Image

ട്യൂബിലൂടെ ഭക്ഷണം നല്‍കിത്തുടങ്ങി; ജഗതിയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി

Published on 16 March, 2012
ട്യൂബിലൂടെ ഭക്ഷണം നല്‍കിത്തുടങ്ങി; ജഗതിയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി
കോഴിക്കോട്‌: കോഴിക്കോട്‌ വെച്ച്‌ വാഹനാപകടത്തില്‍ പരുക്കേറ്റു മിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്‌ ട്യൂബിലൂടെ ഭക്ഷണം നല്‍കിത്തുടങ്ങിയെന്നും അദ്ദേഹത്തിന്റെ  ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായും മെഡിക്കല്‍ ബൂള്ളറ്റിനില്‍ അറിയിച്ചു. ദഹനം സാധാരണ നിലയിലാണെന്നും ഡോക്‌റ്റര്‍മാര്‍ വ്യക്തമാക്കി.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതുവരെ വെന്റിലേറ്ററില്‍ തുടരുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും മിംസ്‌ ആശുപത്രിയിലേക്ക്‌ ആരാധകരുടെ പ്രവാഹമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക