Image

സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡാ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി.

Published on 01 February, 2018
സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡാ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി.
ഫ്ളോറിഡ: താമ്പാ: അമേരിക്കന്‍ മലയാളികളുടെ മുത്തശ്ശി സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡാ(MACF) അതിന്റെ 28-മത് വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ പ്രസിഡണ്ടായ കമ്മറ്റിയെ, അസോസിയേഷന്‍ ആസ്ഥാനമായ കേരളാ കള്‍ച്ചറല്‍ ഹാളില്‍ വച്ച് നടന്ന ആനുവല്‍ ജനറല്‍ ബോഡിയാണ് തെരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍: സുനില്‍ വര്‍ഗീസ് (നിയുക്ത പ്രസിഡന്റ്), റ്റിറ്റോ ജോണ്‍ (സെക്രട്ടറി), ജോയ് കുര്യന്‍ (ട്രഷറര്‍), ജയേഷ് നായര്‍ (ജോ. സെക്രട്ടറി), അമിത അശ്വതി (ജോ. ട്രഷറര്‍).

ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സ്: പ്രൊഫ. ബാബു തോമസ്, ബൊബി കുരുവിള, ജോമോന്‍ ജോസഫ്, ഫാ. സിറില്‍ ഡേവി, ജേക്കബ് വര്‍ഗീസ്, ജെഫ് പുതുശേരില്‍, ജേക്കബ് തൈക്കൂട്ടത്തില്‍, പാര്‍വതി രവി, റിന്റു ബെന്നി.

ട്രസ്റ്റീ ബോര്‍ഡ്: ടി. ഉണ്ണിക്രിഷ്ണന്‍ (ചെയര്‍), ശല്‍മോന്‍ മാത്യു, ബാബു തോമസ്, ജെയിംസ് ചെരുവില്‍, സാജന്‍ കോര, ലിജു ആന്റണി.

സബ് കമ്മിറ്റി ചെയേഴ്സ്: ജെയിംസ് ഇല്ലിക്കല്‍, ടോമി മ്യാല്‍ക്കരപ്പുറത്ത്, ഫ്രാന്‍സിസ് വയലുങ്കല്‍, ഷീല ഷാജു, ലക്ഷ്മി രാജേശ്വരി, അനീന ലിജു, ഷിബു തണ്ടാശേരില്‍

വുമന്‍സ് ഫോറം: സാലി മച്ചാനിക്കല്‍, മിനി ജോണ്‍, മെഴ്സി ഉതുപ്പാന്‍, കാതറിന്‍ ചക്കാലക്കല്‍, മെഴ്സി പുതുശേരില്‍, ഡോണാ ഉതുപ്പാന്‍, മിനി റെയ്നോള്‍ഡ്

സബ് കമ്മിറ്റി ഹെഡ്സ്: ഷാജു ഔസേഫ്, എഡ്വേര്‍ഡ് വര്‍ഗീസ്, ആന്‍സി ജോസഫ്, ഡെഞ്ചു ജോര്‍ജ്, റിയ ജോജി, ജോസ്നാ ജിബില്‍, ഏബ്രഹാം ചാക്കോ, ജോര്‍ജ് കുര്യാക്കോസ്, രാജന്‍ ഇട്ട്യേടത്ത്

കഴിഞ്ഞ 28 വര്‍ഷമായി ജനശബ്ദത്തിന്റെ അടയാളമായി മാറിക്കഴിഞ്ഞ MACF ന്റെ പ്രവര്‍ത്തനങ്ങള്‍ പഠനാര്‍ഹമാണ്. അതിന് മതിയായ തെളിവാണ് ജനപക്ഷ ഇടപെടലുകളില്‍ അഗ്‌നി പകരുന്ന സംഘടനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍. നിരന്തര സഹവര്‍ത്തിത്വവും, ഭാരത സംസ്‌കാരത്തിന്റെ ആധാരശിലയായ സമസൂഷ്ട സ്നേഹവും, പാശ്ചാത്യ സംസ്‌കാരത്തിന്റെ സദ്ഗുണങ്ങളും സമന്വയിപ്പിച്ച് മാറ്റത്തിന്റെ മറ്റൊരു വിജയഗാഥ രചിക്കുവാന്‍ സംഘടനയ്ക്ക് സാധിച്ചു.

ലക്ഷ്യം പോലെ മാര്‍ഗ്ഗങ്ങളും സംശുദ്ധമായിരുന്നു. പോയ ഓരോ പ്രവര്‍ത്തന വര്‍ഷങ്ങളിലും ഓരോരോ കര്‍മ്മ പരിപാടികള്‍ മലയാളി അസോസിയേഷന്റെ അമരക്കാര്‍ ആസൂത്രണം ചെയ്തിരുന്നു.

ഒറ്റപ്പെട്ട ജീവിതങ്ങള്‍ക്ക് കൈത്താങ്ങാവുന്ന ആതുര സേവന ഗ്രൂപ്പ്, മാതൃഭാഷയുടെ തനതായ സംസ്‌കാരത്തിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുന്ന കലോല്‍സവങ്ങള്‍, ഗ്രാന്റ് ഫിനാലേകള്‍, പരിസ്ഥിതിയെ സംരക്ഷിക്കാനുതകുന്ന സെമിനാറുകള്‍ മാതൃപിതൃവാല്‍സല്യത്തിന്റെ സനാതന ചൈതന്യം തിരിച്ചറിഞ്ഞ് ജീവിത സായാഹ്നത്തില്‍ എത്തിയവര്‍ക്കായി അസോസിയേഷന്റെ സ്വന്തം ആസ്ഥാനമായ കേരളാ കള്‍ച്ചറല്‍ സെന്‍സെന്ററില്‍ (കെ.സി.സി.) മന്തിലി ഗാതറിങ്ങുകള്‍', കനല്‍ വഴികള്‍ താങ്ങി ഒടുങ്ങാത്ത സര്‍ഗ്ഗശേഷിയുടെ പ്രതീകമായ മലയാള സാഹിത്യ പ്രതിഭകള്‍ക്കും സാമുദായിക സാംസ്‌കാരിക നായകന്‍മാര്‍ക്കുമുള്ള അവാര്‍ഡ്ദാനങ്ങള്‍, ഗൃഹാതുരതകളുടെ നേര്‍കാഴ്ചകളായ ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷരാവുകള്‍, മീഡിയാ സെമിനാറുകള്‍, നാടകോല്‍സവങ്ങള്‍, ഭാഷാ മലയാളത്തിന്റെ കാല്‍പനികതയ്ക്ക് നിറസൗന്ദര്യവും, സൗരഭ്യവും പകര്‍ന്നു തരുന്ന സാഹിത്യ സമ്മേളനങ്ങള്‍, രചനാ മല്‍സരങ്ങള്‍, അംബ്രല്ലാ അസോസിയേഷനുകളായ ഫോമാ, ഫൊക്കാന, ലാന തുടങ്ങിയവകളുമായി സഹകരിച്ചു സൗഹൃദ സമ്മേളനങ്ങള്‍, ഒരു വര്‍ഷം നീണ്ടു നിന്ന രജത ജൂബിലി മഹോത്സവ് -2015 --അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി അഭിമാന മുഹൂര്‍ത്തങ്ങളുടെ വീരഗാഥയാണ് വിനയപൂര്‍വ്വം സംഘടനക്ക് പറയുവാനുള്ളത്.

നിരവധി കര്‍മ്മ പരിപാടികള്‍ ആണ് ഈ പ്രവര്‍ത്തനവര്‍ഷം സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഏതൊരു സമൂഹത്തിന്റെയും പ്രതീക്ഷകളും സ്വപ്നങ്ങളുമായ യുവജനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് കോളജ് ഒരുക്ക സെമിനാര്‍ , ഇന്തോ അമേരിക്കന്‍ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന വിസാക്യാമ്പുകള്‍, സാര്‍ത്ഥകമായ ജീവിതത്തിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തി, നമ്മുടെ ജനങ്ങള്‍ക്കും, മറ്റെല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി തികച്ചും സൗജന്യമായി പ്രതിമാസ ഒത്തുകൂടല്‍ , കരോക്ക് നൈറ്റ്, മെഗാ ഷോ 2018, ഓണം, ക്രിസ്തുമസ്, റംസാന്‍ ആഘോഷങ്ങള്‍, ലാനയുമായി സഹകരിച്ച് സാഹിതീ ശിബിരങ്ങള്‍, വായനയില്‍ അഭിരമിക്കുന്നവര്‍ക്കായി വിശാലമായ റഫറന്‍സ് ലൈബ്രറി, അതോടൊപ്പം ചേര്‍ത്തു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍, കിഡ്സ് ക്ലബുകള്‍, ദൈവത്തിന്റെ സ്വന്തം കൈയ്യൊപ്പു പതിഞ്ഞ നഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആതുരസേവകര്‍ക്കും ഭിഷഗ്വരന്‍മാര്‍ക്കുമായി ഹെല്‍ത്ത് സെമിനാര്‍, ഹെല്‍ത്ത് ക്ലബുകള്‍, മലയാള നാടകത്തെ അതിന്റെ നിറഭാവുകത്തോടെ നോക്കിക്കണ്ട് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡാ അംഗങ്ങളെ ഉള്‍പ്പെടുത്തി 'മെഗാ ഗ്രാമ 2018', മൂവി ക്ലബുകള്‍ , ഡാന്‍സ് സിനിമാറ്റിക്ക് ഡാന്‍സ് ക്ലാസുകള്‍, സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മെഗാ ഫ്യൂഷന്‍ തിരുവാതിര, മാര്‍ഗ്ഗംകളി, തുടങ്ങിയവ ഈ വര്‍ഷത്തെ പരിപാടികളില്‍ ചിലതു മാത്രമാണ്.

ജീര്‍ണ്ണതയില്‍ അകപ്പെട്ട സമൂഹത്തെ വെറുതെ മോഹിപ്പിച്ചിട്ട് കാര്യമില്ല. പകരം കണ്ണുംകാതും തുറന്നുള്ള പ്രവര്‍ത്തക സമൂഹത്തെയാണ് നമുക്കാവശ്യം. നേരിന്റെ ഉപ്പ് ഉള്ളില്‍ കാത്ത് സൂക്ഷിക്കുന്ന, മുച്ചൂടും സേവനസന്നദ്ധരായ ഒരു കൂട്ടം മനുഷ്യസ്നേഹികളാണ് കഴിഞ്ഞ 28 വര്‍ഷങ്ങളായി അമരത്ത്

ഓഫീസ് വിലാസം: 606 Lena Ave, Seffner Florida 33584.(Kerala Culturel Center, MACF).
സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡാ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി.സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡാ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി.സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡാ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി.സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡാ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി.സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡാ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി.സജി കരിമ്പന്നൂര്‍ മലയാളി അസോസിയേഷന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡാ പ്രസിഡന്റ്, റ്റിറ്റോ ജോണ്‍ സെക്രട്ടറി.
Join WhatsApp News
Sudhir Panikkaveetil 2018-02-01 08:42:09
Congratulations and best wishes to  Shri Saji Karimpanoor and all others.


Thomas T Oommen 2018-02-01 22:20:31
Congratulations to Dear Saji and the wonderful MACF Team. We are proud of MACF and the accomplishments.
Wish you all the best.
Thomas T Oommen
Chairman
FOMAA Political Forum 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക