Image

തൃണമൂല്‍ വിട്ടാലും യു.പി.എ.യ്ക്ക് പിന്തുണയുണ്ടെന്ന് എസ്. പി.

Published on 16 March, 2012
തൃണമൂല്‍ വിട്ടാലും യു.പി.എ.യ്ക്ക് പിന്തുണയുണ്ടെന്ന് എസ്. പി.
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണിവിട്ടാലും തങ്ങള്‍ കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാറിന് പുറത്തുനിന്ന്പിന്തുണയ്ക്കുന്നത് തുടരുമെന്ന് സമാജ് വാദി പാര്‍ട്ടി.

റെയില്‍വേ ബജറ്റുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഇടഞ്ഞുനില്‍ക്കുന്ന സഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് ഏറെ ആശ്വാസം പകരുന്നതാണ് എസ്.പി.യുടെ പ്രഖ്യാപനം. എന്നാല്‍ എസ്. പി. കേന്ദ്രമന്ത്രിസഭയില്‍ ചേരുമെന്ന അഭ്യൂഹം പാര്‍ട്ടി എം. പി. ശൈലേന്ദ്രകുമാര്‍ തള്ളി. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടക്കുന്നുവെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അയച്ചതിന് പിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രഖ്യാപനം. ലോക്‌സഭയില്‍ 22 അംഗങ്ങളുള്ള എസ്. പി.യുടെ ഉറച്ച പിന്തുണ ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന് മമതയെ നേരിടാന്‍ ധൈര്യം പകരും.

19 അംഗങ്ങളുള്ള തൃണമൂല്‍ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക