Image

മാണിയുടെ പത്താം ബജറ്റ്‌ ഇന്ന്‌; അമിത ഭാരമുണ്ടാവില്ലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 19 March, 2012
മാണിയുടെ പത്താം ബജറ്റ്‌ ഇന്ന്‌; അമിത ഭാരമുണ്ടാവില്ലെന്ന്‌ റിപ്പോര്‍ട്ട്‌
തിരുവനന്തപുരം: തന്റെ പത്താമത്തെ ബജറ്റ്‌ ധന മന്ത്രി കെ.എം.മാണി ഇന്ന്‌ നിയമസഭയില്‍ അവതരിപ്പിക്കും. പൊതുവെ ജനോപകാരപ്രദമായ ബജറ്റില്‍ അമിതഭാരമുണ്ടാവില്ലെന്ന്‌ റിപ്പോര്‍ട്ട്‌. കൃഷിക്കു മുന്‍ഗണ നല്‍കുന്ന ബജറ്റില്‍ ഹൈടെക്‌ കൃഷിക്കു സബ്‌സിഡി, തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ ഇന്‍സെന്റീവ്‌, നികുതിയേതര വരുമാനം വര്‍ധിപ്പിക്കല്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളുണ്ടാകുമെന്ന്‌ കരുതുന്നു.

നികുതിനിരക്കുകളില്‍ മാറ്റം വരുത്തിയേക്കും. അടിസ്ഥാനസൗകര്യ വികസനത്തിന്‌ മുന്‍തൂക്കം നല്‍കും.
ജീവന്‍രക്ഷാമരുന്നുകള്‍ വിലകുറച്ച്‌ വില്‍ക്കുന്ന കാരുണ്യ മെഡിക്കല്‍ സ്‌റ്റോറുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും. മദ്യപാനികളെ ലഹരിവിമുക്തമാക്കാന്‍ ബിവറേജസ്‌ കോര്‍പ്പറേഷന്റെ പണമുപയോഗിച്ച്‌ കേന്ദ്രങ്ങള്‍ തുടങ്ങും. 2004ന്‌ മുമ്പ്‌ വിദ്യാഭ്യാസ വായ്‌പയെടുത്തവരുടെ പലിശ കുടിശ്ശികയും സര്‍ക്കാര്‍ ഏറ്റെടുത്തേക്കും.

രാവിലെ ഒമ്പതിനാണ്‌ നിയമസഭയില്‍ ബജറ്റ്‌ അവതരണം. 20,21,22 തീയതികളില്‍ ബജറ്റിനെപ്പറ്റി ചര്‍ച്ച നടക്കും.
മാണിയുടെ പത്താം ബജറ്റ്‌ ഇന്ന്‌; അമിത ഭാരമുണ്ടാവില്ലെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക