Image

ഓക്‌ലന്റില്‍ വാര്‍ഷിക ധ്യാനവും യുവജന ധ്യാനവും മാര്‍ച്ച് 18ന്

Published on 17 March, 2012
ഓക്‌ലന്റില്‍ വാര്‍ഷിക ധ്യാനവും യുവജന ധ്യാനവും മാര്‍ച്ച് 18ന്
ഓക്‌ലന്റ്: ന്യൂസിലാന്റ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വലിയ നോമ്പുകാലത്ത് പതിവായി നടത്തപ്പെടാറുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 18 മുതല്‍ 21 വരെ എപ്‌സം കാത്തലിക് പള്ളിയില്‍ നടക്കും. 

വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതു വരെയാണ് ധ്യാനം. ദിവസവും വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കുന്നതാണ്. 

തൃശൂര്‍ ജറുസലേം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവീസ് പട്ടത്ത് സിഎംഐയും സംഘവുമാണ് ധ്യാനം നയിക്കുന്നത്. 

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടവക സമൂഹം മുഴുവന്‍ ധ്യാനത്തിനായി പ്രാര്‍ഥിച്ച് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് എല്ലാവരും ധ്യാനത്തില്‍ പൂര്‍ണമായും പങ്കെടുക്കണമെന്ന് മിഷന്‍ ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍ അഭ്യര്‍ഥിച്ചു. 

നോമ്പു കാലത്തിന്റെ ചൈതന്യം പൂര്‍ണമായി ഉള്‍ക്കൊള്ളുവാനും ജീവിത നവീകരണം സാധ്യമാക്കുവാനും പ്രവാസി ജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാനും ധ്യാനം ഏറെ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

യുവാക്കള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഏകദിന ധ്യാനം മാര്‍ച്ച് 24ന് (ശനി) ഹില്‍സ്ബറോ ഫ്രാന്‍സിസ്‌കന്‍ റിട്രീറ്റ് സെന്ററില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ധ്യാനം. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബര്‍ണിയാണ് ധ്യാനം നയിക്കുന്നത്. എല്ലാ യുവതിയുവാക്കളും ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഫാ. ജോയി ആഹ്വാനം ചെയ്തു. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം ലഭിക്കുക.

റിപ്പോര്‍ട്ട്: റെജി ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക