കുട്ടിയ്ക്കും ഈ ഉപന്യാസം കൃത്യമായി എഴുതാൻ സാധിക്കില്ല. അത് അമാനുഷ്യകവും അസാധ്യവും തന്നെ. 

സംസ്കൃതത്തിൽ वसुधैव कुटुम्बकम् എന്ന് ഇന്ത്യയുടെ പാർലമെന്റ് കെട്ടിടത്തിന്റെ മുമ്പിൽ എഴുതി വെച്ചിട്ടുണ്ട്. മലയാളത്തിൽ 'വസുധൈവ കുടുംബകം' എന്ന് എഴുതും. ഇങ്ങനെ എഴുതുമ്പോൾ അർത്ഥത്തിൽ വളരെ വ്യത്യാസവും വരും. ഇത് ഹൈന്ദവ പുരാണത്തിലെ മഹാ ഉപനിഷത്തിൽ നിന്നുമുള്ള തത്ത്വമാണ്. 'വസുധ' എന്നാൽ 'ലോകം' അല്ലെങ്കിൽ 'ഭൂമി' എന്നർത്ഥം. 'ഏവ' എന്നാൽ 'വാസ്തവത്തിൽ' (Indeed) എന്നും. കുടുംബകം, കുടുംബം തന്നെ. "ലോകം മുഴുവന്‍ എന്റെ വീടാണ്". "ലോകമേ തറവാട്' എന്നിങ്ങനെ ഇതിലെ പ്രവർത്തകർ പത്താം ക്ലാസ്സ് പാസ്സായ കുട്ടികൾക്ക് ഉപന്യാസം നൽകിയിരുന്നെങ്കിൽ കുറച്ചുകൂടി യുക്തിപരമാകുമായിരുന്നു. ലോകം മുഴുവൻ എന്റെ വീടായാലും സൗദി അറേബ്യയായിൽ പത്തു സെന്റ് സ്ഥലം മേടിക്കാൻ സാധിക്കുമോയെന്ന മോഹവും കണ്ടറിയണം. 
നാരദന്‍ 2018-03-12 21:03:35
വസു ദൈവ കുടുംബം ഓക്കെ
പക്ഷെ ഹൈന്ദവ ദര്‍മ്മം  മാനവ ദര്‍മം - എന്നൊക്കെ പറയുമ്പോള്‍ - it is a logical fallacy and a philosophical bullying. you are telling or forcing others to accept your idea. it is fanaticism in sugar-coated letters.
Revathi Menon 2018-03-12 21:35:57

I remember an old cartoon, Donald Duck [ not trump] a crazy duck running around messing up a lot. One episode was, he was an insurance agent and he tricked the pig to sign the policy on his house. Pigs house got destroyed and when he claimed for the damages the crazy drafty duck showed him all the fine prints. Regardless of all and any damages, the house must be run down by a white baby Elephant.

The requirements/ qualifications for the scholarship seems like drafted by an old retired Village officer. Remember he wanted Lemonade, Murukkan with all that we had to see the Peon/ attender. When all the demands are met, you have to prove that your father is your real father.

 Common guys! Live in this year 2018.

NSS [Hindu] colleges had scholarships. They never asked for the religion. My classmate a Christian got the scholarship and even the Mannam Memorial Scholarship.

Wake up

വിദ്യാധരൻ 2018-03-12 23:47:22
കുത്തി വയ്ക്കുന്നു വിഷം
കൊച്ചു മനസ്സിലിപ്പഴെ
കുറ്റവാളിയാണതിനു
മതങ്ങളൊക്കയും .
നാനാത്വത്തില്‍ ഏകത്വം
അഭ്യസിപ്പിക്കേണ്ടോർ
ഛിന്നഭിന്നമാക്കുന്നു
സമൂഹത്തെ ഭിന്നമാക്കുന്നു
പറന്നടുക്കുന്നു പാവങ്ങളെ
ലക്ഷ്യമാക്കി മതാനുയായികൾ
വീടായി, പണമായി
സ്കോളർഷിപ്പായി
വിതറുന്നു വിഷലിപ്‌തമാം
അരിമണികൾ
അറിയുന്നില്ല പാവങ്ങൾ
അതശിച്ചാൽ 
അവരുടെ തലമുറകൾ
അസ്വാതന്ത്ര്യത്തിന്റെ
ഇരുട്ടറക്കുള്ളിൽ
ആജീവനാന്ത തടവുകാരെന്ന്.
ലജ്ജ തോന്നുന്നു
'പണ്ഡിത ' വർഗ്ഗമിതിൻ
പിന്നിലെ ചാലക
ശക്തിയെന്നോർക്കുമ്പോൾ
എന്നു നാം നമ്മെ
മനുഷ്യരായി കാണും
അന്നുമാത്രമേ നാം
സ്വാതന്ത്ര്യ മധു നുകരു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക