Image

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പേരില്‍ സ്മാരക സമിതി രുപീകരിച്ചു.

Published on 16 March, 2012
കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പേരില്‍ സ്മാരക സമിതി രുപീകരിച്ചു.
അന്തരിച്ച കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പേരില്‍ സ്മാരക സമിതിക്ക് രൂപം നല്‍കി. ''കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷന്‍'' എന്ന പേരില്‍ കൊച്ചി കേന്ദമായാണ് സ്മാരകസമിതി പ്രവര്‍ത്തിക്കുക. സഭയ്ക്കും സമൂഹത്തിനും കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നല്‍കിയ സംഭാവനകള്‍ വരും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുകയെന്നതാണ് സ്മാരക സമിതികൊണ്ട് ഉദ്ദേശിക്കുന്നത്. അദ്ദേഹത്തെകുറിച്ചുളള പുസ്തകങ്ങളും ഡോക്യുമെന്ററികളും പ്രസിദ്ധീകരിക്കുക, ഉചിതമായ സ്മാരകങ്ങള്‍ നിര്‍മ്മിക്കുക, പഠന ഗവേഷണകേന്ദ്രം സ്ഥാപിക്കുക, ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയായിരിക്കും മുഖ്യപരിപാടികള്‍.

കര്‍ദ്ദിനാള്‍ വിതയത്തിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യോഗം രാജഗിരി എന്‍ജിനീയറിങ്ങ് കോളേജ് ഡയറക്ടര്‍ റവ.ഡോ.ആന്റണി കരിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നാണ് സമിതിക്ക് രൂപം നല്‍കിയത്. സീറോ മലബാര്‍സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറക്കല്‍ ഉല്‍ഘാടനം ചെയ്തു. കെ.സി.ബിസി. അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, സീറോമലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന്‍ മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം വി.വി.അഗസ്റ്റിന്‍, മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ.വി.ജെ.പാപ്പു, ഫാ.ജോസ് തച്ചില്‍, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, ഡോ.കൊച്ചുറാണി ജോസ്, സാബു ജോസ്, ബിജു തോമസ്, ഡെന്നീസ് തോമസ്, പ്രൊഫ: വി.എ.വര്‍ഗ്ഗീസ്,സാബുകുര്യന്‍, അഡ്വ.ജോസഫ് വടക്കേല്‍, ഡോ. ആന്റണി വിതയത്തില്‍, സെബാസ്റ്റ്യന്‍ വടശ്ശേരി, അനില്‍ പാലത്തിങ്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാര്‍ മാത്യു അറക്കല്‍ ചെയര്‍മാനും, ഡോ.ആന്റണി കരിയില്‍ വൈസ് ചെയര്‍മാനും അഡ്വ.ജോസ് വിതയത്തില്‍ കണ്‍വീനറുമായി പന്ത്രണ്ടംഗ താല്‍ക്കാലിക സമിതി രൂപീകരിച്ചു.

അഡ്വ. ജോസ് വിതയത്തില്‍
കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക