Image

ഡോ. ബ്രിജിറ്റ് ജോര്‍ജ് ഫൊക്കാന വനിതാഫോറം ദേശീയ ചെയര്‍പേഴ്‌സണ്‍ ആയി മത്സരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 March, 2018
ഡോ. ബ്രിജിറ്റ് ജോര്‍ജ് ഫൊക്കാന വനിതാഫോറം ദേശീയ ചെയര്‍പേഴ്‌സണ്‍ ആയി മത്സരിക്കുന്നു
ചിക്കാഗോ: ഫൊക്കാനായുടെ 2018- 2020 ദേശീയ വനിതാഫോറം ചെയര്‍ പേഴ്‌സണ്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള ഡോ. ബ്രിജിറ്റ്ജോര്‍ജ് മത്സരിക്കുന്നു.

നിലവില്‍ ഫൊക്കാനാ ദേശീയ വനിതാഫോറംവൈസ് പ്രസിഡന്റ് ആയ അവര്‍ ചിക്കാഗോയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ നിറഞ്ഞ സാന്നിധ്യമാണ് . ചരിത്ര വിജയമായിരുന്ന ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്റെ ചുക്കാന്‍ പിടിച്ച വനിതകളില്‍ഒരാള്‍. അന്നത്തെ പ്രവര്‍ത്തന മികവ് കണ്ടാണ് തന്റെ പാനലില്‍ ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്ക്മത്സരിപ്പിക്കുന്നതെന്നു 2018- 2020 ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ലീലാ മാരേട്ട് അറിയിച്ചു.

ചിക്കാഗോയില്‍ ആതുര ശ്രുശൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ബ്രിഡ്ജിറ്റ് ജോര്‍ജ് കാഞ്ഞിരപ്പള്ളിയില്‍ പേരുകേട്ട കരിപ്പാപ്പറമ്പില്‍ കുടുംബാംഗം മറിയാമ്മയുടേയും, ബര്‍ക്കുമാന്‍സിന്റേയും സീമന്തപുത്രിയാണ്. 2012-ല്‍ ഹൂസ്റ്റണില്‍ വെച്ചു നടന്ന ഫൊക്കാന ദേശീയ കണ്‍വന്‍ഷനില്‍ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടു.

ജിമ്മി ജോര്‍ജ് സിപി.എ ആണ് ഭര്‍ത്താവ്. രണ്ടു മക്കള്‍. ഫിസിക്കല്‍ തെറാപ്പയില്‍ കോയമ്പത്തൂര്‍ എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് നേടിയ അവര്‍ 2015-ല്‍ അമേരിക്കയിലെ യൂട്ടിക്കല്‍ കോളജില്‍ നിന്ന് ഫിസിക്കല്‍ തെറപ്പയില്‍ ഡോക്ടറേറ്റും നേടി. ഇപ്പോള്‍ ചിക്കാഗോയിലെ സെഡ്ജ് ബ്രൂക്ക് നഴ്‌സിംഗ് ഫെസിലിറ്റിയില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. നേരത്തെ പ്രിസ്ബിറ്റേറിയന്‍ ഹോംസ് ആന്‍ഡ് കമ്യൂണിറ്റി സെന്ററില്‍ റിഹാബ് ഡയറക്ടറായിരുന്നു.

2012 മുതല്‍ 2014 വരെ ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായിരുന്ന ബ്രിഡ്ജിറ്റ് ചിക്കാഗോ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പാരീഷ് കൗണ്‍സില്‍ മെമ്പറും, പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി പ്രവര്‍ത്തിച്ചിരുന്നു.

ഫൊക്കാനയ്ക്കു വികസനാത്മക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാനും മികച്ച കണ്‍വന്‍ഷന്‍ നടത്താനും ലീലാ മാരേട്ട് നയിക്കുന്ന ടീമിന് സാധിക്കും. ഫൊക്കാനയിലും, ഇതര സംഘടനകളിലും നേതൃത്വപരമായും , സംഘാടന മികവിലും ശ്രദ്ധയാകര്‍ഷിച്ച ലീലാ മാരേട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ് ഫൊക്കാന വനിതാ ഫോറം ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് ഡോ. ബ്രിട്ജിറ്റ് ജോര്‍ജ് അറിയിച്ചു. എല്ലാ അലസതയും മാറി ഫൊക്കാനയ്ക്കു ഒരു പുതിയ ജീവന്‍ ഉണ്ടാകുവാന്‍ എല്ലാ അംഗ സംഘടനകളും ലീലാ മാരേട്ട് നയിക്കുന്ന പാനലിനൊപ്പം നിലകൊള്ളണമെന്നും ഡോ. ബ്രിഡ്ജിറ്റ് ജോര്‍ജ് അഭര്‍ഥിച്ചു 
ഡോ. ബ്രിജിറ്റ് ജോര്‍ജ് ഫൊക്കാന വനിതാഫോറം ദേശീയ ചെയര്‍പേഴ്‌സണ്‍ ആയി മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക