കെ.പി.വി. ഫിലിംസിന്റെ ബാനറില്‍ അനൂപ് മേനോന്‍, രാഹുല്‍ മാധവ്, ജഗതി ശ്രീകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.പി. വേണു, എബ്രഹാം ലിങ്കണ്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ട്രാക്ക്' മാര്‍ച്ച് 23ന് ഐഡിയല്‍ റിലീസ് തിയേറ്ററിലെത്തിക്കുന്നു. ബിജുക്കുട്ടന്‍, അനീഷ് മേനോന്‍, പി. ശ്രീകുമാര്‍, കലിംഗ ശശി, റിസബാവ, ഷറഫുദ്ദീന്‍, പ്രിന്‍സ്, മാത്യൂസ്, ഇ.ഐ. രാജേന്ദ്രന്‍, രാജീവ് കളമശ്ശേരി, ഗോവിന്ദ്, റോസിന്‍, ശ്രീധന്യ, ലിന്റ് തോമസ്, ശോഭാ മോഹന്‍, ഗൗരി നമ്പ്യാര്‍, മനീഷ, ലക്ഷ്മി മേനോന്‍, മാസ്റ്റര്‍ മിലന്‍ റോയി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വയലാര്‍ ശരച്ചന്ദ്രവര്‍മ, എം.പി. വേണു എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് സുമോദ് ശ്രീധര്‍ ആണ്. തിരക്കഥ: വി. മോഹന്‍ റോയ്, ഛായാഗ്രഹണം: ശ്രീജിത്ത് മഞ്ചേരി.