Image

ക്രിസ്തുവോ മാലാഖയോ (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)

Published on 19 February, 2018
ക്രിസ്തുവോ മാലാഖയോ (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
ഒരു പ്രഭാതത്തില്‍ മാര്‍ദ്ദവത മറന്ന ദൈവം
നരനാരദനെ കാത്ത് ധ്യാനനിരതയിലായിരുന്നു.

പരമാത്മന്റെ ദൃഢഗാഢത
മര്‍ത്ത്യജീവനാഡിയില്‍ അരിക്കുന്നതു കണ്ട
ശരീരശാസ്ത്രവിശാരദനായ ചെകുത്താന്‍......

>>>കൂടുതല്‍ വായിക്കുക
Join WhatsApp News
Confused 2018-02-19 23:02:17
എന്താണിതെന്നറിയാതെ
പകച്ചിരുന്നിടുമ്പോൾ
അമ്പേ!  വരൂന്നൊരുത്തൻ
പൊരുൾ തിരിച്ചുകൊണ്ട്
എന്തിനിങ്ങനെ നിങ്ങൾ രണ്ടും
ചുമ്മാതെ ഞങ്ങളെ കറക്കിടുന്നു
മനക്കുരുന്നിൽ കനിവുള്ള
വിദ്യാധരൻ സാറേ
ശരിയായ ഇതിന്റെ  അർഥം
ചൊല്ലിടാമോ ?

വിദ്യാധരൻ 2018-02-20 00:22:15
ഞാൻ ഗ്രഹിച്ച അർത്ഥമൊക്കെ വച്ച്
അയച്ചു ഞാനൊരു  കവിതയെന്നാൽ'
മനസ്സിലാകുന്നില്ലതെവിടെ പോയിയെന്ന്
കനിവ് തോന്നി എഡിറ്ററെയത്
പുറത്തു വിടണം ജനം വിധിച്ചിടട്ടെ
അസഭ്യമായ വാക്കുകൾ എന്റേതല്ല
എടുത്തതാണ് 'ക്രിസ്തുവോ മാലാഖ'
കവിതയിൽ നിന്നതേപടി മാറ്റിടാതെ
ക്രിസ്തുവിനെ സൗന്ദര്യധാമമാക്കി
വസ്ത്രം പറിച്ചു നിറുത്തി ഹാ ! എന്ത് കഷ്ടം
സാധ്യതയുണ്ടിതൊരു   വിവാദമാവാൻ
കൂടാതെ ദൈവ പടയാളികൾ ഇളക്കിടാനും 
'ഇടതു വിരലാൽ  സംഭോഗ മുദ്ര
വലുത് കയ്യാൽ സ്വയഭോഗ മുദ്ര'
ആരുണ്ടിവിടെ ഈ മുദ്രകൾ കാട്ടിടത്തോർ?
ആവശ്യമാണത് ഇടയ്ക്കിടെ കുഴപ്പമില്ല
പാവമാ ക്രിസ്തുവും മാലാഖയും
മനുഷ്യരല്ലേ നമ്മളെപ്പോൽ !
ഇരുട്ടിൽ നാം കാട്ടിടും വേലയൊക്കെ
പരസ്യമാക്കി  കവി നിർവൃതി പൂണ്ടിടുന്നു 
അത് കണ്ടു ലജ്ജപൂണ്ടു 'പൊരുൾ തിരിച്ചോൻ' 
കളിച്ചു  ചില കളി കഥ വേറെയാക്കി
മനുഷ്യനെ പൊട്ടനാക്കുന്ന കാലമല്ലേ
വിരലു കൊണ്ടോട്ട അടച്ചിടാനായി
കഴിയുകയില്ല ഒരുത്തനും അതോർത്തിടേണം

vayankaaran 2018-02-19 20:13:51
കവിതയും കവിതയുടെ വിലയിരുത്തലും ഒന്നും മനസ്സിലാകാത്ത വിധത്തിലായത് മലയാള ഭാഷയുടെ ദുരവസ്ഥ വിളിച്ചോതുന്നു. എന്ത് അസംബന്ധം എഴുതിവച്ചാലും അതിനെയൊക്കെ വ്യാഖാനിച്ച്‌ വല്ലതുമൊക്കെ ആക്കി തീർക്കുക എന്ന പാഴ്ശ്രമം അമേരിക്കൻ മലയാള സാഹിത്യത്തിലും തുടരാൻ സാദ്ധ്യത കാണുന്നു. വിദ്ധ്യധരൻ എന്ന വ്യക്തിയുള്ളത്കൊണ്ട് അക്രമികളെ പിടികൂടും മുക്കാലിയിൽ കെട്ടി പൂസും. 
ഡോ.ശശിധരൻ 2018-02-19 14:02:27
ഒന്നാലോചിച്ചു നോക്കു ,ഒരു ചെറിയ സുഖത്തിനു വേണ്ടി എത്ര വലിയ ദുഖമാണ് മനുഷ്യര്‍ അനുഭവിക്കുന്നത് .ആത്മജ്ഞാനത്തില്‍ നിന്നും അകന്നു അനിയന്ത്രിതമായി കാമജ്ഞാനത്തിനടിമപ്പെടുമ്പോഴാണ് അതിസുന്ദരമായ മനുഷ്യജീവിതത്തില്‍ നിന്നും തരംതാഴ്ന്ന് മനുഷ്യന്‍ മര്‍ത്യനാകുന്നത് .അതേസമയം തന്നെ മര്‍ത്യന്‍ ഉയര്‍ന്നു മനുഷ്യനാകുന്നത് അനിയന്ത്രിതമായ കാമജ്ഞാനത്തെ ആത്മജ്ഞാനമാക്കി മാറ്റുമ്പോഴാണ്.കര്‍മ്മപരമായ ശ്രേഷ്ടതയിലും വികാരപരമായ മനോഹാരിതയിലും മെനഞ്ഞെടുത്ത അതിമനോഹരമായ അന്തര്‍ഭാവങ്ങളോടുകൂടിയ പ്രകാശം പ്രസിരിപ്പിക്കുന്ന ഒരു സുന്ദരമായ കവിത.സ്ത്രീ ഒടുങ്ങാത്ത കാമാസക്തിയോടെ പുരുഷഭോഗത്തിനും ,അതേപോലെ പുരുഷന്‍ മൃഗീയമായ സ്ത്രീഭോഗത്തിനും അനിയന്ത്രിതമായി അടിമപ്പെട്ടു ആത്മീയമായ ആനന്ദ ജീവിതത്തെ വലിച്ചെറിയുന്ന ഈ ലോകത്തില്‍ ഹൃദയത്തിലെ പാപങ്ങളെ വിശൂദ്ധിയിലെത്തിക്കാന്‍ വിരല്‍ചൂണ്ടുന്ന കനകരശ്മികളോടുകൂടിയ ഒരു നല്ല സന്ദേശത്തിന്റെ സ്പന്ദനം ഈ കവിതയില്‍ ഡോ.കുഞ്ഞാപ്പു അടിവരയിട്ടു അടയാളപ്പെടുത്തിയിട്ടുണ്ട്. (ഡോ.ശശിധരന്‍)
നാരദൻ 2018-02-20 11:56:22
എവിടെ എവിടെ ജയവിജയന്മാർ, 
എവിടെ മാത്തുള്ള, ക്രിസ്ത്യൻ, സ്കേദ്യുൽ കാസ്റ്റ് , 
എവിടെ ക്രിസ്തുവിൻ കാവൽ പടയാളികൾ ?
ഇത്ര നാൾ നിങ്ങൾ പറഞ്ഞു ക്രിസ്തു ആണാണെന്ന് 
ഇപ്പോൾ കവി പറയുന്നു സൗന്ദര്യധാമെന്നു
കാമം എന്നത് നിങ്ങടെ ദൈവം തന്നതല്ലേ ?
അതില്ലാതെ എന്ത് ആത്മജ്ഞാനം ഇങ്ങ് ?
ഉണ്ട് സൃഷ്ടിയ്ക് ചില നിബന്ധനകൾ 
അതിൽ ഒന്നാണ് സംഭോഗം
ആത്മജനത്തിനായത് ഇല്ലായ്മ ചെയ്‌താൽ 
സൃഷ്ടാവിനെ വെല്ലുവിളിക്കലല്ലേ അത് ?
ആത്മജ്ഞാനം നേടിയ പലരുമിന്നു 
ചാടിവീഴുന്നു സ്ത്രീകളെ കാണുമ്പോൾ 
ആത്മ നിയന്ത്രണമാണ് വേണ്ടത് 
അതില്ലേൽ കൈമുദ്ര തന്നെ വഴി 
ശാസ്ത്രലോകം നിന്റെ ദൈവത്തെ തുരത്തുവാൻ 
കോപ്പു കെട്ടുന്നു ദൈവാത്മാക്കളെ 
എന്താണ് ആത്‌മീയ പടകളിങ്ങനെ 
മിണ്ടാതിരിക്കുന്നത് പടച്ചട്ടയിട്ടിറങ്ങുക

john philip 2018-02-20 14:07:42
എഴുതിയവനും വ്യഖ്യാനിച്ചവനും പി.എച്. ഡി.കാരാണ്. അവർ പറഞ്ഞാൽ എഴുതിയാൽ
പിന്നെ അത് അമേരിക്കൻ മലയാളികൾക്ക് അവസാനവാക്കാണ്. അതുകൊണ്ട്
ചർച്ച അവസാനിപ്പിക്കാം. ഇനിയിപ്പോൾ
ന്യുയോർക്കിലെ സർഗ്ഗവേദിയും, വിചാരവേദിയും,ഹ്യുസ്റ്റണിലെ സാഹിത്യസംഘടനകളും അങ്ങനെ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലെ സാഹിത്യകാരും ഒരു തീരുമാനത്തിൽ എത്തട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക