ഉള്ളംതണ്ണിയിലെ ജനങ്ങള്‍ക്ക് ഫൊക്കാനയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
fokana
08-Feb-2018
fokana
08-Feb-2018

കുട്ടന്‍പുഴ: 2018 ജനുവരി 28-നു രാവിലെ
10-നു ഉരുളന്‍തണ്ണി സരസ്വതി ശിശുമന്ദിരം സ്കൂളില്‍ വച്ച്, അമേരിക്കന്‍
മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തില്‍ മെഡിക്കല്‍
ക്യാമ്പ് സംഘടിപ്പിച്ചു.
കുട്ടന്‍പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപിയും, ഫൊക്കാന സെക്രട്ടറി ജോയി ഇട്ടനും ചേര്‍ന്നു സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജീസസ് സ്‌പെഷാലിറ്റി ക്ലിനിക്കല്‍ ലബോറട്ടറി അംഗം ബിനോയ് ജീവീതശൈലീ രോഗങ്ങളെക്കുറിച്ചും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. സുഗുണന്‍ ആരോഗ്യപരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും സംസാരിച്ചു.

.jpg)
തുടര്‍ന്ന് ആരോഗ്യരംഗത്തെ പ്രമുഖ കമ്പനിയായ ഡോക്ടര്‍ സ്‌പോട്ടിന്റെ
നേതൃത്വത്തില്‍ അത്യാധുനിക പരിശോധനാ ഉപകരണങ്ങളുടെ സഹായത്തോടെ
കാമ്പിനെത്തിയവരുടെ രക്ത ഗ്രൂപ്പ്, രക്തസമ്മര്‍ദ്ദം, ഇ.സി.ജി, ഹാര്‍ട്ട്
റേറ്റ്, വിവിധ രോഗങ്ങള്‍ക്കായുള്ള മൂത്ര പരിശോധന എന്നിവ സൗജന്യമായി
നടത്തുകയും, ഫൊക്കാനയുടെ നേതൃത്വത്തില്‍ 14 കുടികളിലെ ആദിവാസി ജനങ്ങള്‍ക്ക്
ആരോഗ്യ നിരീക്ഷണ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിക്കും
തുടക്കംകുറിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments