Image

തിവേദിയുടെ ഭാവി: തീരുമാനം ഏത് നിമിഷവുമെന്ന് സുധീപ് ബന്ദോപാധ്യായ

Published on 16 March, 2012
തിവേദിയുടെ ഭാവി: തീരുമാനം ഏത് നിമിഷവുമെന്ന് സുധീപ് ബന്ദോപാധ്യായ
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേമന്ത്രി ദിനേശ് ത്രിവേദിയുടെ ഭാവി സംബന്ധിച്ച് ഏത് നിമിഷവും തീരുമാനമുണ്ടാകാമെന്ന് തൃണമൂല്‍ നേതാവ് സുധീപ് ബന്ദോപാധ്യായ. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീപ് ബന്ദോപാധ്യായ.

ഏറ്റുമുട്ടലിനുള്ള അവസ്ഥയിലല്ല തൃണമൂല്‍ കോണ്‍ഗ്രസെന്നും സാധാരണക്കാരന്റെ താല്‍പര്യം സംരക്ഷിക്കപ്പെടണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ ബജറ്റില്‍ യാത്രക്കൂലി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിമന്ത്രിയായ ദിനേശ് ത്രിവേദിക്കെതിരേ തൃണമൂല്‍ പരസ്യമായി രംഗത്തെത്തിയത്. മന്ത്രിയെ ഉടന്‍ മാറ്റണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രിയും കോണ്‍ഗ്രസും ഇതിനു വിസമ്മതിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക