Image

പിറവത്ത്‌ വോട്ടെടുപ്പ്‌ തുടങ്ങി; ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്‌

Published on 17 March, 2012
പിറവത്ത്‌ വോട്ടെടുപ്പ്‌ തുടങ്ങി; ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്‌
പിറവം: പിറവത്ത്‌ ഇന്ന്‌ രാവിലെ ഏഴിന്‌ വോട്ടെടുപ്പ്‌ തുടങ്ങി. ആദ്യ മണിക്കൂറുകളില്‍ തന്നെ കനത്ത പോളിംഗ്‌ രേഖപ്പെടുത്തി. ആദ്യ ഒരു മണിക്കൂറില്‍ എട്ടുശതമാനം പോളിംഗ്‌ ആണ്‌ രേഖപ്പെടുത്തിയത്‌.
എല്ലാ ബൂത്തുകള്‍ക്കു മുന്‍പിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. യുഡിഎഫ്‌ സ്‌ഥാനാര്‍ഥി അനൂപ്‌ ജേക്കബ്‌ തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ നൂറ്റിയേഴാം നമ്പര്‍ ബൂത്തില്‍ ആദ്യവോട്ടറായി വോട്ടു രേഖപ്പെടുത്തി. എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥി എം.ജെ. ജേക്കബ്‌ തിരുമാറാടി പഞ്ചായത്തിലെ മണിമലക്കുന്ന്‌ ഗവ. കോളജിലെ നൂറ്റിയെട്ടാം നമ്പര്‍ ബൂത്തിലാണു വോട്ടു രേഖപ്പെടുത്തിയത്‌.

വിജയം സുനിശ്ചിതമാണെന്ന്‌ അനൂപ്‌ ജേക്കബ്‌ വോട്ടുചെയ്‌ത ശേഷം പറഞ്ഞു. നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന്‌ ആത്മവിശ്വാസമുണ്ടെന്ന്‌ എം.ജെ. ജേക്കബും വോട്ടുചെയ്‌ത ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ആകെ 1,83,170 വോട്ടര്‍മാരാണ്‌ പിറവത്തുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക