Image

യു.എ.ഇയിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കും

Published on 17 March, 2012
യു.എ.ഇയിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കും
ദോഹ: യു.എ.ഇയിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കും. ഇന്‍ഡിപെന്‍ഡന്റ്‌ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ നിരോധം കര്‍ശനമായി നടപ്പാക്കുന്നു.ഒരു കാരണവശാലും മൊബൈല്‍ഫോണ്‍ ക്‌ളാസില്‍ കൊണ്ടുവരരുതെന്ന്‌ നിരവധി വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ നിര്‍ദേശം നല്‍കി.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ കൊണ്ടുവരുന്നതിന്‌ സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്റെവിലക്കുണ്ടെങ്കിലും കര്‍ശനമായി നടപ്പാക്കപ്പെടുന്നില്ല.
അതിനാല്‍ െ്രെപമറി ക്‌ളാസുകളിലെ കുട്ടികള്‍ പോലും മൊബൈലുമായി സ്‌കൂളിലെത്തുന്നു.
ഈ സാഹചര്യത്തിലാണ്‌ മൊബൈല്‍ നിരോധനം അടക്കം വിദ്യാര്‍ഥികള്‍ക്കായി സുപ്രീം കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം കൃത്യമായി നടപ്പിലാക്കാന്‍ വിവിധ സ്‌കൂളുകള്‍ നടപടികള്‍ സ്വീകരിച്ചത്‌. പല സ്‌കൂളുകളിലെയും ക്‌ളാസുകളില്‍ ഇതു സംബന്ധിച്ച്‌ നോട്ടിസ്‌ പതിക്കുകയും അസംബ്‌ളികളില്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക