Image

പിറവത്ത് ഇന്ന് അവധി

Published on 16 March, 2012
പിറവത്ത് ഇന്ന് അവധി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് പിറവം മണ്ഡലം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ മാര്‍ച്ച് 17 ശനിയാഴ്ച എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഷോപ്‌സ് ആന്‍ഡ് എസ്റ്റാബഌഷ്‌മെന്റ് നിയമത്തിന്‍ കീഴില്‍ വരുന്ന എല്ലാ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശനിയാഴ്ച ശമ്പളത്തോടെയുള്ള അവധി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ലേബര്‍ കമ്മീഷണര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിറവം മണ്ഡലത്തില്‍ വോട്ടുള്ളവരും മണ്ഡലത്തിന് പുറത്ത് ജോലിചെയ്യുന്നവരുമായ സമ്മതിദായകര്‍ക്കും അവധിക്ക് അര്‍ഹതയുണ്ട്. കാഷ്വല്‍ ജീവനക്കാര്‍ക്കും ശമ്പളത്തോടെ അവധി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക