Image

രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ എസ്‌.ഐ ബിജു സലീമിനെ അറസ്റ്റ്‌ ചെയ്‌തു

Published on 18 March, 2012
രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ എസ്‌.ഐ ബിജു സലീമിനെ  അറസ്റ്റ്‌ ചെയ്‌തു
തിരുവനന്തപുരം: പോലീസ്‌ ആസ്ഥാനത്തുനിന്നും രഹസ്യ ഇ മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ ഹൈടെക്‌ സെല്‍ എസ്‌.ഐ ബിജു സലീമിനെക്രൈം ബ്രാഞ്ച്‌ പ്രത്യേക സംഘം അറസ്റ്റ്‌ ചെയ്‌തു. ബിജു സസ്‌പെന്‍ഷനിലായിരുന്നു.

ഹൈടെക്‌ സെല്ലിലേക്ക്‌ ഇന്റലിജന്‍സ്‌ ആസ്ഥാനത്തുനിന്ന്‌ എസ്‌.പി അയച്ച കത്തും ഇമെയില്‍ ഐഡികളുടെ പട്ടികയും ചോര്‍ത്തിയെടുത്ത്‌ 'മാധ്യമം' വാരിക പ്രസിദ്ധീകരിച്ചതാണ്‌ വിവാദത്തിനു കാരണമായത്‌. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇമെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ്‌ നിര്‍ദേശിച്ചുവെന്നത്‌ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക