ജോസഫ് കുരിയപ്പുറം ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.
fokana
25-Jan-2018
fokana
25-Jan-2018

ന്യൂയോര്‍ക്ക്: 2018-20 ലേയ്ക്കുള്ള ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ജോസഫ് കുരിയപ്പുറം മത്സരിക്കുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി വടക്കേ അമേരിക്കയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ശ്രീ കുരിയപ്പുറം ന്യൂയോര്‍ക്ക് ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡംഗം, ഫൊക്കാനയുടെ നിരവധി കമ്മിറ്റികളുടെ ചെയര്‍ പേഴ്‌സണ്‍, ദേശീയ കമ്മിറ്റി അംഗം, ജോയിന്റ് സെക്രട്ടറി, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ തുടങ്ങിയ നിരവധി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.
.jpg)
കൊക്കോ കോള, പെപ്പ്‌സികോള, ജനറല്‍ ഇലക്ട്രിക്കല്‍സ് തുടങ്ങിയ കോര്‍പ്പറേറ്റുകളില്‍ നിരവധി വര്‍ഷം സീനിയര്‍ മാനേജരായിരുന്ന ജോസഫ് കുരിയപ്പുറം ന്യൂയോര്‍ക്കില്‍ ടാക്‌സ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം നടത്തി വരുന്നു.
വടക്കേ അമേരിക്കന്‍ മലയാളികളുടെ പൊതുവേദിയായിരുന്ന ഫൊക്കാനയിലെ കൊടുകാര്യസ്ഥതയ്ക്കും പ്രവര്‍ത്തന വൈകല്യങ്ങള്‍ക്കുമെതിരെ നിരന്തരം സംവദിക്കുന്ന കുരിയപ്പുറത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ ഭരണസമിതിയുടെ ആകര്‍ഷണമായിരിക്കും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments