ദമാം: കൊല്ലം ജില്ലയിലെ മലേവയല്‍ വെളിച്ചക്കാല തേക്ക് വിള വീട്ടില്‍ സരസമ്മ
പൊടിയന്‍ (65) കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. ഇപ്പോള്‍ കീമോ തെറാപ്പി
ചെയ്‌തുകൊണ്‌ടിരിക്കുന്നു. ഓരോ മാസവും പതിനായിരത്തില്‍പരം രൂപ
ചികിത്സയ്‌ക്കുവേണ്‌ടി വരുന്നു.
കൂലിപ്പണിക്കാരായ ഭര്‍ത്താവും നാലു
പെണ്‍മക്കളും അടങ്ങുന്നതാണ് സരമ്മയുടെ കുടുംബം. ബന്ധുക്കളും നല്ലവരായ
നാട്ടുകാരുടെയും സഹായത്തിലാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. നിര്‍ധനയായ
സരസമ്മയ്‌ക്ക് നവയുഗം വനിതാവേദിയുടെ ചികിത്സാ സഹായം കൈമാറി. പ്രസ്‌തുത ചടങ്ങില്‍
നവയുഗം വനിതാവേദി പ്രവര്‍ത്തകരായ സിനി, റിയാസ്, സഹിയ അജിത്, പ്രതിഭ പ്രിജി, ഷീജ
ഹരിദാസ്, ലീന ഷാജി, ജഗതമ്മ ശശി എന്നിവര്‍ പങ്കെടുത്തു.