Image

ഐഎംഎഫ്‌ മേധാവിയായി ക്രിസ്റ്റീന ലഗാര്‍ഡെയെ തെരഞ്ഞെടുത്തു

Published on 29 June, 2011
ഐഎംഎഫ്‌ മേധാവിയായി ക്രിസ്റ്റീന ലഗാര്‍ഡെയെ തെരഞ്ഞെടുത്തു
വാഷിംഗ്‌ടണ്‍: ഫ്രാന്‍സിന്റെ കിസ്റ്റീന ലഗാര്‍ഡെയെ ഐ.എം.എഫിന്റെ (അന്താരാഷ്‌ട്ര നാണ്യനിധി) മേധാവായായി തെരഞ്ഞെടുത്തു. ഇപ്പോള്‍ ഇവര്‍ ഫ്രാന്‍സിലെ ധനകാര്യമന്ത്രിയാണ്‌. പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ മേധാവി ഡൊമിനിക്‌ സ്‌ട്രോസ്‌ കാന്‍ വിരമിച്ച ഒഴിവിലാണ്‌ പുതിയ നിയമനം. നേരത്തെ യൂറോപ്പിന്റെ മുഴുവന്‍ പിന്തുണ നേടിയെടുത്ത ലഗാര്‍ഡെയ്‌ക്കു യുഎസിന്റെയും റഷ്യയുടേയും കൂടി പൂര്‍ണ പിന്തുണ ലഭിച്ചതോടെയാണ്‌ ഐഎംഎഫിനെ നയിക്കാനുള്ള യോഗ്യതയായത്‌. മെക്‌സിക്കോ സെന്‍ട്രല്‍ ബാങ്ക്‌ ഗവര്‍ണര്‍ ഓസ്റ്റിന്‍ കഴ്‌സ്റ്റന്‍സിനെ പരാജയപ്പെടുത്തിയാണ്‌ ലഗാര്‍ഡെ ഐഎംഎഫിന്റെ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക