Image

ഹസ്ബന്റസ് ഇന്‍ ഗോവ

Published on 17 March, 2012
ഹസ്ബന്റസ് ഇന്‍ ഗോവ
ഗോവിന്ദ്, ജെറി, അര്‍ജുന്‍. ആത്മാര്‍ഥ സുഹൃത്തുക്കളായ ഇവര്‍ കാഴ്ചയില്‍ വളരെ ചെറുപ്പമാണെങ്കിലും വിവാഹിതരാണ്. അതുതന്നെയാണ് ഇവരുടെ പ്രശ്‌നം. ഏറെ പ്രതീക്ഷകളോടെ എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടാണ് ദാമ്പത്യജീവിതത്തിലേക്ക് കടന്നത്. എന്നിട്ട് സംഭവിച്ചതോ? ഭാര്യമാരുടെ വിചിത്രമായ സ്വഭാവത്തിന്റെ ചട്ടക്കൂട്ടില്‍ കിടന്ന് സ്വസ്തത നഷ്ടപ്പെടുകയാണ്. ഇതില്‍നിന്നും രക്ഷപ്പെടാന്‍ എന്തു മാര്‍ഗമെന്ന് ആലോചിക്കുകയാണ് മൂന്നുപേരും. എന്തൊക്കെ പറഞ്ഞാലും ഭാര്യമാരുടെ മുന്നില്‍ മൂന്നുപേരും ഒരക്ഷരം മിണ്ടില്ല. അതാണ് പ്രകൃതം.

ജെറി കുടുംബകോടതി വക്കീലാണ്. ഭാര്യ ടീനയാവട്ടെ വീട്ടിലെ ഒരു ജോലിയും ചെയ്യാതെ വളരെ ശാന്തമായി കഴിയുന്നവള്‍.

ഗോവിന്ദ് സി.എ.ക്കാരനാണ്. അത്യാവശ്യത്തിന് ഭക്തിയൊക്കെയുണെ്ടങ്കിലും ഭാര്യ അഭിരാമിയുടെ കഠിനമായ ഈശ്വരമാര്‍ഗം സഹിക്കാന്‍ അല്‍പം പ്രയാസമാണ്. അര്‍ജുന്‍ ഇന്റീരിയര്‍ ഡിസൈനറാണ്. എന്നാല്‍, ഭര്‍ത്താവിനേക്കാള്‍ സ്വന്തം പ്രയത്‌നത്താല്‍ ട്രെയിനിംഗ് സ്ഥാപനത്തിലൂടെ നല്ല വരുമാനമുണ്ടാക്കുന്ന ഭാര്യ വീണയുടെ പൊങ്ങച്ചം നേരിടാന്‍ വയ്യ.

ഒടുവില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. സ്ഥിരമായ ഒരു പരിഹാരം സാധ്യമല്ല. ഏതായാലും കുറച്ചുനാള്‍ ഭാര്യമാരില്‍നിന്ന് അകന്നുനില്‍ക്കാം. ഭാര്യമാരില്ലാതെ യൗവ്വനത്തിന്റെ ഓര്‍മകളെ തഴുകിക്കൊണ്ട് കുറച്ചുദിവസം ആഘോഷിക്കാം. സന്തോഷത്തിന്റെ ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ മനസില്‍ ആവാഹിച്ച് അവര്‍ ഗോവയിലേക്ക് ഭാര്യമാരെ കൂട്ടാതെ യാത്ര തിരിച്ചു.

ഈ യാത്രയ്ക്കിടയില്‍ അവര്‍ക്കൊരു കൂട്ടുകിട്ടി. സണ്ണി ഏബ്രഹാം. സണ്ണിയും വിവാഹിതനാണ്. ഭാര്യ പ്രശ്‌നക്കാരിയുമാണ്. ഈ മൂന്നുപേരുടെയും ലക്ഷ്യമറിഞ്ഞ സണ്ണി ഏബ്രഹാംകൂടെ യാത്രയായി. മൂന്നുപേര്‍ക്കിടയില്‍ സണ്ണിയുടെ വരവ് ഏറെ പൊÃാപ്പുകളുണ്ടാക്കി.

സ്വഭാവത്തില്‍ മൂന്നുപേരില്‍നിന്നും വ്യത്യസ്തനായിരുന്നു സണ്ണി ഏബ്രഹാം. തികഞ്ഞ മദ്യപാനി. ഒന്നുപറഞ്ഞ് രണ്ടിന് അടി ഉറപ്പ്. ഭാര്യ ആനിയെ വെട്ടിച്ച് ഇറങ്ങിയിരിക്കുകയാണ്. ഒരാഘോഷം സൃഷ്ടിക്കാന്‍ എത്തിയ ചെറുപ്പക്കാരായ മൂന്നുപേര്‍ക്കിടയില്‍ സണ്ണി ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ എല്ലാം തകിടം മറിക്കുകയായിരുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ സജി സുരേന്ദ്രന്‍ ദൃശ്യവത്കരിക്കുന്നത്.

യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ക്രൂവാല നിര്‍മിക്കുന്ന സജി സുരേന്ദ്രന്റെ ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ ഭര്‍ത്താക്കന്മാരായി ജയസൂര്യ, ഇന്ദ്രജിത്, ആസിഫ് അലി, ലാല്‍ എന്നിവര്‍ അഭിനയിക്കുമ്പോള്‍ അവരുടെ ഭാര്യമാരായി ഭാമ, റിമ കല്ലുങ്കല്‍, രമ്യാ നമ്പീശന്‍, പ്രവീണ എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു.

കലാഭവന്‍ മണി, ഇന്നസെന്റ്, സുരാജ്, സരയു, അര്‍ച്ചന, ബെക്കി, സോണിയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കൃഷ്ണ പൂജപ്പുര കഥ, തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. ഷിബു ചക്രവര്‍ത്തി, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജി. ശ്രീകുമാറാണ്.

കല- സുജിത് ബാബുദേവ്, മേക്കപ്- പ്രദീപ്, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- ആഘോഷ് വൈഷ്ണവ്, പരസ്യകല- ആന്റണി സ്റ്റീഫന്‍, എഡിറ്റര്‍- മനോജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആര്‍. സുഗതന്‍, അസോസിയേറ്റ് ഡയറക്ടര്‍- മനോജ് പലോടന്‍, സഹസംവിധാനം- പ്രിയന്‍, സംവിധാന സഹായികള്‍- അനില്‍ അലക്‌സാണ്ടര്‍, പ്രൊഡ. കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്.

ഹസ്ബന്റസ് ഇന്‍ ഗോവഹസ്ബന്റസ് ഇന്‍ ഗോവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക