Image

ലേക്‌ഷോറില്‍ സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്ത് നീക്കി

Published on 17 March, 2012
ലേക്‌ഷോറില്‍ സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്ത് നീക്കി
കൊച്ചി: എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്തിരുന്ന മുഴുവന്‍ നഴ്‌സുമാരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നഴ്‌സുമാരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുന്നൂറോളം നഴ്‌സുമാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ആശുപത്രിക്കുള്ളില്‍ സമരം നടത്തിയതു രോഗികള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. വനിത നഴ്‌സുമാരെ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്കും പുരുഷ നഴ്‌സുമാരെ തൃപ്പൂണിത്തുറ എആര്‍ ക്യാംപിലേക്കും കൊണ്ടുപോയി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക