ഫൊക്കാന ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി അഡ്വ. ഇന്നസെന്റ് ഉലഹന്നന്‍ മത്സരിക്കുന്നു.
fokana
24-Jan-2018
fokana
24-Jan-2018

ന്യൂയോര്‍ക്ക്: 2018-2020 ലേയ്ക്കുള്ള ഫൊക്കാനയുടെ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഇന്നസെന്റ് ഉലഹന്നന്‍ അറിയിച്ചു.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉലഹന്നന്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍, ഇന്‍ഡ്യ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ്, മുന്‍ ചെയര്‍മാന്‍, ഇന്‍ഡോ അമേരിക്കന്‍ കോണ്‍ഗ്രസ്സ് റോക്ക്‌ലന്റ് ചാപ്റ്റര്‍ പ്രസിഡന്റ്, ഫൊക്കാന റീജ്യണല്‍ സെക്രട്ടറി, റോക്ക്‌ലാന്റിലെ സാനിട്ടേഷന്‍ കമ്മീഷ്ണര്‍, ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ലാന്‍ഡ് സ്‌കേപിങ്ങ് കമ്മീഷ്ണര്‍, എന്നീ സ്ഥാനങ്ങള്‍ വഹിച്ചു . പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പൊതു ജനപ്രീതി സമ്പാദിച്ചിട്ടുള്ള വ്യക്തി.

റോക് ലന്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സിവിക് സര്‍വീസ് അവാര്‍ഡ് ജേതാവും സീനിയര്‍ പാര്‍ട്ടി കമ്മിറ്റി മെമ്പറുമാണ്
ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ റവന്യൂ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയായി ഇന്നസെന്റിന്റെ കഴിവുകള്‍ നമ്മുടെ സമൂഹത്തിനും സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്കും മുതല്‍ കൂട്ടായിരിക്കും. അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളി സംഘടനകളുടെയും, അംഗങ്ങളുടെയും നിസീമമായ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments