ജീവിതം (കവിത: ഫൈസല്‍ മാറഞ്ചേരി)
SAHITHYAM
01-Mar-2018
SAHITHYAM
01-Mar-2018

വരയിട്ട പുസ്തത്തിന്‍ താളുകളില്‍ നിര തെറ്റാതെ എഴുതിയ വാക്കുകളല്ല ജീവിതം
കരയിട്ട ഉടയാടകളില്‍ ഞൊറിഞ്ഞുടുത്ത ഉലയാത്ത വേഷ വൈവിധ്യമല്ല ജീവിതം

ഗ്ലാസുകളില്‍ പതഞ്ഞു പൊന്തുന്ന ലഹരിയേകും പഴകിയ വീഞ്ഞല്ല ജീവിതം
കറങ്ങുന്ന ചക്രങ്ങളില്‍ പായുന്ന വണ്ടിയില്‍ നിന്നുയരുന്ന താളമേളങ്ങളല്ല ജീവിതം
കരയുന്ന കുഞ്ഞിനെ പിരിയുന്ന അമ്മതന്‍ പിടയുന്ന ഹൃദയത്തിന്‍ നൊമ്പരമാണ് ജീവിതം
എരിയുന്ന ദീപനാളത്തില്‍ പൊലിയുന്ന പാറ്റ തന്‍ അവസാന ശ്വാസമാണ് ജീവിതം
വിത്തെറിഞ്ഞു കാത്തിരുന്ന വിളകള്‍ കരിയുമ്പോള്‍ പിടയുന്ന കര്‍ഷക മനമാണ് ജീവിതം
പ്രിയനെ ഓര്‍ത്തു കാത്തിരുന്നു വര്‍ഷങ്ങള്‍ ഹോമിക്കും പ്രിയതമ തന്‍ വിരഹമാണ് ജീവിതം
വീണു ചിതറിയ ബോംബിനാല്‍ ഉറ്റവര്‍ നഷ്ടപെട്ട കുരുന്നു ബാല്യങ്ങളുടെ കണ്ണീരാണ് ജീവിതം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments