Image

അനുതാപത്തോടുകൂടിയ മടങ്ങിവരവ്‌ സ്വര്‍ഗത്തെ കൂടുതല്‍ സന്തോഷിപ്പിക്കും: ഡോ. മാര്‍ സെറാഫിം മെത്രാപ്പോലീത്ത

സിദ്ധിഖ്‌ വലിയകത്ത്‌ Published on 16 March, 2012
അനുതാപത്തോടുകൂടിയ മടങ്ങിവരവ്‌ സ്വര്‍ഗത്തെ കൂടുതല്‍ സന്തോഷിപ്പിക്കും: ഡോ. മാര്‍ സെറാഫിം മെത്രാപ്പോലീത്ത
കുവൈറ്റ്‌: വിവേകമുള്ളവനായ മനുഷ്യന്‍ സ്വയം നഷ്‌ടപ്പെടുത്തിയാല്‍ അവനതു തിരിച്ചറിഞ്ഞ്‌ അനുതപിച്ച്‌ മടങ്ങിവന്നാല്‍ അവനെച്ചൊല്ലി സ്വര്‍ഗം കൂടുതല്‍ സന്തോഷിക്കും. പരിശുദ്ധ വലിയ നോമ്പിലൂടെ കടന്നു പോകുമ്പോള്‍ മുടിയനായ പുത്രനെ പോലെ തിരിച്ചറിവും അനുതാപവും ഉണ്‌ടായാല്‍ മാത്രമെ പൂര്‍ണത കൈവരിക്കാനാകുവെന്ന്‌ ഡോ. മാര്‍ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു.

വലിയ നോമ്പിനോടനുബന്ധിച്ച്‌ കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ മഹായിടവകയുടെ അത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ്‌ മൂവ്‌മെന്റ്‌ ക്രമീകരിച്ച കണ്‍വന്‍ഷനില്‍ പങ്കെടുത്ത്‌ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

നഷ്‌ടപ്പെട്ടതു തിരികെ ലഭിക്കുമ്പോള്‍ മനുഷ്യന്‍ സന്തോഷിക്കുമെങ്കില്‍ നഷ്‌ടപ്പെട്ടുവെന്നു കരുതിയ വിവേകിയായ മനുഷ്യന്റെ തിരിച്ചുവരവ്‌ ദൈവത്തെ എത്രമാത്രം സന്തോഷിപ്പിക്കുമെന്ന്‌ മുടിയന്‍ പുത്രന്റെ ഉപമയിലൂടെ വിശ്വാസികളെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അനുതാപത്തോടുകൂടിയ മടങ്ങിവരവ്‌ സ്വര്‍ഗത്തെ കൂടുതല്‍ സന്തോഷിപ്പിക്കും: ഡോ. മാര്‍ സെറാഫിം മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക