Image

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഹ്യൂസ്റ്റണില്‍ ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

തോമസ് മാത്യു Published on 20 February, 2018
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്  ഹ്യൂസ്റ്റണില്‍ ജേര്‍ണലിസം  വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു
ഹ്യൂസ്റ്റണ്‍: യുവതീയുവാക്കള്‍ക്ക് പത്രപ്രവര്‍ത്തനരംഗത്തുള്ള അറിവും അഭിരുചിയും വളര്‍ത്തുന്നതിനായി ഹ്യൂസ്റ്റണ്‍ പ്രസ് ക്ലബും ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബും സഹകരിച്ച് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24നു ശനിയാഴ്ച 9.30 മുതല്‍ 3.30 വരെ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ അമ്പതോളം വിദ്യാര്‍ഥികളെ പ്രതീക്ഷിക്കുന്നു.

 മീഡിയ രംഗത്തെ തൊഴിലവസരങ്ങള്‍, മാധ്യമ ദൗത്യം, രാഷ്ട്രീയവും മാധ്യമവും, വികസനോന്മുഖ മാധ്യമ പ്രവര്‍ത്തനം, ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം, പോസിറ്റീവ് ആന്‍ഡ് നെഗറ്റീവ് ജേര്‍ണലിസം, മാധ്യമരംഗത്തെ അവസരങ്ങളും വെല്ലുവിളികളും, പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, സോഷ്യല്‍ മാധ്യമ പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ അനുഭവസമ്പന്നരായ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ അവതരിപ്പിക്കും. നേതൃത്വ പരിശീലനമാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യം.

 ഹ്യൂസ്റ്റണ്‍ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനില്‍ ഉദ്ഘാടനം ചെയ്യുന്ന ഏകദിന പരിപാടിയില്‍ ഇന്‍ഡോ അമേരിക്കന്‍ ന്യൂസ് പ്രസാധന്‍ ജവഹര്‍ മല്‍ഹോത്ര, ഇന്‍ഡോ ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ ശേഷാദ്രി കുമാര്‍, വോയ്‌സ് ഓഫ് ഏഷ്യ എഡിറ്റര്‍ ശോഭനാ മുറാട്ടി, NNN Network host ഡോ. നിക് നികം, ഹ്യൂസ്റ്റണ്‍ ടിവി ഹോസ്റ്റ് സംഗീത ഡുവ, പ്രഫ. ഡോ. ചന്ദ്രമിത്താള്‍, ജോസഫ് പൊന്നോലി, പ്രഫ. ഡോ. ഈപ്പന്‍ ഡാനിയേല്‍, ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, ജിന്‍സ്‌മോന്‍ സക്കറിയ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

 പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
 സാം ഹ്യൂസ്റ്റണ്‍ ടോള്‍ വേയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തുള്ള എബിബി ബില്‍ഡിംഗില്‍ നാലാം നിലയിലെ മാസ് മ്യൂച്വല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്.

 ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പില്‍ പേരു രജിസ്റ്റര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ഡാനില്‍ 8326417119, സെക്രട്ടറി റോയി തോമസ് 8327682860, ട്രഷറര്‍ സംഗീത ഡുവ 8322527272, അഡൈ്വസര്‍ ഈശോ ജേക്കബ് 8327717646 എന്നിവരുമായി ബന്ധപ്പെടുക.

Join WhatsApp News
നാരദന്‍ 2018-02-21 07:37:53
പണ്ടൊരു പട്ടാളത്തില്‍ നിന്നും തിരികെയെത്തി  സ്കൂളില്‍ പോകാത്ത  പട്ടാളകാരന്‍  സ്കൂള്‍ തുടങ്ങിയ കദ ഓര്‍മ വരുന്നു . -the illiterate school master.
വാർത്ത വായനക്കാരൻ 2018-02-21 13:31:45
ചുമ്മാ  വേസ്റ്റ് ഓഫ് ടൈം . ഇവരൊക്കെ  ആരാ  പഠിപ്പിക്കാൻ . ചുമ്മാ  തട്ടിക്കൂട്ട്  പ്രസ്ഥാനങ്ങൾ . ഈശോയുടെ  ഓരോകളികൾ.  
American Malayalee 2018-02-21 13:47:54
നട്ടെല്ലുള്ള ഒരു ജേര്ണലിസ്റ്റുകൾ ഇവിടെങ്ങും ഇല്ല .  ഫൊക്കാന ഫോമ -ഫോമ ഫൊക്കാന വേൾഡ് മലയാളി ഓർഗനൈസഷൻ പിന്നെ പള്ളി വീണ്ടും ഫൊക്കാന ഫോമ -ഫോമ ഫൊക്കാന വേൾഡ് മലയാളി ഓർഗനൈസഷൻ പിന്നെ പള്ളി ഇടക്ക് കേരളത്തിലെ നാറിയ രാഷ്ട്രീയക്കാരന്റെ നാടിനു ഗുണം ഇല്ലാത്ത കഥകൾ അങ്ങനെ മലയാളി ജേർണലിസം കുണ്ടുകുഴിയിൽ ചുറ്റി കറങ്ങുകയാണ്.  ഇവന്റെ ഒക്കെ ഇന്വെസ്റ്റിഗേറ്റീവ് ജേർണലിസം എന്ന് പറയുന്നത് അയലത്തെ വീട്ടിലിന്റ ജനാലയിൽ പോയി ചെവിയോർത്തിരുന്നു കിട്ടുന്ന ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുക . വാൾ എടുക്കുന്നവൻ വെളിച്ചപ്പാട് .  രണ്ടു അളിഞ്ഞു പുളിഞ്ഞത് കുത്തിക്കുറിച്ച് അവൻ പേരുകേട്ട ജേർണലിസ്റ്റ് ആകും .  അമേരിക്കയിൽ വന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ രാജ്യത്തിന്റ തിരഞ്ഞെടുപ്പ് വരുമ്പോൾ വീട്ടിൽ കുത്തി ഇരിക്കുന്നതല്ലാതെ വോട്ടു ചെയ്യാൻ പോകില്ല . ഒരു മലയാളി  ഏതെങ്കിലും രാഷ്ട്രീയത്തിൽ കയറിയാൽ അന്ന് തുടങ്ങും ഇവാനോക്ക് കുത്താൻ .  മലയാളി അസോസിയേഷന്റ തിരഞ്ഞെടുപ്പ് വന്നാൽ മുല കൊടുക്കുന്ന കുഞ്ഞിനെ വരെ എടുത്തുകൊണ്ട് വരും വോട്ടു ചെയ്യിക്കാൻ . 
I feel pity on these people who claim that they are journalist.  You should have gone to journalism school and taken a degree if you wanted to be a journalist.  Some of these people cannot stand on their feet and talk properly. give up man give up and focus on your passions like Real Estate or Insurance 
Fake News 2018-02-22 00:16:37
അമേരിക്കയിലെ മലയാളികളുടെ മത ഭ്രാന്ത്,  അവന്റെ അറിവിന്റെ ആഴം, അറിവില്ലായ്മയുടെ ആഴം, അവാർഡ് പൊന്നാട ഭ്രമം, ഐഡന്ററ്റി ക്രൈസിസ് എന്നിങ്ങനെയുള്ള പല കാര്യങ്ങളും പുറത്തുകൊണ്ടുവരുന്നതിലും അതുപോലെ ഇവന്റയൊക്കെ ഒരു സൈക്കോളജി പ്രൊഫൈൽ പുറത്താക്കുന്നതിലും  ഇ-മലയാളി വളരെ പ്രശംസനീയമായ പത്ര പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത് . അതുകൊണ്ട് പലരെയും അറിയാമെങ്കിലും വ്യജപെരുവച്ചു എഴുതി ശല്യം ഒഴിവാക്കുന്നത് . അതിലെ ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ട വിഭാഗം പ്രതികരണകൊളമാണ് . എഴുത്തുകാരേക്കാൾ ജഗജില്ലികളായ വേന്ദ്രമാര് അവിടെയാണ് കൂടുതൽ കാണുന്നത് .  കവിതകൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും വായനക്കാർ ചില എഴുത്തുകാരുടെ സ്വൈരം കെടുത്തുന്നത് കാണാൻ വളരെ നല്ല രസമാണ് (എല്ലാം തമാശയായി എടുക്കുക) ദൈവം സ്നേഹികളും ദൈവവിരോധികളും തമ്മിലുള്ള യുദ്ധം അഫ്‌ഗാനിസ്ഥാൻ യുദ്ധംപോലെ തുടർന്നു കൊണ്ടിരിക്കുന്നു . അഭിപ്രായ കോളത്തിലെ അഭിപ്രായങ്ങൾ വായിച്ചതിനു ശേഷമേ ഞാൻ പത്രം വായിക്കാറുള്ളു . പണ്ട് മനോരമയിലെ കുഞ്ചുകുറുപ്പ് വായിക്കുന്നതുപോലെ.  ചിലവന്മാരെ എടുത്തിട്ട് കുമ്മുന്നത് കാണാൻ നല്ല രസമാണ് .   ചില നാടൻ പോലീസ് ഇടിയാണ് ചിലർ ഇടിക്കുന്നത് . പിടികൂടും തോറും ചിലർക്ക് ദൈവ സ്നേഹം കൂടുകയും, പിന്നെ നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ വേദങ്ങൾ ഒരിക്കലും വായിച്ചിട്ടെല്ലിങ്കിലും അനുസ്യുതം പുറത്തേക്ക് വരികയും ചെയ്യും .  പിന്നെ ആരോ എഴുതിയതുപോലെ പി എച്ച് .ഡി അപ്പ്രൂവ് ചെയ്തു കഴിഞ്ഞാൽ അതിനപ്പുറം ഇല്ല .  (ഇവിടെ ഒരു പി എച്ച് ഡി അപ്പ്രൂവ് ചെയ്യതുകൊണ്ട് അവരെ ആരെക്കുറിച്ചും ഞാൻ അഭിപ്രായം പറയുന്നില്ല ). ഇത്രയും പറഞ്ഞുകൊണ്ട് ഇത് എല്ലാ  പ്രതികരണകോളത്തെ സജ്ജീവമാക്കി നിറുത്തുന്ന  വ്യാജ ജേര്ണലിസ്റ്റുകൾക്കും സമർപ്പിക്കുന്നു
  
ഒന്ന് മനസിലാകാത്തത് എന്തിനാണ് കതിരേ കൊണ്ട് വളം വയ്ക്കുന്നത് എന്നാണ് ? പത്ര പ്രവർത്തനം കൊണ്ട് സമൂഹത്തിൽ മാറ്റം ഉണ്ടാകണം എന്നാൽ അത് കാണുന്നില്ല.  പത്രക്കാർക്ക് പ്രയോചനം ഉണ്ടാകുന്നതുപോലെ വായനക്കാർ അടങ്ങുന്ന സമൂഹത്തിന് ഒരു മാറ്റം ഉണ്ടാകണം . എന്നാൽ പലപ്പോഴും നാറ്റത്തിലാണ് കലാശിക്കുന്നത്.  ഈ വർക്ക്ഷോപ്പ് എടുത്തുത്തതുകൊണ്ട് ആർക്ക് ഗുണം.  സെൽഫ് പ്രൊമോഷനു വേണ്ടിയുള്ള ഉപാധിയായിട്ടാണ് ബഹുഭൂരിപക്ഷം ഇതിനെ കാണുന്നത്. ഒരാപ്പിൾ മറ്റുള്ള ആപ്പിളിനെ ചീത്ത ആക്കുമെന്നു പറഞ്ഞതുപോലെ പലപ്പോഴും ഇന്നലത്തെ മഴക്ക് താഴ്ച ജേര്ണലിസ്റ്റുകളാണ് അമേരിക്കയിലുള്ളത് . അവരെല്ലാംകൂടി നല്ലവരെയും ചീത്തയാകും.  ഒരാൾക്ക് പത്രം നടത്താനുള്ള യോഗ്യത ഇല്ലെങ്കിൽ ആ പണിക്ക് പോകാതെ നിറുത്തിക്കളയുക . അപ്പോൾ നല്ല രീതിയിൽ നടക്കുന്ന ഈ - മലയാളിപോലെയുള്ള പത്രങ്ങൾ രക്ഷപ്പെടും .  ആരോട് പറയാൻ ആര് കേൾക്കും . വിഷമം കൊണ്ട് എഴുത്തുപോയതാണ്. കൂടിപോയങ്കിൽ ക്ഷമിക്കുക . 

ഡോ.ശശിധരൻ 2018-02-21 19:16:09

ജനാധിപത്യത്തിന്റെ വികാസത്തിനും വളർച്ചക്കും വഴികാട്ടിയായ മാധ്യമങ്ങൾ , മാറിയ സാഹചര്യത്തിൽ ,അച്ചടി മാധ്യമങ്ങൾക്കൊപ്പം തന്നെ  ഇലക്ട്രോണിക്സ്  മലയാള മാധ്യമങ്ങളും കേരളത്തിലെ പോലെ തന്നെ അമേരിക്കയിലും അനിഷേധ്യമായ സ്വാധീനമുറപ്പിച്ചിരിക്കുന്നുവെന്നതിൽ യാതൊരു ശങ്കയുമില്ല.ശ്രീ .ജോർജ് ജോസഫ് ,ശ്രീ.ടാജ് മാത്യു ,ശ്രീ.രാജു മൈലപ്ര ,ശ്രീ.റോയ് ,ശ്രീ.അനിലാൽ ശ്രീനിവാസൻ ,ശ്രീ.ജെ .മാത്യു ,ശ്രീ .ശിവൻ മൊഹമശ്രീ.ജോർജ് തുമ്പയിൽ ,ശ്രീ.ജോർജ് ഫ്രാൻസിസ് തടത്തിൽ ,ശ്രീ.ജോയച്ചൻ പുതുകുളം  ,കൈരളി (പത്രം)ശ്രീ.ജോസ് ,ശ്രീ.പി പി ചെറിയാൻ ,തുടങ്ങി  നല്ല പത്രപ്രവർത്തകർ മലയാളികളെ ഒന്നിപ്പിക്കുന്നതിനുള്ള ആശാവഹമായ പത്രപ്രവർത്തനങ്ങളിൽ ഏർപെടുന്നുവെന്നതിന്റെ നല്ല സൂചനകൾ നാം മറക്കരുത് .ഇവിടെ യഥാർത്ഥപ്രശനം  നല്ല പത്രക്കാരുടെ അഭാവമല്ല മറിച്ചു ഗൗരവമായ പത്രപ്രവർത്തനം ചെയ്യാനുള്ള സാമ്പത്തിക ഉറവിടമാണ് .ധനമില്ലാത്തവരുടെ ബുദ്ധി ശരിയായി പ്രവർത്തിക്കില്ല എന്ന പരമസത്യം തെളിയിക്കാൻ എവിടെയും പോകേണ്ടതില്ലപ്രവാസികളായ നമ്മുടെ സ്വന്തം ജീവിതം തന്നെ .ധനത്തെ കുറിച്ചുള്ള  നമ്മുടെ സ്ഥിരമായ ചിന്ത( വീട് ,ആഹാരം ,ജോലി ,മക്കൾ) ബുദ്ധിക്ക് മാന്ദ്യമുണ്ടാക്കുകയും,പ്രതിഭ നശിപ്പിക്കുകയം ചെയുന്നു . യാഥാർഥ്യം ഓർമ്മിച്ചുകൊണ്ടായിരിക്കണം വിചാരവിവേകത്തോടുകൂടിയ ഒരുവിമർശനം അനുസന്ധാനം ചെയേണ്ടത് .പത്രം ഒരു വ്യക്തിയാണെന്ന(Press is a person)സത്യവും വിചാരസരണിയിൽ ഉൾപ്പെടുത്തുന്നതും നന്നായിരിക്കും .അമേരിക്കയിലെ പത്രപ്രവർത്തനത്തെ ഏറ്റവും അധികം വിമർശിച്ചതിന്റെ ഒരു തിരുത്തലാകാം അഭിപ്രായവും .

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക