Image

മിസ്സ് ഫൊക്കാനാ 2018 ,ആരായിരിക്കും ആ യുവ സുന്ദരി ?

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 February, 2018
മിസ്സ്  ഫൊക്കാനാ 2018  ,ആരായിരിക്കും ആ യുവ സുന്ദരി ?
ന്യൂയോര്‍ക്ക്: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍   വെച്ച്  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനോട്‌നുബന്ധിച്ച് നടത്തുന്ന ബ്യൂട്ടി പേജന്റ് മത്സരങ്ങള്‍ക്ക് വിപുലമായ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ലൈസി  അലക്‌സ് ചെയര്‍മാന്‍  ആയും, കോ ചെയര്‍സ് ആയി ലത കറുകപ്പള്ളില്‍, ഗ്രേസ് വെട്ടം എന്നിവരും കമ്മിറ്റി മെംബേര്‍സ് ആയി  ഷീല വര്‍ഗീസ്, ജെസി കാനാട്ട്,സ്‌റ്റെഫനി ഓലിക്കല്‍, ലീന ആലപ്പാട്ട്, ജെസ്സി ആന്റോ,അനിത ജോര്‍ജ്, മാലിനി നായര്‍ , ചിന്നമ്മ പാലാട്ടില്‍ ,ഷീല ജോസഫ് എന്നിവരും ആണ് നേതൃത്വം നല്‍കുന്നത്.

സംവേദനത്തില്‍, ആനന്ദം, പൊരുള്‍ബോധം, സംതൃപ്തി എന്നീ അനുഭവങ്ങള്‍ പകര്‍ന്നുതരുമാറ്, ഒരു വ്യക്തിയിലോ, ജന്തുവിലോ, സ്ഥലത്തിലോ, വസ്തുവിലോ, ആശയത്തിലോ കാണപ്പെടുന്ന സവിശേഷതയാണ് സൗന്ദര്യം. ലാവണ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമൂഹിക മന:ശാസ്ത്രം, സംസ്‌കാരം എന്നിവയ്ക്ക് സൗന്ദര്യം പഠനവിഷയമാണ്. സംസ്‌കാരത്തിന്റെ സൃഷ്ടിയെന്ന നിലയില്‍ അത് അങ്ങേയറ്റം വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. 'ആദര്‍ശസൗന്ദര്യം' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്‌കൃതിയില്‍ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂര്‍ണ്ണത ചേര്‍ന്ന സത്ത എന്നാണ്.

സൗന്ദര്യാനുഭൂതിയില്‍ പലപ്പോഴും അതിന് കാരണമായ സത്ത പ്രകൃതിയുമായി സന്തുലനത്തിലും ലയത്തിലും ആണെന്ന തോന്നലും ആ തോന്നല്‍ നല്‍കുന്ന ആകര്‍ഷണവും വൈകാരിക സൗഖ്യബോധവും ഉള്‍പ്പെടുന്നു. അത് വ്യക്തിനിഷ്ടമായ അനുഭവമാകയാല്‍, സന്ദര്യം ദ്രഷ്ടാവിന്റെ കണ്ണിലാണ് എന്ന് പറയാറുണ്ട്. സൗന്ദര്യാനുഭൂതിയുടെ ഏറ്റവും മൗലികമായ രൂപം സ്വന്തം ഉണ്മയുടെ പൊരുളിനെക്കുറിച്ചു തന്നെയുള്ള വെളിപാടിന്റെ അനുഭവമാകാം. തത്ത്വചിന്തയുടെ വിഷയമെന്ന നിലയില്‍,പൊരുള്‍ബോധത്തിന്റെ തുടിപ്പുമായി അമേരിക്കന്‍ മലയാളികളുടെ പ്രിയ സംഘടന ഫൊക്കാന എത്തുന്നു .


2018  ജൂലൈ 4  മുതല് 7  വരെ ഫിലാഡല്‍ഫിയായില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷനു  വേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് .ഫൊക്കാന 'മിസ്സ് ഫൊക്കാനാ 'മത്സരം. നോര്ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളുടെയും, കലാസാംസ്‌കാരിക പ്രവര്‍്ത്തകരുടെയും  രാഷ്ട്രീയ നേതാക്കളുടെയും സദസ്സില്‍ നടക്കുന്ന അമേരിക്കാന്‍ മലയാളി സൌന്ദര്യ റാണി മാരുടെ മത്സരം കൂടിയാണിത്.  അമേരിക്കന്‍ മലയാളി സുന്ദരികളെ കണ്ടെത്താന്‍ ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന്‍ വേദിയിലാണ് സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള.നിരവധി റൗണ്ട് മത്സരങ്ങള്‍ക്കു ശേഷമാണ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നല്‍കാറുണ്ട്. ഈ മത്സരത്തില്‍ നിന്നു ജയിക്കുന്ന യുവതിയാണ് മിസ് പ്രസ്തുത വര്‍ഷത്തെ മിസ്സ് അമേരിക്കന്‍ മലയാളി സുന്ദരി ആയി പ്രഖ്യാപിക്കും .

ഈ സൌന്ദര്യ മത്സരത്തില്‍ വിധി കര്‍ത്താക്കളാകുന്നത് മലയാള ചലച്ചിത്ര ലോകത്തെയും ,സാംസ്‌കാരിക ലോകത്തെയും പ്രശസ്തരാണ് .മിസ്സ് ഫൊക്കാനാ മത്സരത്തില്‍    പരിഗണിക്കപ്പെടുന്നത് വ്യക്തിപ്രഭാവം, ബുദ്ധി, ശാലീനത, സ്വീകാര്യത, അകര്‍ഷണീയത, സമന്വയം, ചേര്‍ച്ച, ഉദാത്തത മുതലായ മാനസികഗുണങ്ങളും, ആരോഗ്യം, യുവത്വം, രതിഭാവം, അംഗപ്പൊരുത്തം, സാമാന്യത, നിറം തുടങ്ങിയ ശാരീരികഗുണങ്ങളുമാണ്.
സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം അളക്കാന്‍ സാധാരണ അവലംബിക്കാറുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് സൌന്ദര്യ  മത്സരം . 

മത്സരത്തില്‍ പങ്കെടുക്കുന്ന യുവതികള്‍ 15 വയസിനും 26 വയസിനും ഇടയിലുള്ളവരും മത്സരാര്‍ത്ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. താത്പര്യമുള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

ഫോക്കാനാ സംഘടിപ്പിക്കുന്ന സൌന്ദര്യ മത്സരം നാളിതുവരെ വന്‍ വിജയവും  വനിതാ സമൂഹത്തിനു ഒരു മുതല്‍ കുട്ടാവുകയും ചെയ്തിട്ടുണ്ട് .ഫിലാഡല്‍ഫിയായില്‍ നടക്കുവാന്‍ പോകുന്ന മിസ്സ് ഫൊക്കാന ഒരു ചരിത്ര സംഭവമായി മാറുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍  ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്ഡ് ചെയര്മാന്‍  ജോര്‍ജി വര്‍ഗീസ്,  ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍  കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, വിമെന്‍സ് ഫോറം  ചെയര്‍മാന്‍ ലീല മാരേട്ട്  എന്നിവര്‍  അറിയിച്ചു.

 മിസ്സ്  ഫൊക്കാനാ മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ അറിയുവാന്‍ താത്പര്യമുള്ളവര്‍ ചെയര്‍ പേഴ്‌സണ്‍ ലൈസി  അലക്‌സ്(845 300 6339  ),കോ ചെയര്‍മാന്‍ ലതാ കറുകപ്പള്ളില്‍  (845 553 5674 )(fokanamanga2014@ gmail.com) എന്നിവരുമായി  ബന്ധപ്പെടണം .

മിസ്സ്  ഫൊക്കാനാ 2018  ,ആരായിരിക്കും ആ യുവ സുന്ദരി ?
Join WhatsApp News
Kerri hose 2018-02-09 08:32:47
One of the sundaris above.
Amerikkan Mollaakka 2018-02-09 14:38:48
ഹ ള്ളോ ഞമ്മള് എന്താണ് കാണുന്നത്. ഇത്രയധികം മൊഞ്ചത്തികളോ. ഞമ്മടെ മൂന്നാമത്തെ ബീവി പുറകിൽ നിന്ന് പറയുന്നു. ഇങ്ങള് നോക്കി ബെള്ളമിറക്കണ്ട ഓളുമാർക്കൊക്കെ കെട്ടിയോന്മാരുണ്ട്.  ഉണ്ടായിക്കോട്ടെ ഞമ്മടെ നാലാമത്തെ ബീവിയാകാൻ താൽപ്പര്യമുള്ളവർ കെട്ടിയോന് തലാക്ക് ചൊല്ലി  വരിക. ഞമ്മൾക്ക് 62 ബയസ്സായി. ചുവന്ന നിറം. സുന്ദരനല്ല .മമ്മൂട്ടിയുടെ ശരീരപ്രകൃതി. മുഖം അത്ര ഗുണമില്ല. എന്നാലും മോശമില്ല. . മൊഞ്ചത്തികളെ ബ രിക. ഈ ജീബിതം സന്തോസിക്കാനാണ്. പറഞ്ഞപോലെ ഫൊക്കാനയിൽ കാണാം അവിടെ വച്ച് നിക്കാഹ്. സൂര്യകാന്തി പൂക്കളെ...പൂതി കേറ്റുന്ന ഹൂറികളേ..
നാരദന്‍ 2018-02-09 12:02:59
മുകളിലെ പടങ്ങളില്‍ ഒന്നാംസ്ഥാനം  പടം ഉള്ള സുന്നരിക്ക് എന്‍റെ വോട്ട് .
Sudhir Panikkaveetil 2018-02-09 20:01:45
സാഹിത്യ ചോരണം ഇന്ന് സാധാരണയായി കഴിഞ്ഞു.  ഒരാൾ എഴുതുന്നത് നോക്കി ചില്ലറ ഭേദഗതികളോടെ പകർത്തുന്നതും ഇവിടെ കാണാവുന്നതാണ്.  അങ്ങനെ ഒരു സുപ്രഭാതത്തിൽ ചില എഴുത്തുകാർ പ്രത്യക്ഷപ്പെടുന്നു.  വായനക്കാർ അതൊക്കെ ചൂണ്ടിക്കാണിക്കാൻ സന്മനസ്സ് കാണിച്ചാൽ ഈ പ്രവണതക്ക് ഒരു വിരാമം ഇടാം. 
CID Moosa 2018-02-09 21:58:10
 അധികംപറയുന്നവൻ കളവുംപറയും- എന്ന് പറഞ്ഞതുപോലെ അൽപ്പ സ്വൽപ്പം വിക്കിപ്പീഡിയിൽ നിന്ന് എടുക്കുന്നതിൽ കുഴപ്പമില്ല . പക്ഷെ അത് അതേപടി പറിച്ച് നമ്മടെ പറമ്പിൽ  നടുമ്പോളാണ് കുഴപ്പം . വിക്കിപീഡിയ ഒരു റെഫെറെൻസ് ആയി ഉപയോഗിക്കാം ഇവിടെ ലേഖനം വായിക്കാൻ വിക്കിപീഡിയ റെഫർ ചെയ്യതാൽ മതിയായിരുന്നു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക