ഫൊക്കാനാ കണ്‍ വെന്‍ഷന്‍ വേദി ''സാഹോദര്യ നഗര്‍''
fokana
01-Feb-2018
പി ഡി ജോര്‍ജ് നടവയല്‍
fokana
01-Feb-2018
പി ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: ജൂലയ് 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനാ അന്താരാഷ്ട്ര സമ്മേളന വേദിയ്ക്ക് '' സാഹോദര്യ നഗര്‍'' എന്ന് പേരിട്ടു.
ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്, ട്രഷറാര്‍ ഷാജി ഷാജി വര്‍ഗീസ് എന്നീ ഫൊക്കാനാ ഭാരവാഹികള്‍ മുഖ്യനേതൃത്വം നല്‍കുന്ന 2018 ലെ ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷന്‍ വേദിയാണ് 'സാഹോദര്യ നഗര്‍'' എന്ന പേരില്‍ അറിയപ്പെടുക.
.jpg)
ഫിലോസ് (സ്‌നേഹം), അഡെല്‍ഫോസ് (സഹോദരന്‍) എന്നീ ഗ്രീക് പദങ്ങള്‍ ചേര്‍ത്താണ് 'ഫിലഡല്‍ഫിയ' (ബ്രദര്‍ലി ലവ്= സാഹോദര്യ സ്‌നേഹം) എന്ന പേര് രൂപപ്പെടുന്നത്. തത്വചിന്തകനും പെന്‍സില്‍വേനിയാ സംസ്ഥാന സ്ഥാപകനുമായ വില്ല്യം പെന്‍ എന്ന മഹാനാണ് ഈ പേര് ആവിഷ്‌ക്കരിച്ചത്. 1681-ലാണ് ഗ്രാമത്തിന്റെ നൈര്‍മല്യ ഭൂസൗകര്യങ്ങളുള്ള ഫിലഡല്‍ഫിയ പട്ടണത്തെ 'വില്ല്യം പെന്‍' രൂപകല്പന ചെയ്തത്. മതസാഹോദര്യത്തിന്റെ വിളഭൂമിയാകണം ഈ നാട് എന്ന സങ്കല്പത്തിലാണ് 'ഫിലഡല്‍ഫിയാ' എന്ന പേര് നല്കിയത്. ഫൊക്കാനാ ഈ തത്വത്തെ ഉദ്‌ഘോഷിക്കുന്നൂ, 'നാനാത്വത്തില്‍ ഏകത്വം' എന്ന ഭാരത ദര്‍ശനത്തെ ഉയര്‍ത്തുന്നൂ, ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്ക് ഇന്നത്തെ വിവിധങ്ങളായ പ്രതിസന്ധികളില്‍ സാഹോദര്യഭാവമാണ് വെളിച്ചമേകുക എന്ന ന•യെ ആവര്‍ത്തിക്കുന്നൂ.
ബൈബിളില്‍ ഫിലഡല്‍ഫിയ എന്ന പേരിലറിയപ്പെടുന്ന സ്ഥലത്തെക്കുറിച്ച് പരാമര്‍ശവുമുണ്ട്. സമത്വവും, മതേതരത്വവും, മതസ്വാതന്ത്ര്യവും, സാഹോദര്യ സ്‌നേഹവും ഈ പേരില്‍ വില്യം പെന്‍ ദര്‍ശിച്ചു. ഇതേ അര്‍ത്ഥതലങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഫൊക്കാനാ കണ്‍വെന്‍ഷന്‍ വേദിയ്ക്ക് ''സാഹോദര്യ നഗര്‍'' എന്ന പേര് നല്‍കുന്നത്.
'സാഹോദര്യ നഗര്‍'' എന്ന മഹത്വം മലയാളികളുടെ ലോകോത്തര സംഘടനയായ ഫൊക്കാനയുടെ അന്തര്‍ധാരയാകും. ഫൊക്കാനാ കണ്‍വെന്‍ഷന്‍ വേദികളില്‍ അംഗസംഘടനകള്‍ സാഹോദര്യസ്‌നേഹ തത്വപ്രധാനങ്ങളായ കാര്യപരിപാടികളാണ് ആവിഷ്‌ക്കരിക്കുക.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments