പട്ടടയില്‍നിന്നൊരു പാട്ട് (മഞ്ജുള ശിവദാസ്, റിയാദ്)
SAHITHYAM
25-Feb-2018
SAHITHYAM
25-Feb-2018

വെറുപ്പിന്‍ കനല്‍നോട്ടമെയ്‌തെന്നെ നോവിച്ച
കണ്ണുകളിലെന്തിനിന്നനുതാപ നീരുറവ?
ഇന്നോളമെന്നിലറപ്പു ദര്‍ശിച്ചവര്‍,ഇന്നെന്‍റെ
മൃത്യുവുറപ്പാക്കി മാപ്പിരക്കുന്നുവോ?
കണ്ണുകളിലെന്തിനിന്നനുതാപ നീരുറവ?
ഇന്നോളമെന്നിലറപ്പു ദര്‍ശിച്ചവര്‍,ഇന്നെന്‍റെ
മൃത്യുവുറപ്പാക്കി മാപ്പിരക്കുന്നുവോ?
ഉയിരുള്ള കാലത്തു ഭ്രഷ്ടുകല്‍പ്പിച്ചവര്‍
ഇന്നെന്‍റെ ചത്ത ദേഹത്തെയുടപ്പിറപ്പാക്കുവോര്‍!!
നിര്‍ലജ്ജമിനിയുമീ പാഴ്‌മൊഴികളുരചെയ്തു
പരിഹസിക്കാതെന്റെ മൃതശരീരത്തെയും.
ഇനിയെന്നെ പിന്തുടര്‍ന്നീടരുത്,,നിങ്ങളെ
ന്നാത്മാവിനെങ്കിലും ശാന്തിതരികാ...
അവസാന പട്ടിണിക്കോലമല്ലീഞാന്‍
അനീതികള്‍ക്കവസാനയിരയുമല്ലാ...
ഉച്ചനീചത്വങ്ങളതിരിട്ടകറ്റിയ,
സ്വപ്നങ്ങളില്ലാത്ത നരജാതികള്‍ക്കായ്,
ഇനിയും മരിക്കാത്തവര്‍ക്കു ജീവിക്കുവാന്‍
ഉയിരിന്നു കൂട്ടായ പാട്ടുകെട്ടീടുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments