സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-2: ഏബ്രഹാം തെക്കേമുറി)
SAHITHYAM
11-Mar-2018
SAHITHYAM
11-Mar-2018

വിവാഹത്താലൊരു മാനസാന്തരമെന്നാണ്് നാട്ടുകാര്‍ അന്ന്് വിധിയെഴുതിയത്.
‘എന്നാലും ആ പെണ്ണിന്റെ ഒരു തലേലെഴുത്തേ?’ ചിലര്‍ മൂക്കത്തു് വിരല്‍
വച്ചു.ലിസിയുടെ കഴുത്തില്‍ മിന്നു വെച്ചതോടെ രാജന്‍ സ്കറിയായുടെ ‘ശുക്രദശ’
ആരംഭിക്കുകയായിരുന്നു. വിവാഹം എന്ന പ്രക്രിയയിലൂടെ അര്‍ഹിക്കാത്ത സ്ഥാന
ങ്ങളില്‍ അള്ളിപ്പിടിച്ചു് കയറുന്നവര്‍ക്കു് മാനസാന്തരമെന്ന മൂടുപടം
നിലനില്പിന്റെ അടിസ്ഥാനമാണല്ലോ!.
“നല്ല ദൈവഭയമുള്ളൊരു പയ്യന്‍” ലിസിയുടെ വീട്ടുകാര്‍ക്കു് രാജനെപ്പറ്റിയുള്ള അഭിപ്രായം അതായിരുന്നു.
“ എടോ തനിക്കു് ലോട്ടറി അടിച്ചതാ, സൂക്ഷിച്ചു് കൈകാര്യം ചെയ്‌തോണം” കൂട്ടുകാര്‍ അയാളുടെ ചെവിയില്‍ അപ്പോഴും മന്ത്രിച്ചു.
കാടും മേടും ചവുട്ടിമെതിച്ചു് ഉശിരോടെ സര്‍ക്കാര്‍ ജീവനക്കാരനായി കൊടി പിടിച്ചു് ഈക്വിലാബു് വിളിച്ചുനടന്ന കാലത്താണു് രാജന്‍ സ്കറിയാ ജീവിതത്തിന്റെ കയ്‌പേറിയ പടവുകളില്‍ ശയ്യാവലംബിയായി പട്ടുപോയതു്. കിടക്കയില്‍ കിടന്നു്
മുകളിലേയ്ക്ക് നോക്കുന്ന വേളകളില്‍ തന്റെ ‘ൂതകാലപ്രവര്‍ത്തികളുടെ കരാളഹസ്തങ്ങള്‍ തനിക്കെതിരേ ഉയരുന്നതായി അയാള്‍ കണ്ടു മാനസാന്തരത്തിന്റെ പെരുവഴിയിലേക്കു് താന്‍ എടുത്തെറിയപ്പെടുന്നതുപോലെ. ലഹരിയുടെ ലോകത്തിലൂടെ താന്‍ നൃത്തം വച്ച നാളുകള്‍. ഉദ്യോഗത്തിന്റെ കുപ്പായത്തിന്ള്ളില്‍ ശൃംഗാരത്തിന്റെ കൂടുകള്‍ മെനഞ്ഞ നാളുകള്‍. തരുണിമണികളെ കൈയ്യിലിട്ടാട്ടിയുള്ള ആ ഉല്ലാസ യാത്രക്കിടയില്‍ നിയന്ത്രണംവിട്ട ബസ്സിന്ള്ളില്‍ കിടന്നു് വീര്‍പ്പു് മുട്ടിയ നിമിഷങ്ങള്‍. നിരവധി യാത്രക്കാരുടെ മരണത്തിനിടയാക്കിയ ആ അപകടത്തില്‍ അകപ്പെട്ടു് വേദനയുടെ കയ്പ്പുനീര്‍ ന്കരുമ്പോള്‍ ചെറിയൊരു മാനസാന്തരം. പിടിച്ചു നില്ക്കാന്‍ മറ്റു് പോംവഴികളില്ലെന്നൊരു തോന്നല്‍. ആ മാനസാന്തരമാണിന്നു തന്നെ മത്തായി പുനലൂരാന്റെ മരുമകനാക്കിതീര്‍ത്തതു്.
സത്യം ആരെങ്കിലും അറിഞ്ഞാല്‍ ——എല്ലാം നഷ്ടപ്പെട്ടതു തന്നെ. വാഹനാപകടത്തില്‍പെട്ടു് സന്താനോല്പാദനശേഷി നഷ്ടപ്പെട്ടവന്‍. അന്നു് ഡോക്ടര്‍ പറഞ്ഞ വാചകങ്ങള്‍.
“രാജന്‍, നിങ്ങള്‍ അവിവാഹിതനാണല്ലേ? ഒരു ജീവിതം പാഴായിയെന്നു ചിന്തിച്ചു് നിരാശപ്പെടരുതു്. ലൈംഗീകശേഷി ക്രമേണ നിങ്ങള്‍ക്കുണ്ടാകുമെങ്കിലും സന്താനഭാ ഗ്യം പ്രതീക്ഷിക്കണ്ടാ. അതു കരുതിയുള്ള ഒരു വിവാഹമൊക്കെ കഴിച്ചു് ജീവിക്കണം., ഴീീറ ഹൗരസ.”
ആ ബലഹീനതയെ മാനസാന്തരംകൊണ്ടു് മറച്ചുപിടിച്ചു. ‘കുട്ടികളുണ്ടായില്ലെന്നു കണ്ടു് വിവിാഹബന്ധം വേര്‍പെടുത്താന്‍ നിയമമില്ലല്ലോ’! ഏതായാലും വിവാഹം കഴിക്കുക. കഴിച്ചു.
ഇന്നിപ്പോള്‍ എല്ലാംകൊണ്ടും തന്നേക്കാള്‍ ശ്രേഷ്ടയായ ‘ാര്യയുടെ മുമ്പില്‍ പിടിച്ചുനില്‌ക്കേണമെങ്കില്‍ ഒരു സംപൂര്‍ണ്ണ മാനസാന്തരം .ജീവിക്കാന്‍ നിവൃത്തിയി ല്ലാത്തവന് ലോകാവസാനമെന്നു കേള്‍ക്കുന്നതൊരാശ്വാസമല്ലേ.
രാജന്‍ സ്കറിയാ രക്ഷാവാഹനത്തില്‍ ചാടിക്കയറി. അങ്ങനെ സീയോന്‍യാത്ര ക്കാരനായി. . പെരുവഴിയിലെ ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്നും സീയോന്‍നഗരിയിലേക്കുള്ള വിശ്വാസക്കപ്പലില്‍ കയറി. സ‘ മാറി. ആസ്ഥാനങ്ങള്‍ മാറി. വേഷം മാറി .
‘കൊയ്ത്തുണ്ടേറെ, വേലക്കാരോ ചുരുക്കം’ കൊയ്തു. ഭീമമായ കറ്റകള്‍.. കളപ്പുരകള്‍ നിറച്ചു. പേരും, പ്രശസ്തിയും കൈവന്നു. കൈമോശം വന്നതൊന്നുമാത്രം
“മനസ്സാക്ഷി”.
(തുടരും....)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments