Image

ജൊവാകിം ഗൗക്ക് ജര്‍മന്‍ പ്രസിഡന്റ്

Published on 18 March, 2012
ജൊവാകിം ഗൗക്ക് ജര്‍മന്‍ പ്രസിഡന്റ്
ബര്‍ലിന്‍: ജര്‍മനിയുടെ പുതിയ പ്രസിഡന്റായി ജൊവാകിം ഗൗക്ക് തിരഞ്ഞെടുക്കപ്പെട്ടു. കിഴക്കന്‍ ജര്‍മനിയില്‍ നിന്നുള്ള ആക്റ്റിവിസ്റ്റും പാസ്റ്ററുമാണ് എഴുപത്തിരണ്ടുകാരനായ ഗൗക്ക്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും കിഴക്കന്‍ ജര്‍മനിക്കാരിയാണ്. ഇവിടെനിന്നുള്ള രണ്ടുപേര്‍ ഒരേസമയം രാജ്യത്തിന്റെ പരമോന്നത പദവി അലങ്കരിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 

ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ത്ഥിയായിരുന്നു ഗൗക്ക്. ജര്‍മന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ 1240 പ്രതിനിധികള്‍ക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അവകാശം. ജര്‍മനിയിലെ നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ സിറ്റിയായ റോസ്‌റ്റോക്കില്‍ 1940ലാണ് ഗൗക്കിന്റെ ജനനം. 

1240 പ്രതിനിധികളാണ് സമ്മേളനത്തില്‍ പെങ്കെടുക്കാന്‍ യോഗ്യതയുള്ളവര്‍. ഉപരിസഭ യിലെയും അധോസഭയിലെയും (620 അംഗങ്ങള്‍) പ്രതിനിധികളുടെ സംയുക്ത സമ്മേളനമാണ് പാര്‍ലമെന്റിന്റെ സമ്പൂര്‍ണ്ണസമ്മേളനം എന്ന പേരില്‍ അറിയപ്പെടുന്നത്. സ്പീക്കര്‍ നോബെര്‍ട്ട് ലാമെര്‍ട്ട് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. 991 വോട്ടുകള്‍ നേടിയാണ് ഗൗക്ക് തിരഞ്ഞെടുക്കപ്പെട്ടത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക