Image

ഡൊണള്‍ഡ് ട്രംപ് ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ (ബി ജോണ്‍ കുന്തറ)

Published on 19 January, 2018
ഡൊണള്‍ഡ് ട്രംപ് ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍  (ബി ജോണ്‍ കുന്തറ)
ഡൊണാള്‍ഡ് ട്രംപ് ഒരുവര്‍ഷം, വൈറ്റ് ഹൗസില്‍ തികക്കില്ല എന്ന് പലേ വിരോധികളും ഏതാനും ആനുകൂലികളും പ്രവചിച്ചിരുന്നു എന്നാല്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറന്നിരിക്കുന്നു. വളരെ സംഭവബഹുലമായ ഒരു വര്‍ഷം കടന്നുപോകുന്നു.അനേകര്‍ നിരാശയിലാണ് മാധ്യമങ്ങള്‍ തൊടുത്തുവിട്ട "റഷ്യന്‍ കൊലൂഷന്‍' എന്ന സര്‍വ്വസംഹാരി അസ്ത്രം ഉന്നംതെറ്റി ഹില്ലരി ക്ലിന്‍റ്റനില്‍ പതിക്കുമോ എന്ന ആശങ്കയില്‍ എത്തിയിരിക്കുന്നു.

ജനുവരി 20ത് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ രാഷ്ട്രപതിയായി സത്യപ്രതിഞ്ഞ എടുത്തിട്ട് ഒരുവര്‍ഷം തികയുന്നു. തിരഞ്ഞെടുപ്പു കാലംമുതല്‍ ഇന്നുവരെ കോളിളക്കങ്ങള്‍ സൃഷ്ട്ടിച്ചതുമാത്രമല്ല തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന് ട്രംപിനെ വിശേഷിപ്പിക്കുന്നത് ഒട്ടും അധികപ്പറ്റല്ല. വൈറ്റ്‌ഹൌസ് ആര്‍ക്കും ഒരു മുഷിപ്പായി തോന്നിയിട്ടുമില്ല.

കഴിഞ്ഞ വര്‍ഷം എന്താണ് നാം ട്രംപില്‍ കണ്ടത്? തിരഞ്ഞെടുപ്പു പോലും ലോകത്തിനു വിശ്വസനീയമായിരുന്നില്ല. പിന്നീടങ്ങോട്ട് ഓരോദിനവും ആരും ഇതുവരെ ഒരമേരിക്കന്‍ രാഷ്ട്രപതിയില്‍ കണ്ടിട്ടില്ലാത്ത .പ്രവചനാതീതമായ പ്രവര്‍ത്തനങ്ങളും, പൊരുതു മനോഭാവവും. പലരേയും ചിന്തിപ്പിച്ചു ട്രംപ് വൈറ്റ് ഹൗസില്‍ അധികനാള്‍ ജീവിക്കുമോ എന്ന്.

സോഷ്യല്‍ മീഡിയയിലെ "ട്വീറ്റ്" എന്ന വേദിയാണ് ട്രംപിന്‍റ്റെ ഒരു ഭരണതന്ത്രമോ, ഉപാധിയോ? സ്ഥാനത്തും അസ്ഥാനത്തുമുള്ള അഭിപ്രായപ്രകടനങ്ങള്‍ ഗുണത്തേക്കാള്‍ കൂടുതല്‍ സ്വയം വരുത്തിവയ്ച്ച വിനകളുമായിമാറി. മാധ്യമങ്ങളുടെ ദിനം തുടങ്ങുന്നതുതന്നെ ട്രംപ് തലേ രാത്രിയില്‍ എന്ത് ട്വീറ്റ് ചെയ്തു എന്നതിനെ ആസ്പദമാക്കി.

കഴിഞ്ഞ വര്‍ഷത്തേക്ക് ഒരു തിരിഞ്ഞുനോട്ടം ഉതകുന്നതുതന്നെ. യാതൊരു ഭരണപരിജയമോ രാഷ്ട്രീയ പാരമ്പര്യമോ ഇല്ലാതെ ആദ്യമായി ഈസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. ഇദ്ദേഹത്തിന്‍റ്റെ ഭരണശൈലി, പണ്ഡിതര്‍ അവലോകനം നടത്തിക്കൊണ്ടിരിക്കുന്നു, മറ്റു ഭരണ നേതാക്കള്‍ അകത്തും പുറത്തും സമ്മിശ്ര വികാരങ്ങളോടെ കാണുന്നു സ്വീകരിക്കുന്നു. ചിലര്‍ അനുകരിക്കുവാന്‍ ശ്രമിക്കുന്നു .

സിനിമകളില്‍ കാണുന്നതുപോലുള്ള, കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരിളകി മറിയുന്ന സമുദ്രത്തില്‍, ഒറ്റക്ക് ഒരു തോണിയില്‍ മീന്‍പിടുത്തത്തിനിറങ്ങിയ ഒരു മുക്കുവനെപ്പോലെ. ഒരു കൊടുങ്കാറ്റും പേമാരിയും ഇയാള്‍ക്ക് ബാധകമല്ല താനിറങ്ങിയ വഴിയില്‍ നിന്നും പിന്‍തിരിയില്ല എന്ന മട്ടില്‍ മുന്നോട്ടു പോകുന്നു.
ഈയാത്രയില്‍ നേട്ടങ്ങളും കോട്ടങ്ങളും സംഭവിച്ചിരിക്കുന്നു സംഭവിച്ചുകൊണ്ടേയിരിക്കുന്നു. വാള്‍ സ്ട്രീറ്റില്‍ കാണുന്ന സാമ്പത്തികകുതിപ്പും തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വരുന്നകുറവും ഭരണവിജയത്തിന്‍റ്റെ തെളിവായി കാണുന്നെങ്കില്‍ ട്രംപ് ഭരണത്തിന് അ മാര്‍ക്ക് കൊടുക്കേണ്ടിവരും.
ഹില്ലരി ക്ലിന്‍റ്റന്‍റ്റെ പരാജത്തില്‍ നിന്നും ബഹുഭൂരിപഷം മാധ്യമങ്ങള്‍ക്കും അവയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിതര്‍ക്കും വന്ന മഹാഇച്ഛാഭംഗമായിരുന്നു മുകളില്‍ സൂചിപ്പിച്ച അയഥാര്ത്ഥ കോളിളക്കങ്ങളുടെ ഉത്ഭവവും മുന്നോട്ടുപോക്കും .

ട്രംപിന്‍റ്റെ ഭരണം പൊതുവെ വ്യവസായ വാണിജ്യ രംഗത്ത് ഒരുണര്‍വ് നല്‍കിയിരിക്കുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ റദ്ദാക്കുന്നതുമുതല്‍ നികുതി പരിഷ്കരണം വരെ. ഉടനെതന്നെ അനേകീ സാധാരണ തൊഴില്‍ജീവനക്കാര്‍ അവരുടെ വേതന ചെക്കുകളില്‍ വരുന്നവര്‍ദ്ധനവ് കാണും. യഥാര്
ത്ഥ G D P വര്ദ്ധനയും നാംകാണുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിക്കും അവരുടെ പുറകേ നടക്കുന്നവര്‍ക്കും ഉണ്ടാകുന്ന ട്രംപ് വൈരാഗ്യീ മനസ്സിലാക്കാവുന്നതാണ് . എന്നാല്‍ നിഷ്പക്ഷതഎന്ന ചിന്നം നെറ്റിയില്‍ തൂക്കിനടക്കുന്ന ഒട്ടുമുക്കാല്‍ മാധ്യമങ്ങളും പ്രവര്‍ത്തകരും ട്രംപ് വിരോധികളുടെ കൂടെ ചേര്‍ന്നിരിക്കുന്നു. ട്രേംപിനെ കുറെ തെറി പറഞ്ഞാല്‍ അയാള്‍ ഇറങ്ങിപ്പോകും എന്നു ചിന്തിക്കുന്നവരും നമ്മുടിടയിലുണ്ട്. പക്ഷേ ഇതവര്‍ക്കൊരുതല്‍ക്കാല മയക്കുമരുന്നായി പ്രവര്‍ത്തിക്കുന്നെങ്കില്‍ വേണ്ടുവോളം കഴിക്കൂ.
കിംവദന്തികള്‍ വാര്‍ത്തകളാക്കി പ്രചരിപ്പിക്കുന്ന തികച്ചും മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളാണ് ഒട്ടനവധി മാധ്യമങ്ങളിലും നടക്കുന്നത്. മാധ്യമങ്ങളേയും പ്രവര്‍ത്തകരേയും ഒട്ടനവധി വിശ്വസിക്കില്ല എന്ന അവസ്ഥയില്‍ എത്തയിരിക്കുന്നു. പലേ കേബിള്‍ ന്യൂസ് നെറ്റുവര്‍ക്കുകളും വെറും അപഹാസ്യപാത്രങ്ങളായി മാറിയിരിക്കുന്നു.

ഈകാലഘട്ടത്തില്‍ വന്ന മറ്റൊരു വ്യത്യാസം,സ്ത്രീകളോട് അപമര്യാദ കാട്ടുന്നവര്‍ക്കും പീഡനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഉള്ളാരു താക്കീതാണ്, അവര്‍ക്ക് രാഷ്ട്രീയത്തിലോ പൊതുരംഗങ്ങളില്‍ നേതുര്‍സ്ഥാനങ്ങളിലോ കസേരയില്ല. ട്രംപെങ്ങിനെ ഈ കസേരയില്‍ ഇരിക്കുന്നു എന്ന ചോദ്യം പലരും ഉയര്‍ത്തും. ഇവ തിരഞ്ഞെടുപ്പു സമയം മാധ്യമങ്ങളില്‍ പലരീതികളില്‍ വന്നിരുന്നു ഒരുപാടു ചര്‍ച്ചകളും നടന്നു.അവയെല്ലാം ശരയോ തെറ്റോ ഇതെല്ലാം മനസ്സിലാക്കി പൊതുജനം ട്രംപിനെ വിജയിപ്പിച്ചു. അവിടെ ചര്‍ച്ചകള്‍ അവസാനിക്കണം. കോടതിയില്‍ കേസുകളൊന്നുമില്ലല്ലോ .

പൊതു അംഗീകാര വോട്ടെടുപ്പുകള്‍ മാധ്യമങ്ങള്‍ സ്ഥിരം എടുക്കുന്നു ഇവയിലെല്ലാം ട്രംപിന് മോശം മാര്‍ക്കുകളാണ് കിട്ടുന്നത്. ഇതിന് ട്രംപ് നല്‍കുന്ന മറുപടി "നിങ്ങള്‍ ഹില്ലരി വിജയിക്കുമെന്നും ഈത്തരം വോട്ടെടുപ്പുകളില്‍ നിന്നും പ്രവചിച്ചു".ഒരു കാര്യീ വാസ്തവം ട്രംപിന്‍റ്റെ സ്ഥായി തുണക്കാരെ ആര്‍ക്കും മാറ്റുവാന്‍ പറ്റില്ല.

നേരത്തേയും ഞാന്‍ എഴുതിയിട്ടുണ്ട് ഒരു പ്രെസിഡന്‍സിക്കും അമേരിക്കയെ നശിപ്പിക്കുന്നതിന് പറ്റില്ല.ഇവിടത്തെ ഭരണ സംവിധാനം അതുപോലാണ്. ട്രംപിന്റെ നില എടുക്കൂ, ഇയാള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ ത്തന്നെ അനേകം ശത്രുക്കളുണ്ട് കോണ്‍ഗ്രസില്‍ ഒരു നിയമം പാസാക്കുന്നതിന് നാം കാണുന്ന കാലതാമസവും വാദപ്രതിവാദങ്ങളും അതിനു സാഷ്യം വഹിക്കുന്നു. ഒബാമ കെയര്‍ അഴിച്ചുപണി നടന്നോ?

ഒരുകാര്യം ഇനിയെങ്ങിലും ട്രംപ് വിരോധികള്‍ മനസിലാക്കൂ നിങ്ങളുടെ ഭ്രാന്തന്‍ ചിന്തകള്‍ ഉപേക്ഷിക്കൂ ട്രംപിനെ ഇമ്പീച്ചു ചെയ്ത് വാഷിങ്ങ്ടണില്‍ നിന്നും കെട്ടുകെട്ടിക്കാം. റഷ്യക്കാരോട് ട്രംപ് പക്ഷക്കാര്‍ സംസാരിച്ചു എന്നത് ഒരുകുറ്റമല്ല. ഇനിയിപ്പോള്‍ പുട്ടിന്‍ ട്രംപിനെ വിജയിപ്പിച്ചു എന്നുവന്നാല്‍ പോലും അതൊരു ഇമ്പീച്ചബിള്‍ കുറ്റമാകില്ല കാരണം റഷ്യ അമേരിക്കയുടെ ഒരു ശത്രു രാജ്യമല്ല.
നേതാക്കള്‍ പരസ്പരം പലേ വേദികളിലും കാണുന്നുണ്ട് സംസാരിക്കുന്നുണ്ട്. റഷ്യ അമേരിക്കയുടെ തിരഞ്ഞെടുപ്പു സംവിധാനത്തില്‍ അതിക്രമിച്ചു കടന്നു എന്നതിന് ഒരു തെളിവുമില്ല.അങ്ങനെ ചെയ്യുന്നതിന് ഇവര്‍ ശ്രമിച്ചെങ്കില്‍ അത് ഒബാമാ ഭരണം നേരേകൂട്ടി കാണേണ്ടിയിരുന്നു നടപടികള്‍ എടുക്കേണ്ടിയുമിരുന്നു. ഇവിടെ കൂടുതലായും കാണുന്നത് ഒബാമയുടെ കഴിവില്ലായ്
മകളാണ്.

ട്രംപിനെ തുരത്തുക എന്ന ഉദ്ദേശ സഫലീകരണത്തിന് നിരവധി മാധ്യമങ്ങളടക്കം അനേകം പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .ഓരോ അടവുകള്‍ പാളുമ്പോള്‍ ഇവര്‍ മറ്റൊന്നിലേയ്ക്ക് നീങ്ങുന്നു. റഷ്യാ കോളൂഷന്‍ ഏതാണ്ട് വാടിക്കരിഞ്ഞു അടുത്തത് ഉടലെടുത്തിരിക്കുന്നത് ട്രംപിന്റെ മാനസിക, ശാരീരിക ആരോഗ്യം സംസാര വിഷയീ ആക്കിമാറ്റിയിരിക്കുന്നു. ഇതിനായി ട്രംപിനോട് ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത മാനസികരോഗ വിദഗ്ദ്ധന്മാരേയും മാധ്യമങ്ങള്‍ രംഗത്തിറക്കുന്നു.
ആരു വിശ്വസിക്കും ബിസിനസ്സ് രംഗത്ത് നാല്‍പ്പതു വര്‍ഷത്തിനപ്പുറം പ്രവൃത്തിക്കുകയും സ്വന്തമായി ആഗോളാന്തരം പലേ സ്ഥാപനങ്ങളും കെട്ടിപ്പെടുത്ത ഒരു കോടീശ്വരന്‍ വെറും ബോധംകെട്ടവനെന്ന്?
ട്രംപിന്‍റ്റെ ആരോഗ്യനില പരിശോധിച്ച ആര്‍മി ഡോക്ടര്‍ ഒരുമണിക്കൂര്‍ മാദ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംനല്കി എന്നിരുന്നാല്‍ത്തന്നെയും C N N ന് തൃപ്തിവന്നില്ല അവര്‍ വീണ്ടും ട്രംപിനെ കണ്ടിട്ടുപോലുമില്ലാത്ത വൈദ്യന്മാരെ കൊണ്ടുവന്നു അവരുടെ മാധ്യമ മേശയില്‍ ട്രംപിനെ കിടത്തി പരിശോധന ഒന്നുകൂടിനടത്തി. ട്രംപ് ആരോഗ്യവാന്‍ ഈ വാര്‍ത്തകേട്ട് ഇ ച ച രോഗിയായി.
ഇതുപോലുള്ള അടിസ്ഥാനരഹിത ആരോപണങ്ങളും മാധ്യമങ്ങളുടെ ഹാസ്യനാടകങ്ങളും ട്രംപിന് അനുകൂലികളുടെ എണ്ണം കൂട്ടുകയല്ലാതെ കുറക്കുന്നില്ല കാരണം ഭൂരിപഷം സാധാരണ സമ്മതിദായകരും ഇതുപോലുള്ള അന്യായ ആരോപണങ്ങളില്‍ വിശ്വസിക്കില്ല എന്നുമാത്രമല്ല ഇവര്‍ ഈ രാജ്യം ഒരു തീവ്ര പക്ഷത്തിന്‍റ്റെ താളത്തിനു തുള്ളുന്ന ഡെമോക്കറാറ്റിക് പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് കൂട്ടുനില്‍ക്കുകയുമില്ല.

അമേരിക്കന്‍ ജനത പൊതുവെ നല്ല മനസുള്ളവരാണ് അവര്‍ പുറത്തെ കോലാഹലങ്ങള്‍ കേട്ട് എടുത്തുചാടി തീരുമാങ്ങള്‍ ഒന്നും എടുക്കില്ല. ട്രംപിന്‍റ്റെ വിജയം ഇവര്‍ വിലയിരുത്തുക അടുത്ത തിരഞ്ഞെടുപ്പു വരുമ്പോള്‍ അപ്പോള്‍ ഈ നാടിന്‍റ്റെ സമ്പല്‍വ്യവസ്ഥ മോശമെങ്കില്‍. സാധാരണക്കാന്‍റ്റെ കഷ്ടപ്പാടുകള്‍ കൂടിയെങ്കില്‍, ലോകസമാധാനം ട്രംപിന്‍റ്റെ അനാസ്ഥയാല്‍ തകര്‍ന്നെങ്കില്‍ പിന്നെ ട്രംപിന് രക്ഷയില്ല വീണ്ടും തിരഞ്ഞെടുപ്പില്‍ നിന്നാല്‍ തോല്‍ക്കും.

ഡൊണാള്‍ഡ് ട്രംപിന്‍റ്റെ ഭരണത്തില്‍ നടന്നിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ മാറ്റങ്ങള്‍ പേരിശോധിക്കാം.നികുതി പരിഷ്ക്കരണം, അമേരിക്കയുടെ സമ്പല്‍ വ്യവസ്ഥയെ അനുകൂലമായി ബാധിക്കുന്നു എന്നതിന്‍റ്റെ തെളിവുകള്‍ കണ്ടു തുടങ്ങി.

ബിസിനസ്സ് സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്നു.പലേ സ്ഥാപനങ്ങളും അവര്‍ക്ക് രാജ്യത്തിനു പുറമേയുള്ള പണം ആമേരിക്കയിലേയ്ക്ക് കൊണ്ടുവരുന്നു കാരണം നികുതി കുറച്ചിരിക്കുന്നു ഉദാഹരണം ആപ്പിള്‍ കംപ്യൂട്ടര്‍ 300 ബില്യണ്‍ ഡോളര്‍ ഇവിടെത്തുന്നു ആപ്പിള്‍ പുതിയ സംരഭങ്ങള്‍ തുടങ്ങുന്നു . ജോലി രഹിതരുടെ എണ്ണീ എല്ലാ സമുദായങ്ങളിലും കുറഞ്ഞിരിക്കുന്നു.

I C I S എന്ന ആഗോള തീവ്രവാദികളുടെ ആസ്ഥാനങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.എന്നുവയ്ച്ചു ഇവരുടെ ആക്രമണങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നില്ല.അതിര്‍ത്തി ലീങ്ങിച്ചു കുടിയേറ്റം നടത്തുന്നവരുടെ എണ്ണത്തില്‍ 40 % കുറവുവന്നിരിക്കുന്നു. ഇവ ഈകാലയളവില്‍ വന്ന ഏതാനും അഭിവൃദ്ധി.

സുഹൃത്തുക്കളോട് ഇതേ പറയുവാനുള്ള ഒരു വൃക്ഷത്തെ അതിന്‍റ്റെ ഫലങ്ങള്‍ കണ്ട് വിലയിരുത്തൂ അടിസ്ഥാനരഹിത .കിംവദന്തികളെ അടിസ്ഥാനപ്പെടുത്തി ട്രംപിനെ തെറിപറയുന്നത് നിറുത്തൂ ട്രംപിനെ ഇഷ്ടപ്പെടണമെന്നില്ല ..ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് നാലുവര്‍ഷത്തേക്കാണ് .ക്ഷമാശീലം കാട്ടൂ അടുത്ത തിരഞ്ഞെടുപ്പുവരെ.വീണ്ടും നിങ്ങള്‍ക്ക് അവസരം കിട്ടും ട്രംപിനെ തോല്‍പ്പിക്കുവാന്‍ ഇയാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍.

Join WhatsApp News
Charlie Jake 2018-01-19 09:36:33
അമേരിക്കയിലെ സാധാരണ ജനങ്ങളുടെ മനസ്സിൽ ട്രംപ് ഒരു ആരാധനാ പുരുഷനാണ്‌.
അമേരിക്കയാണ് അമേരിക്കക്കാരാണ് അദ്ദേഹത്തിനെല്ലാം. അതു കഴിഞ്ഞിട്ടേ മറ്റെന്തെങ്കിലുമുള്ളൂ.

ഇങ്ങനെ രാജ്യം മുന്നോട്ടു പോവുകയാണെങ്കിൽ 2020ലും ട്രംപ് തന്നെ പ്രസിഡന്റ് 
കണ്ണൻ നമ്പ്യാർ 2018-01-19 09:46:12
വളരെ നന്നായി എഴുതിയിരിക്കുന്നു ശ്രീ കുന്തറ

ട്രംപിന്റെ ഭരണത്തിൽ എന്തെങ്കിലും ഗുണം ലഭിക്കാത്തവരില്ല എന്ന് തന്നെ പറയാം
എന്നിരുന്നാൽ പോലും പേരില്ലാത്ത കുറച്ചു അപശബ്ധങ്ങൾപ്രതികരണ രൂപേന കേൾക്കാൻ സാധ്യത 
Titus Thiruvananthapuram 2018-01-19 10:09:04
ട്രംപിൽ എനിക്കേറ്റവും ഇഷ്ടപെട്ട കാര്യം അദ്ധേഹം കുടിയേറ്റത്തിന് നിബന്ധന വെച്ചു എന്നതാണ്. 

അർഹതയുള്ളവർ വരട്ടെ. സ്വന്തമായി പേരുപോലും എഴുതാൻ അറിയാത്തവർ, കോരിയിട്ടു തിന്ന് കുറ്റം പറയുന്നവർ, ഇങ്ങനെയുള്ളവർ എന്തിനാ ഈ രാജ്യത്തു?
Boby Varghese 2018-01-19 11:08:55
The economy is firing on all cylinders. Unemployment is coming down to full employment area. Unemployment among blacks and Latinos are dropping like a brick. So far about 200 large corporations announced bonuses and or other employee benefits, just because of Trump tax bill. Thank you Mr. President. Stock market is lifting the global equity market to new highs. Optimism about financial future is evident. Some malayalees among us are still keeping our heads in some s--- hole.
I am a stock broker. My clients enjoying better than 60% growth in their portfolio. Thank you Mr.President.
സംശയം വാസു 2018-01-19 11:37:16
60% growth? May be my lack of knowledge. Never heard of so high growth in US. Really Bobby?
sujan mathews kakkanatt 2018-01-19 11:52:38
 ട്രമ്പ് എങ്ങനെ വിജയിച്ചു? ട്രച്ച് എങ്ങനെ ഭരിക്കുന്നു തൊഴിലില്ലായ്മ എങ്ങനെ അപ്രത്യക്ഷമായി ? ഓഹരി നിക്ഷേപങ്ങൾ സുരക്ഷിതമായി ? 401 k പ്രയോജനകരമായി ? ഇടത്തട്ടുകാരന്റെ ടാക്സ് റീഫണ്ട് എങ്ങനെ ഉയർന്നു ? 350 ബില്യൺ ഡോളർ അമേരിക്കയിൽ കൊണ്ടുവന്ന് മുതൽ മുടക്കുവാൻ ആര് മൂലം ആപ്പിൾ നിർബന്ധിതമായി ? എന്നിട്ടും എന്തേ ഈ ട്രമ്പു വിരുദ്ധ വികാരം? അസൂയ എന്നാലതെന്തു പറയാൻ
Beena 2018-01-19 14:01:19

For racist fans of trump

'our country needs a good shut down.- said trump

trump blamed President Obama for 2013 shutdown.

Trump promised immigration shutdown in August.

Trump is mimicking tyrant techniques.

Congress asked IRS to implement a new Law which will layoff 50% of the staff.

IRS collections to be handed over to private agencies [republican], last times they did IRS paid back the agencies more than they collected.

Trump team thinks the gov.shut down will end the Mueller investigation.

Deutsche bank is being investigated for suspicious money transfers by Jared Kushner, trumps son-in-law.

A Russian tanker carrying gas to Boston makes a U turn in the Atlantic close to Boston.

Gop lawmaker '' the new immigration law is drafted by Bannon' the white extermicst. 

Rev. Dr.Sam Johnson, Born Again Pastor 2018-01-19 13:15:14

Collusion is not a crime -trump

M3M India, trump project in India desperately looking for tenants, might auction off.

Blacks, Hispanics,  Senior citizens, children  in USA and Gaza crying.

Dark, brown, yellow colored are chased beaten and even shot to death.

Traitor family  & top Republicans   becoming rich from Russian Money.

$1000 bonus offered for employees with 20 years but corporations are laying off employees in thousands.

Apple might keep the tech.support in US but has not decided where they will have the manufacturing done. Manufacturing will be mostly robotic.

How can you say you are religious or Christians and say racism is ok. Will you say so if you were one of the millions of Jews in the gas chamber, victim of wars in Iraq, Afghanistan, Syria, Vietnam, Korea….list goes long.

You only worry about your stock while 50% of humans are starving and in poverty.

You are rich because you were fortunate to be born in a family with resources which is just an accidental incident.

If you were born in a poor family, as a black, Hispanic … you wont say this kind of racial stupidity.

നാരദന്‍ 2018-01-19 13:20:33
60% growth ഹാ ഹാ ഹാ 
നോട്ട്  ഇരട്ടിപ്പിനു FBI  പിടിച്ചോളും 
if you are telling the truth- name the portfolio.
if you are telling a lie as a stockbroker, you can lose your licence.
V. George 2018-01-19 14:05:28
Hey Mr. Kunthara. Do you know how many Russians were here to vote? Probably in millions. They came by submarines to avoid immigration checking. After casting their votes they all went back to Russia by submarines. I think Hilary the Great is our real President. We have hundreds of Malayalee organizations here. Now on we are going to invite Hilary for our Christmas, Onam, Vishu, Deepavali programs. We will honor Hilary with Presidential Ponnada. No Ponnada to your President. 
കണ്ണട 2018-01-19 14:12:40
ആ കറത്ത കണ്ണട മാറ്റിയാൽ സംഗതികൾ നേരേ ചൊവ്വേ കാണാൻ സാധിച്ചേക്കും
Trump Voter 2018-01-19 15:20:52
അയാൾ ജീവനോടെ ഉണ്ടല്ലോ പിന്നെ എന്തിനാണ് വാർഷീകം കൊണ്ടാടുന്നത് ? 
Naradan II 2018-01-19 15:45:34
Vanaranmar entariju vibho!!! Trumpnte moodu thangi nadakkunna kure kootharakal. Evaneyokke ennanavo thirichu Trump Indiakku paykku cheyunnathennarian njngal nokkiyirikkuva!!!
സുകുമാരൻ, കൊല്ലം 2018-01-19 15:47:30
വി ജോർജെ നിങ്ങളീ മുങ്ങികപ്പലിൽ റഷ്യക്കാര് വന്നു കള്ള വോട്ട് ചെയ്ത കഥ വിശ്വസിച്ചിരിക്കുകയാണോ? അതൊക്കെ തോറ്റതിന്റെ കാരണം നിരത്താൻ, അമേരിക്ക എന്താണ് എന്നറിയാത്ത, ലോകത്തിൻറെ പോക്കിനെ പറ്റി ധാരണയില്ലാത്ത ആളുകളെ കൂടെ പിടിച്ചു നിർത്താൻ മെനഞ്ഞതല്ലേ? 

കംപ്യൂട്ടറിൽ നാലക്ഷരം ടൈപ്പ് ചെയ്യാനറിയുന്ന ഒരുവൻ പോലും ഈ കഥ വിശ്വസിച്ചിട്ടുണ്ടാകില്ല. പല ചാനലുകൾ ഫേസ് ബുക്ക് ട്വിറ്റർ അങ്ങനെ പലതും കാണണം കേൾക്കണം വായിക്കണം. അപ്പോ രണ്ടു സൈഡും മനസിലാക്കാൻ പറ്റും. ഫേക്ക് ചാനൽ മാത്രം കണ്ടുകൊണ്ടിരുന്നാൽ സത്യം ഒരു വഴിക്കും യാഥാർഥ്യം വേറെ വഴിക്കുമായിരിക്കും  

നമ്മുടെ മലയാളികളിൽ ചിലരും ആ വിശകലനം  വിശ്വസിച്ചു റഷ്യ റഷ്യ എന്ന് പറഞ്ഞു നടന്നു എന്നത് നേരു തന്നെ. പക്ഷേ അധികം ആളുകൾക്കും സത്യം മനസ്സിലായി, അവരാ പറച്ചിൽ നിറുത്തി.

ട്രംപിന്റെ ഭരണം സൂപ്പർ. CNNവരെ ഒഹായോയിലെ ആളുകളുടെ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്, ആളുകൾ സന്തോഷംകൊണ്ട് തുള്ളുകയാണ്.
ഇസൂസൂ 2018-01-19 20:48:10
പണം പണം . ഇതുമാത്രമാണ് മലയാളിക്ക് വേണ്ടത് . ട്രംപ് ആരുടെ കൂടെ പോയാലും , അശ്ളീല താരം തങ്കമണിയുടെ കൂടെപോയാലും അവർക്ക് പ്രശനമല്ല .  ഈ ലേഖകൻ ട്രംപിനെക്കുറിച്ചു മാത്രം എഴുതി അവാർഡ് ഒരെണ്ണം കരസ്ഥമാക്കി - പണം കീർത്തി പിന്നിനി എന്തുവേണം . വിവരം കെട്ട കുറെ അവന്മാർ കൂട്ടിനും കിട്ടിയിട്ടുണ്ട് .  എഴുതി വീട് ട്രംപിനെക്കുറിച്ചുതന്നെ=പൊന്നാട കിട്ടുന്നത് വരെ .

പണമാം മുന്തിരി കൊടുത്താൽ കാണാം 
മനുഷ്യ കുരങ്ങന്റെ ചാട്ടം 
അരപിരി ഇളകിയാതാർക്കാണ് എനിക്കല്ല
ട്രംപിന്റെ കൂട്ടർക്ക് പിരിയിളക്കം    
നേരേ ചൊവ്വേ 2018-01-19 21:25:26
കറുത്ത കണ്ണട മാറ്റിയാൽ മാത്രം പോരാ, കുറച്ചു ചിന്താശക്തിയും വേണം കാര്യങ്ങൾ നേരേ ചൊവ്വേ കാണാൻ.
Rajan Nair 2018-01-19 21:51:03
ട്രംപ് എന്ത് ഒരു വര്ഷംകൊണ്ടു ചെയ്തത് .  ഒബാമ കസേര ഒഴിഞ്ഞപ്പോൾ നാലര ശതാമാനം തൊഴിലില്ലായ്മാ trump 4.1% 
Quarterly GDP growth reached above 3% about 8 times under President Obama. 
നന്ദി വേണം നന്ദി അതില്ലാത്ത പന്നികളോട് വേദം ഓതീട്ട് എന്ത് കാര്യം 
എന്ത് വിവരക്കേട് എഴുതിവിട്ടാലും അതിന് സിന്ദാബാദ് വിളിക്കാൻ ട്രൂപ്പിന്റ ബേസിൽപെട്ടവർ ഉള്ളപ്പോൾ ഇങ്ങനത്തെ തരികിട ലേഖനം വിലപ്പോകും വിവരം ഉള്ളവരുടെ അടുത്ത് ഇതുമായി പോകരുത് 
Tired of Trump 2018-01-20 08:57:36
ഇനിയും എഴുത്തു നിറുത്താറായില്ലേ ട്രംപ് കട അടച്ചു വീട്ടിൽ പോയി .  ട്രംപ് ട്രംപ് ...
Trump Mania 2018-01-20 09:14:08
ഇമലയാളിയിൽ പ്രതികരണ കോളത്തിൽ എഴുതുന്നവരുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. പ്രതികരണങ്ങൾ മുഴുവൻ ട്രംപ്,ട്രംപ് എന്ന് മാത്രം. ഇതൊരു ചെണ്ടകൊട്ടു പോലാകുന്നു. ട്രംപ് ട്രംപ് എന്ന് കൊട്ടാതെ കവിതകളെയും സാഹിത്യത്തെയും അല്ലെങ്കിൽ ഉപയോഗമുള്ള രാഷ്ട്രതാല്പര്യങ്ങളെയും വിമർശിക്കൂ. ട്രംപിനെ വിട്ടു അമേരിക്കയെപ്പറ്റിയോ ഇവിടെയുള്ള മലയാളി സമൂഹത്തെപ്പറ്റിയോ  എന്തെല്ലാം കാര്യങ്ങൾ എഴുതാൻ ഇരിക്കുന്നു. 'ദിലീപ്, ദിലീപ്' ചെണ്ടകൊട്ടവസാനിച്ചപ്പോഴാണ് ട്രംപ് ട്രംപ് കൊട്ട് തുടങ്ങിയത്. 

ഇമലയാളി വായനക്കാരിൽ അനേകർ പ്രതികരണ കോളത്തിൽ എഴുതുന്ന അഭിപ്രായങ്ങളനുസരിച്ചാണ് വാർത്തകൾ വായിക്കാൻ താൽപര്യപ്പെടുന്നത്. പ്രതികരണ പണ്ഡിതന്മാർക്ക് മറ്റൊന്നും എഴുതാനില്ലാതെ പാപ്പരായിരിക്കുന്നതും ട്രംപ് മാനിയ തന്നെ.   
Fact Finder 2018-01-20 10:04:19
From the time of great depression, The only President who could not get 3%+ average growth in GDP was Obama. A total failure to country. 

Most Americans totally forgot him. Still wonder how come few malayalies talk about him, a gone page of history. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക