മികച്ച ബജറ്റ് അവതരിപ്പിച്ച ദിനേശ് ത്രിവേദിയുടെ രാജി വേദനാജനകം: പ്രധാനമന്ത്രി
Published on 19 March, 2012
ന്യൂഡല്‍ഹി: റെയില്‍വെ മന്ത്രിസ്ഥാനം രാജിവെച്ച ദിനേശ് ത്രിവേദിയുടെ രാജി
വേദനാജകമാണെന്നും അദ്ദേഹം അവതരിപ്പിച്ചത് മികച്ച ബജറ്റായിരുന്നുവെന്നും
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു.
മന്ത്രിസഭയില്‍ നിന്നും
അദ്ദേഹം പുറത്ത് പോവുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ത്രിവേദിയുടെ രാജിക്കത്ത്
ഞാന്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. നമ്മുടെത് ഒരുസഖ്യകക്ഷി സര്‍ക്കാറാണ്.
അതിനാല്‍ പല വിഷയങ്ങളിലും അഭിപ്രായ സമന്വയം ആവശ്യമായി വരുമെന്നും പാര്‍ലമെന്‍റിനെ
അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല