Image

കാന്‍സര്‍ മരുന്ന്‌: ജര്‍മന്‍ കമ്പനിയുടെ കൊള്ള ഇന്ത്യ അവസാനിപ്പിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 16 March, 2012
കാന്‍സര്‍ മരുന്ന്‌: ജര്‍മന്‍ കമ്പനിയുടെ കൊള്ള ഇന്ത്യ അവസാനിപ്പിച്ചു
ബര്‍ലിന്‍: കാന്‍സര്‍ മരുന്നിന്റെ കുത്തക കൈവശപ്പെടുത്തിയ ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബേയര്‍ നടത്തി വന്ന കൊള്ള ഇന്ത്യയില്‍ ഇനി നടക്കില്ല. 33 ലക്ഷത്തോളം രൂപയാണ്‌ ഒരു വര്‍ഷത്തെ മരുന്നിന്‌ ബേയര്‍ ഈടാക്കിയിരുന്നത്‌. ഇതിന്റെ പേറ്റന്റ്‌ തിരിച്ചുപിടിക്കുകയാണ്‌ ഇപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ ചെയ്‌തിരിക്കുന്നത്‌.

വൃക്കയിലും കരളിലും ഉണ്‌ടാകുന്ന അര്‍ബുദത്തിന്റെ കൂടിയ അവസ്ഥകളില്‍ ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ മരുന്നായ നെക്‌സാവറിന്റെ ഉത്‌പാദനത്തിനുളള പേറ്റന്‍റ്‌ ആണ്‌ ബേയര്‍ കൈയടക്കി വച്ചിരുന്നത്‌.

ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോ ഫാര്‍മയ്‌ക്ക്‌ സ്വന്തമായി വികസിപ്പിച്ചെടുത്ത രീതിയില്‍ ഇതേ ഫലം ചെയ്യുന്ന മരുന്ന്‌ ഒരു ലക്ഷം രൂപയ്‌ക്കു വില്‍ക്കാമെന്നറിയിച്ചിരുന്നു.120 ടാബ്‌ലറ്റുകള്‍ അടങ്ങുന്ന ഒരുമാസത്തെ കോഴ്‌സിനുള്ള ബയറിന്റെ പ്രൊഡക്‌ടിന്‌ ഇന്ത്യയില്‍ 4000 യൂറോ (ഏതാണ്‌ട്‌ 284428 രൂപാ) വിലയാണ്‌ ഈടാക്കിയിരുന്നത്‌. എന്നാല്‍ ഇതേ സ്ഥാനത്ത്‌ നാറ്റ്‌കോ ഫാര്‍മ 134 യൂറോ (8880 യൂറോ) ആണ്‌ നിജപ്പെടുത്തിയത്‌. പക്ഷെ നാറ്റ്‌കോ ഫാര്‍മ ഇങ്ങനെ വില്‍പ്പന തുടരുമ്പോഴും ആറു ശതമാനം റോയല്‍റ്റ്‌ ബയര്‍ ഫാര്‍മയ്‌ക്ക്‌ നല്‍കണമെന്നും വ്യവസ്ഥ ചെയ്‌തിരുന്നു. പുതിയ വിധി വന്നതോടെ ഈ റോയല്‍റ്റി കരാറിലും മാറ്റം വന്നേക്കും.

ബയറിന്റെ ഇത്തരത്തിലുള്ള വില ഒരിക്കലും താങ്ങാനാവില്ലെന്ന്‌ ഇന്ത്യന്‍ പേറ്റന്റ്‌ കണ്‍ട്രോളര്‍ പി.എച്ച്‌. കുര്യന്‍ പറഞ്ഞു. വേള്‍ഡ്‌ ട്രെയ്‌ഡ്‌ ഓര്‍ഗനൈസേഷന്റെ ഠഞകജട കരാര്‍ അനുസരിച്ച്‌ ഒരു ഫാര്‍മയ്‌ക്ക്‌ നിയമപരമായി ലൈസന്‍സ്‌ നല്‍കുമ്പോള്‍ മരുന്നുകളുടെ വിലയില്‍ കൊള്ളലാഭം പാടില്ലന്നും ചൂണ്‌ടിക്കാണിക്കപ്പെടുന്നുണ്‌ട്‌.

ഇന്ത്യയെപ്പോലെ ദരിദ്ര ജനകോടികളുള്ള രാജ്യത്ത്‌ ബേയര്‍ നടത്തുന്നതു പോലുള്ള കൊള്ള അനുവദിക്കാന്‍ കഴിയില്ലെന്ന നിരീക്ഷണത്തിലാണ്‌ പേറ്റന്റ്‌ നിര്‍ബന്ധപൂര്‍വം പിന്‍വലിച്ചിരിക്കുന്നത്‌. രോഗികള്‍ക്കു വലിയ ആശ്വാസം നല്‍കുന്നതാണു പുതിയ തീരുമാനം.

2020 വരെയാണു പുതിയ പേറ്റന്റ്‌ കാലാവധി. കൂടാതെ വര്‍ഷം തോറും 600 രോഗികള്‍ക്കു മരുന്നുകള്‍ സൗജന്യമായി നല്‍കും. സര്‍ക്കാരിന്റെ നീക്കത്തിനെതിരേ നിയമനടപടി സ്വീകരിക്കാനാണു ബേയറിന്റെ തീരുമാനം. ഈ മരുന്ന്‌ മറ്റാരും ഉത്‌പാദിപ്പിക്കാന്‍ പാടില്ലെന്നും തങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതു തങ്ങള്‍ നിശ്ചയിക്കുന്ന വിലയ്‌ക്കു വാങ്ങണമെന്നും അവര്‍ ശഠിക്കുന്നു.

ജര്‍മനിയിലെ ലെവര്‍കുസനില്‍ ആസ്ഥാനമായിട്ടുള്ള ബെയര്‍ കമ്പനിക്ക്‌ 100 വര്‍ഷത്തിലേറെയായി നിരവധി ജീവന്‍രക്ഷാമരുന്നുകളുടെ കുത്തകയാണുള്ളത്‌.
കാന്‍സര്‍ മരുന്ന്‌: ജര്‍മന്‍ കമ്പനിയുടെ കൊള്ള ഇന്ത്യ അവസാനിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക