Image

രാജി ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നല്‍കണമെന്ന് ദിനേശ് ത്രിവേദി

Published on 17 March, 2012
രാജി ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നല്‍കണമെന്ന് ദിനേശ് ത്രിവേദി
ന്യൂഡല്‍ഹി: തന്റെ രാജി ആവശ്യപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നല്‍കണമെന്ന് കേന്ദ്രറെയില്‍വേമന്ത്രി ദിനേശ് ത്രിവേദി. പാര്‍ട്ടി നേതാവ് മമത ബാനര്‍ജി രേഖാമൂലം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ രാജിവെയ്ക്കുവെന്ന് ദിനേശ് ത്രിവേദി വ്യക്തമാക്കി.

ത്രിവേദിയുടെ രാജി ആവശ്യപ്പെട്ട തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഒന്നോ രണ്‌ടോ ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെയ്ക്കുമെന്നും ത്രിവേദി പറഞ്ഞു. റെയില്‍ബജറ്റിന് മറുപടി പറയാന്‍ ത്രിവേദിയെ അനുവദിക്കരുതെന്ന നിലപാടിലാണ് പാര്‍ട്ടി. റെയില്‍ബജറ്റില്‍ യാത്രക്കൂലി വര്‍ധിപ്പിച്ചതിനെ തടര്‍ന്നാണ് ത്രിവേദിയോട് രാജിവെയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക