Image

അയര്‍ലന്‍ഡില്‍ അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ ജൂണ്‍ 10 മുതല്‍ 17 വരെ

ജയ്‌സണ്‍ കിഴക്കയില്‍ Published on 16 March, 2012
അയര്‍ലന്‍ഡില്‍ അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ ജൂണ്‍ 10 മുതല്‍ 17 വരെ
ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ ജൂണ്‍ 10 മുതല്‍ 17 വരെ 50-ാമത്‌ അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ നടക്കും. തലസ്ഥാന നഗരമായ ഡബ്‌ളിനിലാണ്‌ പരിപാടി. ഇതിന്റെ ഭാഗമായി പോപ്പ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ ബെല്‍ ആശിര്‍വദിച്ചു. ആദ്യമണി മുഴക്കിക്കൊണ്‌ടായിരുന്നു ആശിര്‍വാദം. ഡബ്‌ളിനില്‍ നിന്നും പ്രോഗ്രാം കമ്മറ്റി പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡര്‍മിഡ്‌ മാര്‍ട്ടിന്‍, സെക്രട്ടറി ജനറല്‍ ഫാ. കെവിന്‍ ഡോറന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പോപ്പ്‌ ആശിര്‍വദിച്ച ബെല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്കയിലേക്കും തുടര്‍ന്ന്‌ വിവിധ കേന്ദ്രങ്ങളിലേക്കും കൊണ്‌ടു പോകും.

അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായ സെന്റ്‌ പാട്രിക്‌ വിശ്വാസികളെ ദിവ്യകാരുണ്യ സ്വീകരണത്തിനെത്തിക്കുന്നതിനായി എല്ലാ ദേവാലയങ്ങളിലും ഓരോ മണി നല്‍കിയിരുന്നതായി ചരിത്രരേഖകള്‍ വെളിപ്പെടുത്തുുണ്‌ട്‌. ഇതിനെ അനുസ്‌മരിക്കുന്നതിനായാണ്‌ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി വിശ്വാസികളെ ക്ഷണിക്കുന്നതിന്‌ ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ ബെല്‍ പ്രയാണമാരംഭിച്ചത്‌.

ഡബ്‌ളിന്‍ ആര്‍ഡിഎസില്‍ നടക്കന്നു പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ജൂണ്‍ 17 ന്‌ (ഞായര്‍) ഡബ്‌ളിന്‍ ക്രോഗ്‌പാര്‍ക്കിലാണ്‌ സമാപനസമ്മേളനം. സമാപന പരിപാടിയില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. ദിവസേന നടക്കുന്ന പരിപാടിയില്‍ കാല്‍ ലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കും.

കോണ്‍ഗ്രസില്‍ പങ്കാളികളാവാന്‍ പന്ത്രണ്‌ടായിരം വിദേശ തീര്‍ഥാടകരെത്തും. നാലു വര്‍ഷത്തിലൊരിക്കലാണ്‌ സ്‌പിരിച്വല്‍ ഒളിമ്പിക്‌സായ അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ ചേരുന്നത്‌. 2008 ല്‍ കാനഡയിലായിരുന്നു പരിപാടി.
അയര്‍ലന്‍ഡില്‍ അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ ജൂണ്‍ 10 മുതല്‍ 17 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക