Image

ഒരു കൊറിയ: ഇതൊരു സാധ്യതയോ? (ബി.ജോണ്‍ കുന്തറ)

Published on 09 March, 2018
ഒരു കൊറിയ: ഇതൊരു സാധ്യതയോ? (ബി.ജോണ്‍ കുന്തറ)
കഴിഞ്ഞ കാല മൂന്നു അമേരിക്കന്‍ പ്രെസിഡന്‍റ്റുമാരെ ചര്‍ച്ചകളില്‍ കബളിപ്പിച്ചു വടക്കന്‍ കൊറിയ ഒരു അണുആയുധ ശക്തിയായിമാറി . എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഒരു വര്‍ഷം അമേരിക്കന്‍ രാഷ്ട്ര തലവന്‍ എന്ന സ്ഥാനം തികച്ചതേയുള്ളു എല്ലാ പണ്ഡിതരേയും ജെട്ടിപ്പിച്ചുകൊണ്ട്‌നോര്‍ത്ത് കൊറിയ സമാധാന സംഭാഷണങ്ങള്‍ക്കായി അമേരിക്കയെ സമീപിച്ചിരിക്കുന്നു.

ഇതില്‍, പ്രെസിഡന്‍റ്റ് ട്രംപ് സമ്മതം മൂളിയിരിക്കുന്നു വടക്കന്‍ കൊറിയ രാഷ്ട്രതലവന്‍ കിം ജോങ്ങുമായി മെയ് 2018ല്‍ കൊറിയന്‍ മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിന് പരസ്പര ചര്‍ച്ചകള്‍ക്ക് തയ്യാര്‍ എന്ന്.ഈ വിളംബരം തെക്കന്‍ കൊറിയ വിദേശകാര്യ സെക്രട്ടറി ഈ വിവരം വൈറ്റ് ഹൗസിനുപുറത്തു വെളിപ്പെടുത്തി.

വിന്‍റ്റര്‍ ഒളിമ്പിക്‌സില്‍, അനേക വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ശത്രുതക്ക് ഒരയവുവരുത്തുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ചു മത്സരിച്ചു അതിലും അമേരിക്ക പച്ചക്കൊടി കാട്ടി. ഉല്‍ഗാടന ചടങ്ങുകളില്‍ അമേരിക്കന്‍ ഉപരാഷ്ട്രപതി മൈക് പെന്‍സ് മുന്‍നിരയിലും കിം ജോങ്ങിന്‍റ്റെ സഹോദരി പിന്‍ നിരയിലുമിരുന്ന് ചടങ്ങുകള്‍ വീക്ഷിച്ചു. ആഒരു തുടക്കം ഇത്രവേഗം ഈയൊരു പുരോഗതിയില്‍ എത്തിയത് ഒരു നിസ്സാര കാര്യമല്ല.

ഇതുപോലൊരവസ്ഥ 1987ല്‍ പ്രെസിഡന്‍റ്റ് റീഗന്‍റ്റെ സമയത്തും നാം വീക്ഷിച്ചു അന്നത്,കിഴക്കുംപടിഞ്ഞാറും ജര്‍മ്മനികള്‍ തമ്മിലായിരുന്നു. ഓര്‍ക്കുന്നുണ്ടാവും പ്രെസിഡന്‍റ്റ് റീഗന്‍റ്റെ പ്രസിദ്ധ പ്രസംഗം "ഠലമൃ റീംി വേശ െംമഹഹ!(ഈ ഭിത്തി പൊളിച്ചുമാറ്റു) അന്നത്തെ പ്രധാന പ്രധാന എതിരാളി റഷ്യന്‍ രാഷ്ട്രതലവന്‍ ഗോര്‍ബച്ചേവ് ആയിരുന്നു.

റീഗനും ആസമയം റഷ്യയെ എങ്ങിനെ നേരിട്ടോ ആ വഴികള്‍ തന്നെ ഇവിടെ ട്രംപും സ്വീകരിച്ചു. വെറുതെ സംസാരിച്ചിട്ട് ഫലമില്ല ആദ്യമേശക്തികാണിക്കൂ എന്നിട്ട് എതിരാളിയുമായി സമാധാനത്തിനൊരുങ്ങൂ. ബെര്‍ലിന്‍ ഭിത്തി താഴെ വീണു രണ്ടു ജെര്‍മനിയും ഒരുമിച്ചു എന്നുമാത്രമല്ല സോവിയറ്റ് യൂണിയന്‍ എന്ന സാബ്രാജ്യവും തകര്‍ന്നു.

റീഗനു ശേഷം അമേരിക്ക കാണുന്ന ഒരു ശക്തനായ പ്രെസിഡന്‍റ്റാണ് ട്രംപ്. നോര്‍ത്ത് കൊറിയക്കെതിരായി അടുത്തകാലങ്ങളില്‍ കൊണ്ടുവന്ന ഉപരോധനങ്ങള്‍ വെറും വാക്കുകളും കടലാസു രേഖകളുമായി ഫൈലുകളിലിരുന്നില്ല. അമേരിക്കന്‍ സന്യീ വടക്കന്‍ കൊറിയയെ ഒരു വീട്ടുതടങ്കലില്‍ നിറുത്തിയിരിക്കുന്നു. ഒരു കള്ളക്കച്ചവടവും ആരുമായും നടക്കുന്നില്ല.മറുനാടന്‍ പണമില്ലാതെ വടക്കന്‍ കൊറിയക്കു ദിനജീവിതംവരെ തകരാറിലാവുന്നു. ഈ അവസ്ഥയില്‍ കിം തന്‍റ്റെ സ്വപ്നങ്ങളുമായി മുന്നോട്ടു പോകുന്നതിനു വഴിമുട്ടി തോല്‍വി സമ്മതിക്കുക അല്ലാതെ നിവര്‍ത്തിയില്ല എന്ന മട്ടിലെത്തി.

ട്രംപ് സൂചിപ്പിച്ചു ചര്‍ച്ചകള്‍ക്കു തയ്യാര്‍ എന്നിരുന്നാല്‍ ത്തന്നെയും എന്തെങ്കിലും നല്ല ഫലങ്ങള്‍ അതില്‍ നിന്നും കാണാതെ ഒരു വിട്ടുവീഴ്ചയും പ്രധീക്ഷിക്കേണ്ടെന്ന്.നോര്‍ത്ത് കൊറിയ ന്യൂക്ലിയര്‍ പദ്ധതികള്‍ ഉപേഷിക്കണമെന്നതാണ് ഒന്നാമത്തെ ആവശ്യം.ഇതൊരു നല്ല തുടക്കം ഈസംരംഭം രണ്ടു കൊറിയയെയുംഒന്നിപ്പിക്കുന്നതിനുള്ള വഴിയും തുറന്നെന്നുവരും.
Join WhatsApp News
Boby Varghese 2018-03-09 09:06:55
" Are you better off "? was the famous question Reagan asked the Americans, debating Jimmy Carter. The same question is in front of us today, are you better off? Some of our Malayali friends will say, NO. If your answer is no, then don't blame the president. Blame yourself. You need help. You need professional help'
PT KURIAN 2018-03-09 17:11:14

NO WORLD LEADERS HAVE EVER MET KIM SO FAR.  DONALD TRUMP MADE HISTORY
BY DECLARING HIS "yes" TO MEET THE CONTROVERSIAL  LEADER.  LET THEM WORK FOR A UNITED KOREA. SOLVING A PROBLEM -21st CENTUARY style.. LEAVE ASIDE THE EVIL MONGERS.
Our hero 2018-03-10 07:56:01
Your smart man gave 130 thousand to a porn star to keep quiet but he claims he had no sex with her
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക