Image

അവാര്‍ഡ് നൈറ്റ് മൂന്നിന്

Published on 02 February, 2018
അവാര്‍ഡ് നൈറ്റ് മൂന്നിന്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ (അമ്മ) നവംബര്‍ 27, ഡിസംബര്‍ 2, തീയതികളില്‍ ലിവര്‍പൂളില്‍ നടത്തിയ നടനോത്സവം20117 ഡാന്‍സ് മത്സര വിജയികളെ ആദരിക്കുന്നു. 

ഫെബ്രുവരി മൂന്നിന് (ശനി) വൈകുന്നേരം 6.30 നു ഓള്‍ സൈന്റ്‌സ് ചര്‍ച് ഹാളില്‍ നടക്കുന്ന അവാര്‍ഡ് നെറ്റില്‍ ലിവര്‍പൂള്‍ എംപി പോള്‍ ജറാള്‍ഡ് ലിഞ്ച് ഉദ്ഘടനവും സമ്മാനദാനവും നിര്‍വഹിക്കും. 

പരിപാടിയില്‍ അമ്മ പ്രസിഡന്റ് ജസ്റ്റിന്‍ ആബേലിന്റെ വിടവാങ്ങല്‍ സന്ദേശവും തെരഞ്ഞെടുപ്പു പ്രഖ്യാപനവും ഉണ്ടാവും. വിവിധ ഡാന്‍സ് സ്‌കൂളുകളും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന പ്രത്യേക പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക