Image

ഉഗ്മ ഇന്ത്യന്‍ ഫെസ്റ്റിവല്‍ ജര്‍മനിയില്‍

ജോര്‍ജ് ജോണ്‍ Published on 16 March, 2012
ഉഗ്മ ഇന്ത്യന്‍ ഫെസ്റ്റിവല്‍ ജര്‍മനിയില്‍
ബൊഹൂം: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയായ യുണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) ആഭിമുഖ്യത്തില്‍ ബോഹൂമില്‍ മെയ് 12-13 തീയതികളില്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍ നടത്തും.

കേരളത്തില്‍ നിന്നും മന്ത്രിമാര്‍, എം.പി. മാര്‍, എം.എല്‍.എ. മാര്‍ എന്നിവര്‍ ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കും. രണ്ടു ദിവസളിലായി നടക്കുന്ന ഫെസ്റ്റിവെലിലെ കലാസാംസ്‌കാരിക പരിപാടികള്‍ പ്രശസ്ത സിനിമാ താരങ്ങള്‍, ചലച്ചിത്ര ഗായകര്‍, സ്റ്റാര്‍ സിംഗര്‍ അവതാരകര്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് മേളക്കൊഴുപ്പുള്ളതായിരിക്കും. കേരളത്തിലെ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികള്‍ ഇന്ത്യയിലെ വ്യവസായ സാദ്ധ്യതകളെക്കുറിച്ചും, വിവിധ സമ്പാദ്യ പദ്ധതികളെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കും.

ജര്‍മനിയില്‍ 30 വര്‍ഷമായി സ്ത്യര്‍ഹ സേവനം ചെയ്യുന്നവരെ ഈ ഫെസ്റ്റിവെലില്‍ വച്ച് ആദരിക്കും. ഉഗ്മ നടത്തുന്ന ഈ ചാരിറ്റി പ്രോഗ്രാമിന്റെ പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ നെടുംതുരുത്തിമ്യാലില്‍ (0234-5409000); സെക്രട്ടറി മാത്യു ചെറുതോട്ടുങ്കല്‍ (0201-480176) എന്നിവരുമായി ബദ്ധപ്പെടുക.
ഉഗ്മ ഇന്ത്യന്‍ ഫെസ്റ്റിവല്‍ ജര്‍മനിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക