Image

ഫൊക്കാന കാനഡ റീജിയന്‍ ആര്‍.വി.പി ആയി ബൈജു പകലോമറ്റം വീണ്ടും മത്സരിക്കുന്നു

Published on 09 March, 2018
ഫൊക്കാന കാനഡ റീജിയന്‍ ആര്‍.വി.പി ആയി ബൈജു പകലോമറ്റം വീണ്ടും മത്സരിക്കുന്നു
ടൊറന്റൊ:കാനഡയുടെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ബൈജു പകലോമറ്റം ഫൊക്കാന കാനഡ റീജിയന്‍ ആര്‍.വി.പി.യായി വീണ്ടും മത്സരിക്കുന്നു.
 കാനഡയിലെ ആറ് അസോസിയേഷനും തന്നെ പിന്തുണക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ബൈജു പറഞ്ഞു.

ഫൊക്കാന പ്രസിഡന്റായി ലീല മാരേട്ട് വരുന്നത് സംഘടനക്കു ഏറെ ഗുണം ചെയ്യുമെന്നു നയാഗ്ര മലയാളി അസോസിയേഷന്‍ സ്ഥാപക നേതാവ് കൂടിയായ ബൈജു പറഞ്ഞു

ടൊറന്റോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ടോമി കോക്കാടിന്റേയും, മുന്‍ പ്രസിഡന്റ് സണ്ണി ജോസഫിന്റേയും, മുന്‍ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണിന്റേയും അനുഗ്രഹാശിസുകളോടെയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്

നിരവധി സാമൂഹ്യ, സാംസ്‌കാരിക സംഘടനകളിലൂടെ കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാണ്.

സ്‌കൂള്‍ കാലഘട്ടംമുതല്‍ സംഘടനാരംഗത്തു സജീവമാണ് അദ്ദേഹം.1987 -ല്‍ സ്‌കൂള്‍ ചെയര്‍മാനായിട്ടാണ് സംഘടനാരംഗത്തു തുടക്കമിടുന്നത്. പിന്നീട്, പ്രവര്‍ത്തനമികവുകണ്ട് കേരള കോണ്‍ഗ്രസ് പാര്ട്ടിതങ്ങളുടെ യൂത്ത് ഫ്രണ്ടിന്റെ ഏരിയാ സെക്രട്ടറിയാക്കി.നാട്ടില്‍ വിവിധരംഗങ്ങളില്‍ ചെറുപ്പത്തിലെ സജീവമായിരുന്ന ബൈജു പകലോമറ്റം പ്രവാസി ആയപ്പോഴും സാമൂഹ്യപ്രവര്‍ത്തനം ഉപേക്ഷിക്കാന് തയാറായില്ല. 1996 ല്‍ സലാലയില്‍ ഒമാന്‍ മലയാളി അസോസിയേഷന് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കാനഡയുടെ മണ്ണിലും തന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കമ്മ്യൂണിറ്റി പ്രവര്ത്തനം സജീവമായി കൊണ്ടുപോകുന്നു. 1998 ല് കാനഡയിലെ ആക്ടീവ് കമ്യൂണിറ്റി മെമ്പര്‍ ആയി. കാനഡയില്‍ കുടിയേറിയതിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ വിവിധപ്രവര്ത്തനങ്ങളാണ ്തന്റെകര്‍മ്മരംഗത്ത് അദ്ദേഹം കാഴ്ചവച്ചത്. 2002 മുതല്‍ കാനഡയില്‍ വിവിധകമ്മ്യൂണിറ്റി ഇവന്റ്സ് ്സംഘടിപ്പിക്കാന്‍ ആരംഭിച്ചു.

2004ല്‍ ഹാമില്‍ട്ടണ്‍ മലയാളി സമാജം ലൈഫ് മെമ്പര്‍ ആയി. ആധുനിക നഗരവേഗങ്ങളെ മാറോടണച്ച് കുതിച്ച് പായുന്ന അമേരിക്കയിലും കാനഡയിലും വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത നയാഗ്ര തരംഗം ചെണ്ടമേളത്തിന്റെ സംഘടകനാണ് അദ്ദേഹം.

2009 ല്‍ നയാഗ്രയിലാണ് ഈ വാദ്യകലാ ടീം തുടക്കമായത്. ബൈജുവിന്റെ പ്രോത്സാഹനമാണ് നയാഗ്ര തംരംഗത്തിന്റെ നാടുനീളെയുള്ള നാദപ്രയാണത്തിന് കാരണം. അദ്ദേഹത്തിന്റെയും അദ്ദേഹം നയിക്കുന്ന സംഘത്തിന്റെയും ആത്മസമര്പ്പണത്തിന്റെ വിജയവും മുന്നോട്ടുള്ള കുതിപ്പിന്റെ കാല്‍ വെയ്പ്പുകൂടിയായിരുന്നു ഇതിന്റെ ഓരോ വിജയങ്ങളും.

2011 ല്‍ രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. ഇവിടെ രണ്ടുതവണ പ്രസിഡന്റായി പ്രവര്ത്തിച്ച ഇദ്ദേഹം ഈ സംഘടനയെ നോണ് പ്രോഫിറ്റ് ഫെഡറല്‍ ഓര്ഗനൈസേഷന് ആയി മാറ്റുന്നതില് പ്രധാന പങ്കുവഹിച്ചു.

സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി ്രപവര്‍ത്തിക്കുമ്പോള്‍ തന്നെ ബൈജു ആത്മീയ സംഘടനകളുടെയും നേതൃത്വത്തിലേക്കുവന്നു. 2007 ല്‍ ആഗോള കാത്തലിക് സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസില്‍ ചേരുകയും ഫോര്ത് ഡിഗ്രി എടുത്ത് സര്‍ നൈറ്റായി മലയാളികള്ക്ക് അഭിമാനമായി മാറുകയും ചെയ്തു. 2016 ല്‍ സീറോ മലബാര്‍ ചര്ച്ച് നയാഗ്ര ഫാള്‍സില്‍ ആരംഭിക്കുന്നതില്‍ പ്രധാന പങ്ക്വഹിക്കുകയും അഡ്ഹോക്കമ്മറ്റി ചെയര്‍ ആകുകയും ചെയ്തു. തുടര്ന്ന് നയാഗ്ര ഫാള്സ് പാസ്റ്ററല്‍ കൗണ്‍സില്‍ റെപ്പായി തെരഞ്ഞെടുക്കപ്പെട്ടു. 2017 ല്‍ സിറോമലബാര് ചര്ച്ച്, നയഗ്ര ഫാള്സ് ആദ്യ കൈക്കാരനായി. ജയ്ഹിന്ദ് വാര്‍ത്തയുടെ നയാഗ്ര റീജിയണല് ഡയറക്ടര്കൂടിയായ അദ്ദേഹം കോളമിസ്റ്റു കൂടിയാണ്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങള് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ സെക്രട്ടറിയാണ്.

ഒരുസംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അതിനെ സമൂഹത്തിന് ഗുണം ചെയ്യിപ്പിക്കുന്നതിനൊപ്പം ആ സംഘടനയിലുള്ളവര്‍ക്ക് പ്രയോജനകരമായതുമായ പ്രവര്ത്തനങ്ങള്‍ നടത്തുന്നതിലൂടെയാണ് ബൈജു വേറിട്ടു നില്ക്കുന്നത്.

അദ്ദേഹത്തിന്റെ നേതൃത്വത്തില് സംഘടനകളെല്ലാം വളര്ച്ചയുടെ പാതയിലൂടെയാണ് മുന്നോട്ടുപോയത്. കമ്മ്യൂണിറ്റി പ്രവര്ത്തനം പേരിനു വേണ്ടിയുള്ള ഒന്നല്ല അദ്ദേഹത്തിന്. തന്റെ സഹജീവികളെ സഹായിക്കണമെന്ന ഉദ്ദേശത്തോടെയാണ ്ഓരോ പ്രവര്‍ത്തനത്തിനും അദ്ദഹം ഇറങ്ങുന്നത്. പ്രവര്‍ത്തിച്ച രംഗങ്ങളിലെല്ലാം മികച്ച വിജയമാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും ഫലമാണ്. ഏതുരംഗത്തും അത്യുത്സാഹത്തോടെ ഉര്ജ്ജസ്വലമായ അദ്ദേഹത്തിന്റെ ഇടപെടല് കൂടെയുള്ളവര്ക്കു പോലും ആത്മബലം നല്കുന്നതാണ്. ഏതുപ്രവര്ത്തിചെയ്യുമ്പോഴും ആത്മസമര്പ്പണത്തോടെ സത്യസന്ധമായി ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ തിയറി.

2005 ല്‍ സ്വന്തമായി ബിജി ടെക് എന്റര്‍പ്രൈസസ് സിസ്റ്റംസ് എന്ന ഐടി കമ്പനിയും, റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചപ്പോഴും ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. എന്നാല്, ഇന്നു വളര്‍ന്ന് പന്തലിച്ച് വിജയം നേടിയ സ്ഥാപനങ്ങളുടെ പട്ടികയിലാണ് ബിജിടെക് എന്റര്‍ പ്രൈസസ് സിസ്റ്റംസിന്റെ സ്ഥാനം.

കാനഡയിലെ മലയാളികള്‍ക്ക് ഏത് ആവശ്യ ത്തിനും ഏത് സമയത്തും ധൈര്യമായി ബൈജുവിന്റെ അടുത്ത ്‌ചെല്ലാം. കാനഡയിലെ നിരവധി മലയാളികളെയാണ ്അദ്ദേഹം കൈപിടിച്ച് വളര്‍ത്തിയിട്ടുളളത്. കാനഡയിലെത്തി തളര്‍ന്നുപോയ പലരേയുംഅദ്ദേഹം കൈപിടിച്ച് ഉര്‍ത്തിയിട്ടുണ്ട്. പ്രവാസിലോകത്തിന ്പ്രത്യേകിച്ച് കനേഡിയന് മലയാളികള്‍ക്കെന്നും അഭിമാനമാണ് ബൈജു. തന്റെ പ്രവര്‍ത്തന മികവുകൊണ്ടും സംഘടനാ ശേഷികൊണ്ടും വേറിട്ടുനില്ക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സത്യസന്ധമായ തന്റെ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാതെ സാമൂഹിക ഇടപെടലുകള് നടത്തിക്കൊണ്ടുമുന്നേറുകയാണ് ബൈജു. അദ്ദേഹത്തിന്റെ പിന്നില്‍, കനേഡിയന് മലയാളികള്‍ അണിനിരക്കുന്നതല്‍ അത്ഭുതമൊന്നുമില്ല.
Join WhatsApp News
Mathew Joys 2018-03-09 19:06:32
All the Best, Baiju Pakalomattam 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക