Image

എറിക് മാത്യു ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ സ്ഥാനത്തേക്ക് മത്സരിക്കുന്നു

സ്വന്തം ലേഖകന്‍ Published on 24 February, 2018
എറിക് മാത്യു ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ  സ്ഥാനത്തേക്ക് മത്സരിക്കുന്നു
ബാള്‍ട്ടിമോര്‍: ഫൊക്കാനയുടെ 20182020 വര്‍ഷത്തെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായി ബാള്‍ട്ടിമോറില്‍നിന്നുള്ള യുവ നേതാവ് എറിക് മാത്യു മത്സരിക്കുന്നു.നിലവില്‍  ഫൊക്കാനയുടെ ക്യാപിറ്റല്‍ റീജിയണല്‍ (വാഷിംഗ്ടണ്‍ ഡി.സി.) വൈസ് പ്രസിഡന്റ് ആയ എറിക്  കഴിഞ്ഞ 4 വര്‍ഷമായി ആ സ്ഥാനത്തു പ്രവര്‍ത്തിച്ചു വരികയാണ്. ഫൊക്കാനയില്‍ 2004 ഇല്‍ യൂത്ത് വിഭാഗം അംഗമായി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിണ്‌റ്റെ പിതാവ് ജോ.ണ്‍ മാത്യു ക്യാപിറ്റല്‍ റീജിയണല്‍ വൈസ് പ്രെസിഡന്റ് ആയിരുന്നു. തുടര്‍ന്നങ്ങോട്ട് ഫൊക്കാനയുടെ സജീവ നേതൃത്വത്തിലേക്ക് കടന്നു വരികയായിരുന്നു.

കൈരളി ഓഫ് ബാള്‍ട്ടിമോര്‍ എന്ന സംഘടനയിലെ ഭാഗമായിരിക്കെയാണ് ഫൊക്കാനയില്‍ സജീവമാകുന്നത്.അക്കാലയളവില്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിങ്ടണിലും സജീവ പ്രവര്‍ത്തകനായിരുന്നു. സെയിന്റ് തോമസ്  ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചുര്ച്ച് ഓഫ് ബാള്‍ട്ടിമോര്‍ യൂത്ത് അഡ്വൈസര്‍,സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡയസിസ് ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഫിനാന്‌സ് കമ്മിറ്റി അംഗവുമായിരുന്നു.

മേരിലാന്‍ഡ് ഡി.സി. കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന കില്ലാഡി സ്‌പോര്‍ട്‌സ് ക്ലബിന്റെ സ്ഥാപക അംഗവും ക്ലബ്ബിലെ മുന്‍ സോക്കര്‍ താരവും ആയിരുന്ന എറിക് ഉള്‍പ്പെട്ട ടീം ഫിലാഡല്‍ഫിയ ടൂര്‍ണമെന്റിലെ ജേതാക്കളായിരുന്നു.40 കാരനായ എറിക് ഇപ്പോള്‍ ക്ലബിന്റ്‌റെ മികച്ച സംഘടകളിലൊരാളാണ്.കഴിഞ്ഞ മൂന്നു വര്‍ഷമായി വാഷിംഗ്ടണ്‍ഡി.സി. മേഖലയിലെ പള്ളികളിലെ സോക്കര്‍ ടീമുകളുമായി സോക്കര്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതില്‍ നേതൃത്വം നല്‍കുന്നു.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന് മലയാളം അനര്‍ഗ്ഗളമായി സംസാരിക്കാനും പ്രസംഗിക്കാനും കഴിയുന്ന പിതൃനാടിനെ സ്‌നേഹിക്കുന്ന എറിക്കിന്റെ സ്ഥാനാര്ഥിത്വത്തെ ഫൊക്കാന നേതൃത്വം ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. എറിക്കിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനക്ക് ഏറെ ഗുണം ചെയ്യുമെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന  മാധവന്‍ ബി. നായര്‍ അഭിപ്രായപ്പെട്ടു. എറിക് മാത്യുവിനെപ്പോലെയുള്ള യുവ നേതാക്കളുടെ സാന്നിധ്യം   ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഫൊക്കാന ട്രെഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു യുവ നേതാവായ സജിമോന്‍ ആന്റണിയും ന്യൂജേഴ്‌സിയില്‍ പറഞ്ഞു.

തിരുവല്ല സ്വദേശികളായ എറിക്കിന്റെ മാതാപിതാക്കള്‍ 70 കളുടെ തുടക്കത്തിലാണ് അമേരിക്കയില്‍ കുടിയേറിയത് . ഐ.ടി. രംഗത്തുനിന്നും യാദൃശ്ചികമായി ഫിനാഷ്യല്‍ രംഗത്തേക്ക് കാല്‍ വച്ച എറിക്ക് ജാപ്പനീസ് കമ്പനിയായ ടി.ബി.സി. കോര്‍പറേഷനില്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് മാനേജര്‍ ആണ്.

ഭാര്യ: അനു. മക്കള്‍: അഞ്ജു ,റിയ,ദിവ്യ.

എറിക് മാത്യു ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ  സ്ഥാനത്തേക്ക് മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക