Image

ഡോ. സുജ ജോസ് ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ജോസ് കെ ജോയി Published on 23 January, 2018
ഡോ. സുജ ജോസ് ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു
ഫൊക്കാനയുടെ 2018-2020 കമ്മറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള ഡോ. സുജ ജോസ് മത്സരിക്കുന്നു.

ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള ഡോ. സുജ ജോസ് അമേരിക്കയിലെ കലാ സംസ്‌കരിക രംഗങ്ങളില്‍ സജീവമാണ്.വുമണ്‍സ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ആയും സേവനം അനുഷ്ടിച്ചുവരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നോര്‍ത്ത് അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഡോ. സുജ ജോസ്. മികച്ച സംഘാടക, ഗായിക, നര്‍ത്തികി, പ്രോഗ്രാം കോഡിനേറ്റര്‍, എം.സിതുടങ്ങി വിവിധ രംഗങ്ങളില്‍ പ്രാവിണ്യം തെളിയിച്ചു .കലാസംസ്‌കരിക മേഖലകള്‍ക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ തുടക്കം മുതല്‍ ട്രഷര്‍, സെക്രട്ടറി എന്നിങ്ങനെ വിവിധ പദവികളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുള്ള സുജ ജോസ് ഫൊക്കാനയുടെ നേതൃത്യനിരയിലേക്ക്കടന്നു വരുന്നത് തന്റെ കഴിവുകള്‍ സമൂഹത്തിനു വേണ്ടി വിനിയോഗിക്കുക എന്നതിന് വേണ്ടിയാണ്. ഉറച്ചനിശ്ചയ ദാര്‍ഢ്യവും പ്രതിഭാപടവമുള്ളഡോ. സുജ ജോസ് ഫൊക്കാനക്ക് വേണ്ടി തന്റെ കഴിവുകള്‍ നൂറു ശതമാനം വിനിയോഗിക്കും എന്ന് അറിയിച്ചു.

ഇന്ത്യയിലെയും അമേരിക്കയിലെയും അനുദിന രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും പിറന്ന നാടും കര്‍മ്മ ഭൂമിയും തമ്മിലുള്ള രാഷ്ട്രീയമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടും ഫൊക്കാനയുടെ എല്ലാവിധ പുരോഗതിക്കും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കാമെന്ന വിശ്വാസം തനിക്കു ഉണ്ടെന്നും അവര്‍ അറിയിച്ചു.

ഹെല്‍ത്ത് ഫസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. സുജ ജോസ് ഭര്‍ത്താവ് ജോസ് കെ ജോയിക്കും മുന്ന് കുട്ടികള്‍ക്കും ഒപ്പം ന്യൂ ജേഴ്‌സിയില്‍ലിവിംഗ്സ്റ്റണില്‍ താമസിക്കുന്നു. 
Join WhatsApp News
Joseph K 2018-01-23 13:05:11
Good Luck
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക