image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ആധുനിക മലയാളസാഹിത്യം എവിടെയെത്തി നില്‍ക്കുന്നു? (ലേഖനം: സാം നിലമ്പള്ളില്‍)

SAHITHYAM 10-Mar-2018 സാം നിലമ്പള്ളില്‍
SAHITHYAM 10-Mar-2018
സാം നിലമ്പള്ളില്‍
Share
image
A thing of beatuy is joy forever. സൗന്ദര്യമുള്ളതെന്തും മനസിന് ഉന്മേഷം  പകരുന്നതാണ്. അതൊരു പുഷ്പമായാലും, ചിത്രമായാലും സംഗീതമായിലും, സാഹിത്യകൃതിയായാലും നല്ലതുതന്നെ. ഈയൊരു ചിന്താഗതിയോടെയാണോ ആധുനിക സാഹിത്യകാരന്മാരെന്ന്   അവകാശപ്പെടുന്നവര്‍ (മലയാളത്തില്‍ പ്രത്യേകിച്ചും) രചനകള്‍ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലരുടേയും കൃതികള്‍വായിക്കുമ്പോള്‍ ഉന്‍മേഷത്തിനും
 ഉല്ലാസത്തിനുംപകരം മാനസികപീഢനമാണ് അനുഭവപ്പെടുന്നത്. അപ്പോള്‍ ആധുനുകമെന്ന് പറയുന്നത് വെറും കള്ളനാണയമല്ലേ; അങ്ങനെയൊന്നില്ല. മലയാളത്തിലെ നല്ലനോവലുകള്‍ എഴുതിയിട്ടുള്ളത് ദേവും, തകഴിയും ബഷീറും എം.ടിയും ചെറുകഥാസാഹിത്യത്തില്‍ ടി പത്മനാഭനുമാണ്. Old is Gold.

ആധുനികമെന്ന് അവകാശപ്പെടുന്ന കുറെകൃതികള്‍ വായിക്കാനുള്ള അവസരമായിട്ടാണ് ഈ പ്രവശ്യത്തെ എന്റെ നാട്ടില്‍പോക്ക് വിനിയോഗിച്ചത്. ഈ 'ആധുനിക കൃതികള്‍' എങ്ങനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ എനിക്ക് അല്‍പംപോലും ആലോചിക്കേണ്ടിവന്നില്ല. അടുത്തകാലത്ത് സാഹിത്യ അക്കാഡമിയുടെ അവാര്‍ഡ് കിട്ടിയിട്ടുള്ള നോവലുകളാണ് എറണാകുളം പബ്‌ളിക്ക് ലൈബ്രറിയില്‍നിന്ന് ഞാന്‍ എടുത്തത്. അതില്‍ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം', ബെന്യാമിന്റെ 'ആടുജീവിതം' മീരയുടെ 'ആരാച്ചാര്‍', സാറാ ജോസഫിന്റെ 'ആതി', പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനംപോലെ,' അവസാനമായി ടി.ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്നീ നോവലുകള്‍. ഇവരില്‍നിന്ന് സാറാ ജോസഫിനേയും രാമകൃഷണനേയും മാറ്റിനറുത്താന്‍ ആഗ്രഹിക്കുന്നു.. 

മറ്റുകൃതികളെല്ലാം വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു സംശയം എന്നില്‍ അവശേഷിച്ചു. ഈ നോവലുകള്‍ അവാര്‍ഡിന് അര്‍ഘമാണോ. ആയിരിക്കാം. കാരണം അര്‍ഘമായ മറ്റുകൃതികളൊന്നും വായിക്കപ്പെട്ടിട്ടില്ലാഞ്ഞതുകൊണ്ട് കൊടുത്തതാകാം പാരിതോഷികം. ചരടുവലിയുണ്ടന്ന് ഞാന്‍ പറയില്ല. ഒരുവര്‍ഷം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കൃതികളെല്ലാം വായിച്ചുനോക്കാന്‍ അവാര്‍ഡ് കമ്മറ്റിക്ക് സാധ്യമല്ല. 

ഒരുനല്ല വായനക്കാരന്‍ എന്ന നിലക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് എന്റെകടമയാണെന്ന് തോന്നുന്നതുകൊണ്ടാണ് ഇതെഴുതുന്നത്.

മേല്‍പറഞ്ഞ കൃതികളില്‍നിന്ന് ടി. ഡി.യേയും സാറാ ജോസഫിനേയും മാറ്റി നിറുത്തിയതിന്റെ കാരണം അവരുടെ നോവലുകള്‍ മറ്റുള്ളവരുടേതില്‍നിന്ന് വ്യത്യസ്ഥമായതുകൊണ്ടാണ്. അതിനെപ്പറ്റി പിന്നീടുപറയാം. സാറാ ജോസഫിന് അവാര്‍ഡ് കിട്ടിയത് മറ്റൊരു പുസ്തകത്തിനാണെന്നത് ഇവിടെ സൂചിപ്പിക്കട്ടെ. ടി.ഡിക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡ് കിട്ടിയത്.

സുഭാഷ് ചന്ദ്രന്‍ മലയാളം എം. എ ക്കാരനാണ്. 
വിദ്യാഭ്യാസയോഗ്യതയാണ് ഒരു സാഹിത്യകാരന് ആവശ്യമായ മാനദണ്ഡമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മലയാളത്തിലെ മഹാനായ സാഹിത്യകാരന്‍ മുഹമ്മദ് ബഷീറിന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസംപോലും ഇല്ലായിരുന്നു. മലയാളം തെറ്റുകൂടാതെ എഴുതാന്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നു. ബഷീര്‍ ആസനസ്ഥനായിരിക്കുന്ന സാഹിത്യസിംഹാസനത്തിന്റെ കാല്‍ചുവട്ടില്‍ കിടക്കാന്‍പെലും സുഭാഷ് അര്‍ഘനല്ല എന്നാണ് അദ്ദേഹത്തിന്റെ കൃതിവായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. ഇവിടെ ബഷീറിനേയും സുഭാഷിനേയും തമ്മില്‍ താരതമ്യപ്പെടുത്തിയത് രണ്ടുപേരുടേയും വിദ്യാഭ്യാസയോഗ്യതയുടെ പേരിലാണ്. ഭാഷകൊണ്ടുള്ള അഭ്യാസമല്ലാതെ 'മനുഷ്യന് ഒരു ആമുഖത്തില്‍' മറ്റൊന്നുംകണ്ടില്ല. അരപ്പേജുവരുന്ന വാചകങ്ങള്‍ എഴുതുന്നതാണോ സുഭാഷ് കണ്ടെത്തുന്ന ആധുനികത? ഇത് പണ്ടത്തെ എഴുത്തുകാരുടെ ശൈലിയായിരുന്നു. അതുപോലെ വാചകങ്ങളെ വളച്ചൊടിച്ച് വായനക്കാരനെ പരിഭ്രമിപ്പിക്കുന്നതാണോ ആധുനികത? ഇതൊക്കെയാണെന്നാണ് മലയാളത്തിലെ പുതിയ എഴുത്തുകാര്‍ മനസിലാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. 

'ആധുനികനായ' ഒരെഴുത്തുകാരന്‍ അദ്ദേഹത്തിന്റെ ചെറുകഥ  ടി. പത്മനാഭനെ വായിക്കാന്‍ ഏല്‍പിച്ചതിനെപ്പറ്റി അദ്ദേഹം ഒരഭിമുഖത്തില്‍ പരാമര്‍ശ്ശിക്കയുണ്ടായി. അതില്‍ മേല്‍പറഞ്ഞതുപോലെയുള്ള അരപ്പേജുവരുന്ന വാചകം വായിച്ചിട്ട് ഒന്നുംമനസിലാകാതെ എന്താ ഇതിന്റെ അര്‍ത്ഥമെന്ന് കഥാകൃത്തിനോട് ചോദിക്കയുണ്ടായി. 'ഇതൊക്കെയാ, സാറെ ഇപ്പോഴത്തെ ട്രെന്‍ഡ്' എന്നായിരുന്നു ചെറുപ്പക്കാരന്റെ മറുപടി. പുതിയ എഴുത്തുകാരെ വഴിതെറ്റിക്കുന്ന സുഭാഷിനെപ്പോലെയുള്ളവര്‍ക്കാണോ അവാര്‍ഡുകൊടുത്ത് സാഹിത്യ അക്കാഡമി ആദരിക്കേണ്ടത്? അദ്ദേഹത്തിന്റെ നോവലില്‍ പുതുമയൊന്നും ഞാന്‍ കണ്ടില്ല. ഒരു ഗ്രാമവും അവിടെ ജീവിക്കുന്ന കുറെമനുഷ്യരും. പലരും എഴുതിയിട്ടുള്ള വിഷയം സുഭാഷ് തന്റെ വാചകക്കസര്‍ത്തിലൂടെ പുനരാവിഷക്കരിച്ചിരിക്കുന്നു. പുതുമയില്ല, ഓര്‍ത്തിരിക്കാന്‍പറ്റിയ സന്ദര്‍ഭങ്ങളില്ല, തിളക്കമുള്ള കഥാപാത്രങ്ങളില്ല. ആകെയുള്ളത് ടോട്ടല്‍ കണ്‍ഫ്യൂഷന്‍.

മലയാളികള്‍ക്ക് പരിചയമില്ലാത്ത ഒരു തീമാണ് ബെന്യമിന്‍ ആടുജീവിതത്തിലൂടെ അവതരിപ്പിക്കുന്നത്. കുറെ വര്‍ഷങ്ങള്‍ ഗല്‍ഫില്‍ കഴിഞ്ഞിരുന്ന എഴുത്തുകാരന് അവിടുത്തെ ജീവിതവുമായി പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. നജീബെന്ന കഥാപാത്രത്തിന്റെ യാതനകള്‍ അതിശയോക്തിപരമായി വര്‍ണിച്ചിട്ടുള്ളതല്ലാതെ മണലാരണ്യത്തിന്റെ മണംപകരാന്‍ എഴുത്തുകാരന് സാധിച്ചിട്ടില്ല. ഒരു അനുഭവകഥ വിവരിക്കുന്നതല്ലാതെ സാഹിത്യകൃതിക്കുവേണ്ട ചൈതന്യം നോവലിനില്ലെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു സാഹിത്യസൃഷ്ടിയില്‍ തെളിഞ്ഞുകാണേണ്ട്ത് എഴുത്തുകാരന്റെ പ്രതിഭയാണ്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ പ്രതിഭ ആടുജീവിതത്തില്‍ കാണാനില്ല. നോവല്‍ വായിച്ചുകഴിയുമ്പോള്‍ കുറെ ആടുകളും നജീബെന്ന കഥാപാത്രത്തോടുള്ള സഹതാപവും മാത്രമേ വായനക്കാരന്റെ മനസിലുള്ളു. മനുഷ്യമനസാക്ഷിയെ കുത്തിനോവിച്ച കൊലക്ക് ഇരയായ മധുവെന്ന ആദിവാസിയുവാവിനോട് തോന്നിയതുപോലുള്ള സഹതാപം. ആടുജീവിതത്തിന് സാഹിത്യ അക്കാഡമി അവാര്‍ഡ് കൊടുത്തത് എന്റെപേരിലാണെന്ന് മനസിലാകുന്നില്ല. ഒരുപക്ഷേ, മലയാളിവായനക്കാര്‍ക്ക് പരിചിതമല്ലാത്ത ഒരു കഥപറഞ്ഞതിന്റെ പേരിലായിരിക്കാം.

 കാപട്യമാണ് കെ.ആര്‍.മീരയുടെ കൃതികളുടെ മുഖമുദ്ര.  അവരുടെ നോവലുകളിലും ചെറുകഥകളിലും മുഴച്ചുനില്‍കുന്നത് ഇതേ കാപട്യമാണ്.  ആരാച്ചാര്‍ എന്നനോവല്‍തന്നെ മുഖ്യദൃഷ്ടാന്തം. നോവലെഴുതാന്‍ വിഷയംതേടി അവര്‍ക്ക് പരിചിതമല്ലാത്ത ബംഗാളില്‍ പോയതുതന്നെ കാപട്യത്തിന് തെളിവല്ലേ? അവര്‍ ജനിച്ചുവളര്‍ന്ന കേരളത്തില്‍ കഥയെഴുതാന്‍ വിഷയമില്ലാഞ്ഞിട്ടാണോ ബംഗാള്‍വരെ പോകേണ്ടിവന്നത്. ഈ നോവല്‍ വായിച്ചാല്‍ ബംഗളികള്‍ എന്താണ് വിചാരിക്കുകയെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, അവര്‍ക്ക് ചിരിക്കാന്‍ വകനല്‍കുന്നതാവും 'ആരാച്ചാര്‍' എന്ന നോവല്‍. വായിച്ചുകഴിഞ്ഞാല്‍ മനസില്‍ തങ്ങിനില്‍കുന്ന ഒരു സംഭവമോ സന്ദര്‍ഭമോ വാചകമോ മീരയുടെ കൃതിയിലില്ല. സുഭാഷ് ചന്ദ്രനെപ്പോലെ വാചകങ്ങളിട്ട് തിരിമിറി കാട്ടുന്നതിലാണ് മീര മിടുക്ക് കാണിച്ചിരിക്കുന്നത്.

രാജാ രവിവര്‍മ്മയുടെ ശകുന്തളയെന്ന ചിത്രം പലരും കണ്ടിരിക്കും. എത്രകണ്ടാലും മതിവരാത്ത പ്രസ്തുത ചിത്രം മണിക്കൂറുകളോളം ഞാന്‍ നോക്കിനിന്നിട്ടുണ്ട്. അതിന്റെ ഓരോ അണുവിലും സൗന്ദര്യം തുളുമ്പനില്‍ക്കുന്നത് എത്രകണ്ടാലും മതിവരാത്തതാണ്. എന്നാല്‍ കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാളത്തിലെ പ്രശസ്ഥമായ ഒരു വാരികയില്‍ ശകുന്തള എന്നപേരില്‍ ഒരു മോഡേണ്‍ ചിത്രകാരന്‍ വരച്ചത് കാണാനിടയായി. കാളിദാസന്റെ ശകുന്തളയുടെ ചിത്രമാണോ അതോ ചിത്രകാരന്റെ അയലത്തെ ശകുന്തളപ്പെണ്ണിന്റേതാണോയെന്ന് സംശയിച്ചു. എന്തായാലും വലിയൊരു ദ്രോഹമാണ് അയാള്‍ ചെയ്തിരിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരം വെട്ടിമുറിച്ച് പലകഷണങ്ങളാക്കി ഒരു കൂമ്പാരമാക്കിയിട്ടിരിക്കുന്ന പടമാണ് അയാള്‍ വരച്ചിരിക്കുന്നത്. ആ കൂമ്പാരത്തില്‍ ഒരു കണ്ണും മൂക്കും മുലയും സൂക്ഷിച്ചുനോക്കിയാല്‍ ഗുഹ്യവയവങ്ങളും കാണാം. ഇതാണ് ഒരുത്തന്റെ ആസ്വാദനപാടവം. ഇതിവിടെ പറയാന്‍കാരണം നേരെചൊവ്വെ പറയേണ്ട ഒരുവാചകം പലകഷണങ്ങളാക്കി ആദിയും അന്തവുമില്ലാതെ എഴുതിയാല്‍ എങ്ങനെ ആസ്വതിക്കാനാണ്. അതെങ്ങനെ ഓര്‍ത്തിരിക്കാനാണ്. മനോഹരമായ ഒരുവാചകം വായിച്ചാല്‍ അത് മനസില്‍ തങ്ങിനില്‍കും. ജീവനുള്ള  കഥാപാത്രങ്ങള്‍  നമ്മുടെ മനസില്‍നിന്ന് മാഞ്ഞുപോകുകയില്ല.  എട്ടുകാലി മമ്മുഞ്ഞും, പൊന്‍കുരിശ് തോമയും ആനവാരി രാമന്‍നായരും ഇന്നും മലയാളിയുടെ മനസില്‍ ജീവിച്ചിരിക്കുന്നു. സുഭാഷിന്റേയും മീരയുടേയും കഥാപാത്രങ്ങള്‍ ഈയാംപാറ്റകളെപ്പോലെ നിമിഷജീവികളാണ്.

പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനംപോലെ' എന്നകൃതി നോവലാണോ ജീവചരിത്രമാണോ? നോവലിന്റെ ലേബലാണ് അദ്ദേഹം അതില്‍ ഒട്ടിച്ചിരിക്കുന്നത്. നൂറ്റിരണ്ടാം പതിപ്പ് ഇറക്കിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. നാട്ടിലെങ്ങും വിഷയമില്ലാത്തതുകൊണ്ട് മീരയെപ്പോലെ അദ്ദേഹം റഷ്യവരെ പോയിരിക്കുന്നു. റഷ്യന്‍ സാഹിത്യകാരനായ ദയസ്‌തേവിസ്‌കിയുടെ ജീവിതമാണ് പ്രസ്തുത കൃതിയില്‍ വര്‍ണിച്ചിരിക്കുന്നത്. ദയസ്‌തേവിസ്‌കിയുടെ ജീവചരിത്രം പെരുമ്പടവം വായിച്ചിട്ടുണ്ട് എന്നത് സുവ്യകതം. അതില്‍നിന്നുള്ള കോപ്പിയടിയല്ലേ നോവലിന്റെ വിഷയമെന്ന്  വായനക്കാരന്‍ സംശയിച്ചുപോയാല്‍ കുറ്റംപറയാമോ? ജീവചരിത്രമായാലും നോവലായാലും മനസില്‍തങ്ങുന്ന യാതൊന്നും കൃതിയിലില്ല. മേല്‍വിവരിച്ച കൃതികള്‍പോലെ നിര്‍ജ്ജീവമാണ് പെരുമ്പടവത്തിന്റെ നോവലും

സുഭാഷ് ചന്ദ്രന്‍ മുതല്‍ പെരുമ്പടവംവരെയുള്ള എഴുത്തുകാരില്‍നിന്ന് മാറ്റി നിറുത്തിയ രണ്ടുപേരുകളാണ് ടി.ഡി രാമകൃഷ്ണനും, സാറാ ജോസഫും. വായിച്ചപ്പോള്‍ എനിക്ക് വളരെയധികം സന്തോഷവും ആസ്വാദനവും പകര്‍ന്നുതന്ന രണ്ടുപേരാണ് ഇവര്‍. ഇതില്‍ ടിഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' ഈവര്‍ഷത്തെ സാഹിത്യ അക്കാഡമി അവാര്‍ഡ് കരസ്ഥമാക്കിയ നോവലാണ്; തികച്ചും അര്‍ഘിക്കുന്ന പുരസ്‌കാരം. ഒരു പാല്‍പ്പായസം കുടിച്ച പ്രതീതി നോവല്‍ വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. എഴുത്തുകാരന്റെ പ്രതിഭ കൃതിയലുടനീളം പ്രതിഫലിച്ച് കണപ്പെടുന്നു. മനോഹരങ്ങളായ വാചകങ്ങള്‍ സന്ദര്‍ഭങ്ങള്‍ ജീവനുള്ള കഥാപാത്രങ്ങള്‍ ഇതെല്ലാം നോവലിനെ മഹത്താക്കുന്നു. പുതിയ എഴുത്തുകാര്‍ രാമകൃഷണനെ മാതൃകയാക്കുകയാണെങ്കിലെന്ന് ആശിക്കുന്നു.

'ആതി' എന്ന നോവല്‍ വായിക്കുന്നതുവരെ സാറ ജോസഫിനെ ഒരു പെണ്ണെഴുത്തുകാരിയായി അവഗണിച്ചിരുന്നവനാണ് ഞാന്‍. എന്റെ ധാരണ തിരുത്തേണ്ടതാണെന്ന് നോവലിന്റെ ആദ്യത്തെ അദ്ധ്യായം വായിച്ചപ്പോള്‍തന്നെ മനസിലായി. തുടര്‍ന്നങ്ങോട്ട് ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കുകയായിരുന്നു. അവരുടെ മറ്റുനോവലുകള്‍ളൊന്നും വായിക്കാന്‍ അവസരംകിട്ടിയില്ലെങ്കിലും ഈയൊരൊറ്റ കൃതിതന്നെ മതിയായിരുന്നു എഴുത്തുകാരിയെന്ന നിലയില്‍ അവരുടെ ജീനിയസ് തെളിയിക്കാന്‍. പരിസ്ഥിതി സംരക്ഷകയായ കഥാകാരി പ്രകൃതിയെയാണ് തന്റെ നോവലില്‍ പ്രധാന കഥാപാത്രമാക്കിയിരിക്കുന്നത്. ശുദ്ധവായുവും ശുദ്ധജലവും കൈമുതലായുള്ള ആതിയെന്ന കൊച്ചുതുരുത്തിലെ നിഷ്‌കളങ്കരായ കുറെയാളുകളുടെ ജീവിതം പകര്‍ത്തുകയാണ് കഥാകാരി. വായിച്ചുകഴിഞ്ഞപ്പോള്‍ കണ്ടല്‍കാടുകളും പച്ചമീനുമുള്ള ആതിയില്‍ ഒരുകുടില്‍കെട്ടി  പാര്‍ക്കാന്‍ എനിക്ക് കൊതിതോന്നി. ആധുനികതയുടെ യന്ത്രങ്ങളായ ബുള്‍ഡോസറുകളും ജെസിബികളും ആതിയിലേക്ക് കടന്നുകയറുന്നതോര്‍ത്ത് കഥാകാരി വിലപിക്കുന്നു, ഒപ്പം നമ്മളും. നഗരത്തിന്റെ മാലിന്യക്കൂനകളുമായി ടിപ്പറുകള്‍ ആതിയിലേക്ക് പ്രവേശിക്കുന്നതുകണ്ട് പ്രദേശവാസികള്‍ നിസഹായരായി നോക്കിനില്‍കുന്നു. ഗുരുവായൂര്‍ പരിസരങ്ങളിലെ കിണറുകളും പുഴകളും 'വിശുദ്ധമലം' പകര്‍ന്ന് മലിനമായാതുകൊണ്ട് അവിടേക്ക് വിവാഹിതരായിവരാന്‍ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മലിനീകൃതമാക്കുന്നതിനെ സാറ പരിഹസിക്കുന്നത് ചിലടത്തൊക്കെ കുറിക്ക്‌കൊള്ളുന്നില്ലേ?  . എഴുത്തുകാരിയുടെ പ്രതിഭ കൃതിയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. രാമകൃഷ്ണന്‍ എഴുതിയതുപോലുള്ള ശുദ്ധമലയാളം സാറയുടെ കൈമുതലാണ്. വെട്ടിമുറിക്കലിന്റെ തടസങ്ങളില്ലാതെ വായിച്ചുപോകാവുന്ന ഒന്നാണ് ആതി. രാമകൃഷണനും സാറക്കും അഭിനന്ദനങ്ങള്‍.

മലയാള കഥാസാഹിത്യത്തില്‍ ഒരുവഴിത്തിരിവ് കൊണ്ടുവന്ന എഴുത്തുകാരനാണ് ഓ.വി.വിജയന്‍. അദ്ദേഹത്തിന്റെ 'ഖസാക്കിന്റെ ഇതിഹാസം' ഇന്നുമെന്നും സാഹിത്യമണ്ഢപത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു.വിജയന്‍ രചനയില്‍നടത്തിയ പരീക്ഷണം വിജയമായിത്തീര്‍ന്നത് അദ്ദേഹത്തിന് ഭാവനാവിലാസംകൂടി ഉണ്ടായിരുന്നതുകൊണ്ടാണ്. വിജയനെ മാതൃകയാക്കിയ പലരും പരാജയപ്പെടുന്ന കാഴ്ച പരിതാപകരമാണ്. സമാകാലിക മലയാളം വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ദീകരിച്ചുകൊണ്ടിരിക്കുന്ന വി.ജെ. ജെയിംസിന്റെ 'ആന്റിക്‌ളോക്ക്' എന്നനോവല്‍ പരാജയത്തിന് ഉദാഹരണം. വിജയനെയാണ് താന്‍ അനുകരിക്കുന്നതെന്ന് ജെയിംസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. സര്‍ഗ്ഗശക്തിയുള്ള എഴുത്തുകാരന്‍ മറ്റുള്ളവരെയല്ല അനുകരിക്കേണ്ടത്. സ്വന്തം ശൈലി വാര്‍ത്തെടുത്തെങ്കില്‍ മാത്രമേ നല്ല എഴുത്തുകാരനാകാന്‍ സാധിക്കുവെന്ന് ജെയിംസ് മനസിലാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

അവസാനമായി ഞാന്‍ വായിച്ചത് വിലാസിനിയുടെ യാത്രാമൊഴിയെന്ന് നോവലാണ്. ആദ്യവസാനം സംഭഷണത്തില്‍കൂടിയാണ് കഥപറയുന്നത്. ഇംഗ്‌ളീഷിലുംമറ്റും ഇതുപോലെ രചിക്കപ്പെടുന്ന നോവലുകളുണ്ടെന്ന് എഴുത്തുകരന്‍ പറയുന്നു. മലയാളത്തില്‍ പുതിയൊരു സാഹസിക പരീക്ഷണത്തിന് മുതിര്‍ന്ന എഴുത്തുകാരന്‍ അഭിനന്ദനം അര്‍ഘിക്കുന്നു. വിരസമില്ലാതെ വായിച്ചുപോകാവുന്ന കൃതിയാണ് 'യാത്രമൊഴി.' മലയാളത്തിലെ ഏറ്റവുംവലിയ നോവലായ 'അവകാശികള്‍' എഴുതിയ കഥാകൃത്താണ് വിലാസിനിയെന്ന് എടുത്തുപറേയേണ്ടിയിരിക്കുന്നു. വിലാസിനിയെന്നത് കഥാകൃത്തിന്റെ തൂലികാനാമം മാത്രമാണ്. മേല്‍പറഞ്ഞ കൃതികളെല്ലാം നിരത്തിവെച്ചിട്ട് ഏതെല്ലാം എടുക്കണമെന്ന് ചോദിച്ചാല്‍ ഞാന്‍ തെരഞ്ഞെടുക്കുന്നത് 'ആതിയും' 'സുഗന്ധിയും' വിലാസിനിയുടെ 'യാത്രാമൊഴിയും' ആയിരിക്കും. സംശയമില്ല.

(അമേരിക്കയില്‍ ജീവിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന കൃതികള്‍ വായിക്കാനും 'പുതിയ ട്രെന്‍ഡ്' എന്താണെന്നും മനസിലാക്കാന്‍ പ്രയാസമുണ്ട്. കൃതികള്‍ ഇവിടെ കിട്ടാനുള്ള പ്രയാസംതന്നെ കാരണം.  നമുക്കിവിടെ ഒരു മലയാളം ലൈബ്രറി ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ ഈ പാവം എഴുത്തുകാരനെ വിവരം അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.)



image
Facebook Comments
Share
Comments.
image
പുന്നാര മോൻ
2018-03-12 23:15:24
നിങ്ങൾ ഞങ്ങളെ അങ്ങനെ വെടക്കാക്കണ്ട ഓൾഡ് ഫാൻ  ഫ്രണ്ടേ ക്ലാസ്‌മേറ്റെ  . നിങ്ങളുടെ തലയിണയുടെ അടിയിൽ നിന്നാണ് ഞാൻ ആദ്യമായി ആലുവായിൽ നിന്നിറങ്ങിക്കൊണ്ടിരുന്നു 'അതിരസം കുഞ്ഞന്നാമ്മ' വായിച്ചത്.  നിങ്ങൾ എവിടെയായിരുന്നപ്പാ ഇക്കിളി കഥകൾ , താക്കളി, കാന്താരി, പൂവന്പഴം ഒക്കെ ഒതുക്കി വച്ചിരുന്നത്?  ഇപ്പോൾ ആകെയുള്ള രസം 'സ്റ്റോമീ ഡാനിയേലാണ്'

image
Old Fan class mate friend
2018-03-12 21:57:49

Dear Dr. Sam!  It is really fun to read your narrations. I was wondering what happened to you because you were missing from E Malayalee for a long time. I thought the commenters chased you out.

 Any way nice observation. Do you remember the small magazines from Kochi,they used to publish ഇക്കിളി കദകള്‍. തക്കാളി, കാന്താരി, തീവണ്ടി, പൂവന്‍ പഴം, I forgot the name of the  guy who published it. He was located near Kalluoor.

Don’t stop writing because these young/ new generation make fun of you. Keep it going.

Best wishes.  

image
വിദ്യാധരൻ
2018-03-12 20:15:25
നിങ്ങൾ എഴുതിയിട്ടുള്ളതിൽ വച്ചൊരു നല്ല ലേഖനമാണിത് . കഷണ്ടിയെക്കുറിച്ച് നിങ്ങൾ എഴുതിയപ്പോൾ ഞാൻ വിശ്വസിച്ചില്ല അതിലെന്തെങ്കിലും കഴമ്പുണ്ടെന്ന്. പക്ഷെ ഇപ്പോൾ മനസ്സിലായി എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ വിലയേറിയ സമയം രോമം കിളിപ്പിക്കാൻ കളയാതെ വായനക്കായി മാറ്റി വച്ചിരിക്കുന്നതെന്ന് .  നിങ്ങൾ വായിച്ച ഗ്രന്ഥങ്ങളെക്കുറിച്ച് വളരെ വിശദ്ധമായി എഴുതിയതുകൊണ്ട് ഇനി അത് വായിക്കണ്ടല്ലോ. വളരെ സന്തോഷം   നാട്ടിലെ ഗ്രന്ഥങ്ങളെക്കുറിച്ച് ഇവിടെ ഇരുന്ന് എഴുതിയതുകൊണ്ട് നിങ്ങളെ ആരും നേരിട്ട് തെറിവിളിക്കില്ല എന്നുള്ളത് വളരെ ആശ്വാസകരം. ഇവിടുത്തെ മഹാ പണ്ഡിതന്മാരെകുറിച്ചായിരുന്നെങ്കിൽ ഇത്രയും മിനുസമുള്ള തല കാണാൻ ഞങ്ങൾ വായനക്കാർക്ക് ഭാഗ്യം ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നില്ല .  കുറഞ്ഞത് തെറികൊണ്ട് ഒരു അഭിഷേകമെങ്കിലും അവർ നടത്തുമായിരുന്നു കൂടാതെ പോറലുകളും
ആടു ജീവിതം നിങ്ങളു പറഞ്ഞതുപോലെ മുഴുവൻ വായിക്കാതെ ദൂരെ മാറ്റി വച്ച ഒരു ഗ്രന്ഥമാണ് .  എന്തോ ആധുനികം വായിച്ചു തല മരച്ചു പോയ വായനക്കാർ ഒരു മാറ്റത്തിനു വേണ്ടി തലയിലേറ്റിയതാണ് ആടുജീവിതം . എന്തായാലും അതെഴുതി ബനിയാം രക്ഷപ്പെട്ടല്ലോ. സന്തോഷം അതുപോലെ വളരെ   ഖാസാക്കിന്റെ ഇതിഹാസവും പലപ്പഴായാണ് വായിച്ചത് - " കഴിഞ്ഞ  അര നൂറ്റാണ്ടു കാലത്ത് മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള സർഗ സാഹിത്യകൃതികളിൽ ഏറ്റവും ഉജ്ജ്വലമെന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് "ഖാസാക്കിന്റ ഇതിഹാസം . നോവലിന്റെ ചരിത്രത്തിലാവട്ടെ കഴിഞ്ഞ ദശവർഷങ്ങൾ  എടുത്തു പരിശോധിച്ചാൽ മറ്റൊരു സമാനത കണ്ടെത്താനുമാവില്ല" എന്നൊക്കയുള്ള ഡി സി ബുക്സിന്റെ പരിചയപ്പെടുത്തലുകളോടെയാണ് ഖസാക്കിൽ എത്തിച്ചേർന്നത് . പക്ഷെ അടുത്തുള്ള പീടികയിൽ കയറി ചോദിച്ചപ്പോൾ "ഇങ്ങ്ണ്ട് വര്മ്പോക്കെ ഇബടെ കയിരീട്ടെ പുഗ്ഗാന്വേഷുതള്ളു '' (പേജ് 11 ) പിന്നെ അതിന്റെ താഴെ കൊടുത്തിരിക്കുന്ന അർഥം ഒക്കെ നോക്കി വായിച്ചിരുന്നെങ്കിൽ നിങ്ങളുടെ തലപോലെ എന്റെ തലയും ആയിപ്പോയേനെ ( താമാശയാണ് -ഞാൻ പലപ്പോഴും കാലത്തെ മുഖമാണെന്ന് വിചാരിച്ചു കഴുകുന്നത് തലയാണ് - ഭാര്യ വന്നു കാര്യം പറയുമ്പോളാണ് അത് മുഖമല്ല എന്റെ മിനുസമുള്ള തലയാണെന്ന് മനസിലാകുന്നത്
ഒരിക്കൽ ഒരുത്തൻ പറഞ്ഞു ഖസാക്കിന്റെ ഇതിഹാസം ഒരു ദാർശനിക നോവലാണെന്ന്. എന്നാൽ എന്താണ് അതിലെ ദാർശനികത എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു അങ്ങനെയാണ് വായിച്ച പണ്ഡിതന്മാർ പറയുന്നതെന്ന്. ഇപ്പൊ ഈ-മലയാളിയിൽ പണ്ഡിതൻ ആരാണെന്നതിനെ ചൊല്ലി ഒരു മൊല്ലാക്ക ബഹളം ഉണ്ടാക്കുന്നുണ്ട് .  ഓന്റെ ബഹളത്തിൽ കാര്യമില്ലാതില്ല . പക്ഷെ ആര് കേൾക്കാനാണ്  താൻ പിടിച്ച മുയലിന് നാലുകോമ്പ് എന്ന് പറഞ്ഞതുപോലെയാണ് അമേരിക്കയിലെ പണ്ഡിത വർഗ്ഗം അദ്ദേഹത്തിന് ഖസാക്കിന്റെ ഇതിഹാസത്തിലെ 'അള്ളാപ്പിച്ചാ  രാവുത്തരെപ്പോലെ വിഷയ സുഖത്തിൽ താത്പര്യമുള്ള ആളാണ് . ഒരു പക്ഷെ ഖസാക്കിൽ നിന്നുള്ള ആളായിരിക്കും .  എന്തായാലു മൂന്നു നിക്കാഹ് കഴിച്ചിട്ടുണ്ട് , രണ്ടെണ്ണം നാട്ടിലും ഒന്ന് അമേരിക്കയിലും .  ഇനി ഏത് 'കുഞ്ഞാമിനയാണോ' ഓന്റെ ബലിയാടാകാൻ പോകുന്നത്
വായിച്ച പുസ്തകങ്ങളെക്കുറിച്ച് നല്ലൊരു വിലയിരുത്തൽ നിങ്ങൾ നടത്തിയിരിക്കുന്നു . അഭിന്ദനം .
എഴുത്തിൽ തെട്ടുണ്ടങ്കിൽ ക്ഷമിക്കണം ഖസാക്കിന്റെ ഇതിഹാസം വായിച്ചാൽ ഭാഷക്ക് പ്രശനം ഉണ്ടാകാത്തവരാരാണ് >

Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut