Image

ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിങ്ങ്‌ ബീ 2011 ന്‌ ഫിലഡല്‍ഫിയയില്‍ തുടക്കം

ജോര്‍ജ്‌ നടവയല്‍ Published on 29 June, 2011
ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിങ്ങ്‌ ബീ 2011 ന്‌ ഫിലഡല്‍ഫിയയില്‍ തുടക്കം
ഫിലഡല്‍ഫിയ: ഫൊക്കാനയുടെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ സ്‌പെല്ലിങ്ങ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ 2011 പ്രഥമ ഘട്ട മത്സരം ഫിലഡല്‍ഫിയ പമ്പാ ഇന്ത്യന്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു. 5 മുതല്‍ 8 വരെ ഗ്രേഡിലുള്ള മലയാളിക്കുട്ടികള്‍ക്കായിരുന്നു മത്സരം.

സ്‌പെല്ലിങ്ങ്‌ ബീ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ്‌ ഓലിക്കല്‍ നേതൃത്വം നല്‌കി. സ്‌പെല്ലിങ്ങ്‌ബീയില്‍ പ്രാവീണ്യം നേടുവാന്‍ അനുവര്‍ത്തിക്കേണ്ട പാഠ്യ ശീലങ്ങളെക്കുറിച്ചു ജോര്‍ജ്‌ ഓലിക്കല്‍ വിശദീകരിച്ചു. ഫൊക്കാനാ സ്‌പെല്ലിങ്ങ്‌ ബീ നാഷണല്‍ ഡയറക്ടര്‍ മാത്യു കൊക്കൂറാ ഉദ്‌ഘാടനം നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ്‌ ഡിറക്ടര്‍ വര്‍ഗീസ്‌ പോത്താനിക്കാട്‌ സ്‌പെല്ലിങ്ങ്‌ ബീയില്‍ മികവുപുലര്‍ത്താന്‍ സഹായിക്കുന്ന ഇന്റര്‍നെറ്റ്‌ മേഖലകളെക്കുറിച്ച്‌ ആമുഖം നല്‌കി. ഫൊക്കാനാ ജനറല്‍ സെക്രട്ടറി ബോബീ ജേക്കബ്‌ `ഫൊക്കാനയുടെയും അമേരിക്കന്‍ മലയാളിയുടെയും നവതലമുറ' എന്ന കാഴ്‌ച്ചപ്പാടിനെ സ്‌പെല്ലിങ്ങ്‌ ബീയും ഭാഷയ്‌ക്കൊരു ഡോളറും പോലുള്ള പദ്ധതികള്‍ മുന്നോട്ടു നയിക്കുന്നു എന്ന്‌ വ്യക്തമാക്കി.

ഫൊക്കാനാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്‌ അദ്ധ്യക്ഷനായിരുന്നു. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെംബര്‍ സുധാ കര്‍ത്താ, ഫൊക്കാനാ നാഷണല്‍ ലീഡര്‍ തമ്പി ചാക്കോ, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ട്രഷറാര്‍ ജോര്‍ജ്‌ നടവയല്‍, പമ്പാ ട്രഷറാര്‍ ഈപ്പന്‍ മാത്യു എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ ചെയ്‌തു. 24 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

ഫിലഡല്‍ഫിയയില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടുന്നന്ന 9 കുട്ടികള്‍ മറ്റു റീജിയണുകളില്‍ നിന്നു വരുന്ന ജേതാക്കളുമായി ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിങ്ങ്‌ ബീ ചാമ്പ്യന്‍ ഷിപ്പ്‌ മത്സരത്തില്‍ മാറ്റുരയ്‌ക്കും.5000, 1000, 500, 300, 200, 100 ഡോളറുകള്‍ വീതമുള്ള 10 ക്യാഷ്‌ അവാര്‍ഡുകളും പതക്കങ്ങളും വിജയികള്‍ക്ക്‌ സമ്മാനിക്കും.

`അമേരിക്കയില്‍ ബുദ്ധിജീവി മേഖലയില്‍ ബഹു ജനശ്രദ്ധയ്‌ക്കു വിഷയമായ സ്‌ക്രിപ്‌സ്‌ നാഷണല്‍ സ്‌പെല്ലിങ്ങ്‌ ബീ മത്സരത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ തുടര്‍ച്ചയായി വിജയിക്കുന്നു എന്ന ആഹ്ലാദകരമായ അനുഭവത്തിന്റെ തുടര്‍ അവകാശികളാകാന്‍ മലയാളിക്കുട്ടികളെ പ്രാപ്‌തരാക്കുക എന്ന ദൗത്യം ഫൊക്കാനാ നാഷനല്‍ സ്‌പെല്ലിങ്ങ്‌ ബീ ചാമ്പ്യന്‍ഷിപ്പ്‌ ലക്ഷ്യമിടുന്നു' ഫാക്കാനാ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌ പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കോച്ചിങ്ങ്‌ സൗകര്യങ്ങള്‍ ക്രമീകരിക്കുമെന്ന്‌ ഫൊക്കാനാ സ്‌പെല്ലിങ്ങ്‌ ബീ നാഷണല്‍ ഡയറക്ടര്‍ മാത്യു കൊക്കൂറ, റീജിയണല്‍ ഡയറക്ടര്‍മാരായ ജോര്‍ജ്‌ ഓലിക്കല്‍, വര്‍ഗീസ്‌ പോത്താനിക്കാട്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.
ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിങ്ങ്‌ ബീ 2011 ന്‌ ഫിലഡല്‍ഫിയയില്‍ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക