image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

സ്വര്‍ണ്ണക്കുരിശ് (നോവല്‍ ആരംഭിക്കുന്നു: രചന: ഏബ്രഹാം തെക്കേമുറി)

SAHITHYAM 24-Feb-2018
SAHITHYAM 24-Feb-2018
Share
image
പാപത്തിന്റെ സ്വര്‍ണ്ണക്കുരിശുകള്‍ (അവതാരിക: -ഡോ. എം.എം. ബഷീര്‍)

അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ സങ്കരജീവിതത്തിന്റെ പ്രതിഫലനമായി ഒരു മലയാള സാഹിത്യസംസ്കാരം വളര്‍ന്നു വരുന്നുണ്ട്. അവിടെ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുറേ എഴുത്തുകാരുണ്ട്. അവരില്‍ പ്രമുഖനായ ഏബ്രഹാം തെക്കേമുറിയുടെ രചനകള്‍ പ്രവാസി മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനയാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പുതിയ നോവലാണ് സ്വര്‍ണ്ണക്കുരിശ്.

സമൂഹത്തിലെ കൊള്ളരുതായ്മകളെയും അനീതികളെയും മൂല്യനിഷേധങ്ങളെയും സദാചാര വൈരുധ്യങ്ങളെയും വിമര്‍ശിക്കുകയാണ് ഏബ്രഹാം തെക്കേമുറിയുടെ ലക്ഷ്യം. ജീവിതമൂല്യങ്ങളില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന് അധാര്‍മ്മികവും സദാചാരവിരുദ്ധവുമായ കാപട്യങ്ങള്‍ അംഗീകരിക്കുവാനോ സ്വീകരിക്കുവാനോ സാധ്യമല്ല. എങ്ങിനെയും പണം സമ്പാദിക്കുക, അതിലൂടെ സമൂഹത്തില്‍ ഉന്നതമായ പദവികള്‍ നേടിയെടുക്കുക, സ്വന്തം ജീവിതത്തില്‍ അധാര്‍മ്മികവും സദാചാരവിരുദ്ധവുമായ പ്രവൃത്തികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുക ഈ മനോഭാവത്തോടു തെക്കേമുറി സമരപ്രഖ്യാപനം തന്നെ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വര്‍ണ്ണക്കുരിശ് എന്ന നോവലിലും ഇതു തന്നെയാണ് മുഖ്യപ്രമേയം.

മത്തായി പുനലൂരാന്റെ കുടംബജീവിത ചിത്രീകരണത്തിലൂടെ ലൈംഗീകമായും, സദാചാരപരമായും തകര്‍ന്ന സമൂഹത്തിന്റെ പരിഛേദം എടുത്തുകാണിക്കുന്നു. അവിഹിതഗര്‍ഭം ധരിച്ച മകള്‍ ലിസിയുടെ കുഞ്ഞ് അനാഥാലയത്തില്‍ വളരുന്നു. അവളെ വിവാഹം കഴിച്ച രാജന്‍ വന്ധ്യനായതുകൊണ്ട് കുട്ടികളുണ്ടാവുകയില്ല. അമേരിക്കയില്‍ നിന്നും കുടുംബസമേതം എത്തിയ പുനലൂരാന്റെ മകന്‍ ഡോ. ടൈറ്റസും വല്ലാത്തൊരവസ്ഥയിലാണ് വന്നുപെട്ടത്. സദാചാരബോധമുള്ള ഡോ.ടൈറ്റസിന് തന്റെ വീട്ടിലെ അന്തരിക്ഷവുമായി യോജിച്ചുപോവാന്‍ വിഷമം. ലിസിയുടെ കുഞ്ഞിന്റെ അച്ഛന്‍ ബാബു വീട്ടിലെ ഡ്രൈവറാണ്. വേലക്കാരി സരോജിനി പുനലൂരാനുമായും മറ്റു പലരുമായും ബന്ധമുള്ളവളാണ്.. സ്ത്രീ പീഡനത്തിന്റെ മകുടോദാഹരണം. സ്വാമിജിയുടെ ആശ്രമത്തിലെ സലീന ഭാര്യയുടെ സഹോദരിയാണെന്ന് ഡോ. ടൈറ്റസിന് മനസിലായി. ആശ്രമങ്ങളില്‍ നടക്കുന്നത് ആധ്യാത്മികാന്വേഷണങ്ങളല്ലെന്നും ലൈംഗീകമായ സുഖം തേടലാണെന്നും അയാളറിഞ്ഞു. അനാഥാലയത്തില്‍ നിന്ന് ലിസിയുടെ കുഞ്ഞ് തിരിച്ചെത്തിയതോടെ കുടുംബത്തില്‍ മറ്റൊരു പ്രശ്‌നം കടന്നുവരുന്നു. കുഞ്ഞിനെ അമ്മയായ ലിസി കൊണ്ടു പോകുന്നതോടെ പ്രശ്‌നത്തിനു മറ്റൊരവസ്ഥ കൈവരുന്നു. ഡ്രൈവര്‍ബാബു തന്റെ ഭാര്യയുടെ ജാരനാണെന്നും തന്റെ ഭാര്യ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാണെന്നും തിരിച്ചറിഞ്ഞ രാജന്‍ ഒരക്ഷരം മിണ്ടാനാവാതെ നിശബ്ദനാകുന്നു. കാരണം, അയാളുടെ ലൈംഗീകാവേശങ്ങള്‍ക്ക് ഇരയായിത്തീര്‍ന്ന സരോജിനിയെ തന്റെ ഭാര്യയുടെ കുടംബത്തിലെ അടുക്കളക്കാരിയായി അയാള്‍ കണ്ടുമുട്ടുകയുണ്ടായി. അവളുടെ ഭീഷണിയാണ് അയാളെ നിശബ്ദനാക്കിയത്. എല്ലാം മനസിലാക്കുകയും കണ്ടറിയുകയും ചെയ്ത ഡോ. ടൈറ്റസ് കുടുംബത്തെയുമായി അമേരിക്കയിലേക്ക് തിരിച്ചുപോകയാണ്. എല്ലാ സമ്പാദ്യങ്ങളുടെയും രേഖകള്‍ ാബാബുവിനെ ഏല്‍പ്പിച്ചിട്ട് ടൈറ്റസ് പറഞ്ഞു. “എടാ ബാബു ഈ കവറിനുള്ളില്‍ എന്റെ എല്ലാ സമ്പാദ്യങ്ങളുടെയും രേഖകള്‍ ഉണ്ട്. എല്ലാം നിന്റേതെന്ന് കരുതി കൈകാര്യം ചെയ്ത് നീ സുഖമായി ജീവിക്കണം. നീ ഒരു കല്യാണം കഴിക്കണം. ആ സരോജനിക്ക് ഒരു ജീവിതം കൊടുക്കണം. ഈ സ്വത്തുക്കള്‍ക്ക് ജന്മം കൊണ്ട് അവകാശപ്പെട്ടവനാണ് നീ ആ സത്യം പണ്ടേ ഞാന്‍ മനസിലാക്കിയതാണ്.’ ഇവരെ യാത്രയാക്കിയിട്ട് ബാബു ആത്മഹത്യയ്ക്ക് കടലോരത്തേക്ക് പോയി. പക്ഷേ. . . തിരമാലകള്‍പോലും അയാളെ സ്വീകരിക്കുന്നില്ല. കണ്ണു തുറന്നപ്പോള്‍ വിശാലമായ മണല്‍പ്പുറത്ത് എത്തിയിരിക്കുന്നു; അയാള്‍ വെളിച്ചത്തിലേക്ക് മടങ്ങുകയാണ്.

തലകുത്തിമറിയുന്ന ലൈംഗീകതയുടെയും അനാശാസ്യാതകളുടെയും നടുവില്‍ ജീവിക്കേണ്ടിവരുന്ന വ്യര്‍ത്ഥമായ ജീവിതങ്ങള്‍! പണവും സ്വത്തും സൗന്ദര്യവും ആഗ്രഹിച്ച് ലൗകികത്തില്‍ മുഴുകുന്നവര്‍ ജീവിതയാഥാര്‍ത്ഥ്യം എന്തെന്നോ പരമസത്യം ഏതെന്നോ അറിയുന്നില്ല.; സമാധാനം ഒരിടത്തും ഇല്ല. അത് ആരും അനുഭവിക്കുന്നുമില്ല.! എല്ലാവരും ജീവിക്കുകയെന്ന പ്രകൃതിനിയമം അനുഷ്ഠിക്കുക മാത്രം ചെയ്യുന്നു. പക്ഷേ നൈനിമിഷികമായ സുഖങ്ങള്‍ ത്യജിക്കാന്‍ തയ്യാറാണെങ്കില്‍ ശാന്തിയുടെയും സമാധാനത്തിന്റേതുമായ ഒരു ജീവിതം ലഭിക്കാതിരിക്കില്ല. ദൗര്‍ബല്യങ്ങള്‍ ഉണ്ടെങ്കിലും ഡോ.ടൈറ്റസ്, ശാന്തിയുടെ ലോകത്തെ വിഭാവനം ചെയ്യുന്ന സദാചാരബോധമുള്ള, ധാര്‍മ്മികചിന്തയുള്ള മനുഷ്യനാണ്. അതുകൊണ്ടാണ് അയാള്‍ എല്ലാം ഉപേക്ഷിച്ച് പോവാന്‍ തയ്യാറായത്. അയാള്‍ എഴുത്തകാരന്റെ പ്രതിനിധികൂടിയാണ്. ഈ ലോകം എന്തായിത്തീരണമെന്ന് പ്രഖ്യാപിക്കുന്ന പ്രവാചകനാണ് അയാള്‍!.

ഏബ്രഹാം തെക്കേമുറി സദാചാരധാര്‍മ്മിക ബോധമുള്ള എഴുത്തകാരനാണ്. ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം തുറന്ന് അവതരിപ്പിക്കുന്നുണ്ട്. അത്തരം ജീവിതങ്ങളുടെ അര്‍ത്ഥശൂന്യതയെ സൂചിപ്പിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഇടയ്ക്കിടെ കഥാപാത്രങ്ങളുടെ മൊഴികളിലൂടെയും ആഖ്യാനത്തിലൂടെയും ഒഴുകിയെത്തുന്ന ബൈബിള്‍ വാക്യങ്ങള്‍ പാപികളെ നിരാകരിക്കുന്ന ഇടിമുഴക്കങ്ങളായി പ്രതിധ്വനിക്കുന്നു. കാപട്യങ്ങളെയും മുഖംമൂടികളെയും വിമര്‍ശിക്കുന്ന തെക്കേമുറിയുടെ ശൈലി പരുഷമാണെന്നു തോന്നാം; ചിലപ്പോള്‍ ആഖ്യാനം സഭ്യേതരമാണ് എന്നും തോന്നാം. എന്നാല്‍ അതിനോടെല്ലാം കഠിനമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ക്ഷേത്രങ്ങളിലെ അശ്ലീലശില്പങ്ങള്‍ വിരുദ്ധ മനോഭാവമാണ് സൃഷ്ടിക്കുന്നത്.അതു മനസ്സിലാക്കിയാല്‍ തെക്കേമുറിയോടു ക്ഷമിക്കാവുന്നതേയുള്ളു.

തെക്കേമുറിയുടെ കഥാഖ്യാനശൈലിയെ ഭവിമര്‍ശനാത്മക കഥനം’ എന്നും വിശേഷിപ്പിക്കാം. കഥാപാത്രങ്ങളെയും അനുഭവങ്ങളെയും വിമര്‍ശനബുദ്ധിയോടെ അവതരിപ്പിക്കുന്ന രീതി. അങ്ങനെ ആഖ്യാനത്തില്‍ ഒരു “തെക്കേമുറിശൈലി” രൂപപ്പെടുത്തിയിരിക്കുന്നു. അതു നിങ്ങള്‍ക്ക് സ്വീകരിക്കാം; തള്ളിക്കളയാം. അതേക്കുറിച്ച് അദ്ദേഹം വ്യാകുലപ്പെടുന്നതേയില്ല!

സ്വര്‍ണ്ണക്കുരിശ് മരക്കുരിശിലേറിയ പരിപാവനനായ യേശുവിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ ജീവിതതത്വങ്ങളെ നിരാകരിക്കുന്നതിന്റെ അതിശക്തമായ ഒരു സൂചകമാണ്. അത് പാപത്തിന്റെ ശമ്പളം പറ്റുന്നവരുടെ പ്രതീകമായി മാറുന്നു.

ബോധിവൃക്ഷത്തണല്‍ പറ്റി നില്‌ക്കേണ്ട
ബോധമുള്ളിലുദിച്ചീടുമെങ്കില്‍
കാല്‍വരിക്കുന്നിന്‍ കഥ പാടേണ്ട
കാണിനേരം മനുഷ്യനാമെങ്കില്‍!
എന്നു പാടിയ കവിയുടെ കാല്പാടുകളെത്തന്നെയാണ് ഈ കഥാകൃത്ത് പിന്‍തുടരുന്നത്*

- ഡോ. എം.എം. ബഷീര്‍


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut