Image

2ജി കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് രൂപവത്കരിച്ചു

Published on 16 March, 2012
2ജി കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് രൂപവത്കരിച്ചു
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും വാദം കേള്‍ക്കുന്നതിന് സുപ്രീംകോടതി വെള്ളിയാഴ്ച രണ്ടംഗ പ്രത്യേക ബെഞ്ച് രൂപവത്കരിച്ചു.

ജസ്റ്റിസുമാരായ ജി.എസ്. സിംഘ്‌വി, എ.കെ. പട്‌നായിക് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. 122 ടെലികോം ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാറും ടെലികോം കമ്പനികളും മറ്റുള്ളവരും ഒട്ടേറെ ഹര്‍ജികളും പരാതികളുമാണ് സുപ്രീംകോടതിയില്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ പ്രത്യേക ബെഞ്ചിന് രൂപംനല്‍കിയത്.

2ജി കേസില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ ഒഴിവാക്കിയതിനെതിരെ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യംസ്വാമി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് സിംഘ്‌വിയാണ് ബെഞ്ച് രൂപവത്കരിച്ചതിനെക്കുറിച്ച് അറിയിച്ചത്.

ജസ്റ്റിസ് സിംഘ്‌വിയും ജസ്റ്റിസ് എ.കെ. ഗാംഗുലിയും ഉള്‍പ്പെട്ട ബെഞ്ചാണ് 2ജി ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക