Image

ട്രമ്പ് ഒരു വംശീയ വിരോധിയോ? (ജി.പുത്തന്‍കുരിശ്)

ജി.പുത്തന്‍കുരിശ് Published on 19 January, 2018
ട്രമ്പ് ഒരു വംശീയ വിരോധിയോ? (ജി.പുത്തന്‍കുരിശ്)
ട്രമ്പും വംശീയതയും എന്ന വിഷയം വരുമ്പോള്‍ അദ്ദേഹത്തിന്റെ ഒരോ പ്രസ്താവനകളിലും ഒരു ആവര്‍ത്തന ചക്രഗതി കാണാവുന്നതാണ്.   വ്യക്തിപരമായി ഒരു വംശീയവാദിയാണോ എന്നു തോന്നത്തക്ക വിധത്തിലും ജനങ്ങളെ കൂടുതല്‍ ആ വിഷയത്തിലുള്ള വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുത്ത രീതിയിലുമാണ് മിക്കപ്പോഴും അദ്ദേഹം പ്രസ്താവനകളും അഭിപ്രായാങ്ങളും രേഖപ്പെടുത്താറുള്ളത്. അദ്ദേഹത്തെ വിമര്‍ശിക്കുന്നവരും നിരീക്ഷിക്കുന്നവരും  ഒരു വംശീയവാദിയായിട്ടാണ് ട്രമ്പിനെ കാണുന്നത്. എന്നാല്‍ അദ്ദേഹത്തെ ന്യായികരിക്കുന്നവരാകട്ടെ അത്തരം പ്രസ്താവനകള്‍ക്ക് അപ്രധാനമായ ഒരു വ്യഖ്യാനമാണ് കൊടുക്കുന്നത്. ഹെയിദി പോലെയും ആപ്രഫിക്കപോലെയുമുള്ള രാജ്യങ്ങള്‍ ഷിറ്റ്‌ഹോള്‍ സ്ഥലങ്ങളെന്ന് ട്രമ്പ് വിശേഷിച്ചപ്പോള്‍ നോര്‍വയെക്കാള്‍ ജീവിക്കാന്‍ മോശമായ സ്ഥലമെന്നാണ് ട്രമ്പ് ഉദ്ദേശ്യച്ചെതെന്നാണ് അവരുടെ ഭാഷ്യം.

ട്രമ്പിന്റെ ചിന്തകളും ആന്തരോദ്ദേശ്യങ്ങളും ട്രമ്പിനല്ലാതെ മറ്റാര്‍ക്കും അറിയില്ലന്നുള്ളതാണ് വേറൊരു ധര്‍മ്മസങ്കടം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനകളും വാക്കുകളും ലോകത്തിലുള്ള എല്ലാ മാദ്യമങ്ങളിലും വളരെ വ്യക്തമായും ധാരാളമായയും രേഖപ്പെടുത്തിയിരിക്കുന്നു. ഈ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരും ലറ്റിനോകളും ജാതിപരമായി താഴെക്കിടയിലുള്ളവരെന്ന് പലപ്പോഴായി രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ അദ്ദേഹത്തെ ഒരു വംശീയവാദിയുടെ പരിവേഷമാണ് അണിയിക്കുന്നത്. 

ട്രമ്പിന്റെ വംശീയത നിറഞ്ഞ പ്രസ്താവനകളെ  അതല്ല എന്ന് രീതിയില്‍ തെളിയിക്കാന്‍ അല്ലെങ്കില്‍ ന്യായികരിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും; പലരും പണ്ടുള്ള പല പ്രസിഡണ്ടുമാരും ഇതുപോലെ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും അതൊക്കെ വ്യക്തികളില്‍ ഒതുങ്ങി നില്ക്കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. ഒരു രാജ്യത്തേയും അവിടുത്തെ ജനത്തേയും നൂറു വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ട് അധിക്ഷേപിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.   ട്രമ്പിന്റെ പല പ്രസ്താവനകളും  മറ്റുള്ളവരെക്കാള്‍ മുന്തിയ ജാതിയാണ് വെള്ളക്കാര്‍ എന്ന് മറ്റ് വര്‍ഗ്ഗങ്ങള്‍ക്ക് തോന്നത്തക്ക രീതിയിലാണ്. ഇതിന്, ഒരാള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ മറ്റൊരാളോ താന്‍ ഉത്കുഷ്ടനും അധീശനും എന്ന രീതിയില്‍ പെരുമാറുന്നുവെങ്കില്‍ അതിനെ വംശീയ വിവേചനം എന്ന് വിളിക്കാം എന്ന സ്പീക്കര്‍ പോള്‍ റയണിന്റെ നിര്‍വചനത്തോട് സാമ്യമുണ്ട്.

ആയിരത്തിതൊള്ളായിരത്തി എഴുപതില്‍ കറുത്ത വര്‍ഗ്ഗക്കാരെ ഒഴിവാക്കി വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും, യഹൂദര്‍ക്കും, ഉന്നത ഉദ്യോസസ്ഥന്മാര്‍ക്കും ട്രമ്പിന്റെ അപ്പാര്‍ട്ട്‌മെന്റ് വാടകക്കു കൊടുത്തുവെന്ന കാരണത്താല്‍ ഫെഡറല്‍ ഗവണ്‍മെന്റ് രണ്ടു പ്രാവശ്യം ട്രമ്പിന്റെ പേരില്‍ കേസെടുക്കുകയുണ്ടായി.  ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്‍പതില്‍ ന്യൂയോര്‍ക്കിലെ സെന്ററല്‍ പാര്‍ക്കില്‍ ഒരു വെള്ളക്കാരിയെ ബലാല്‍സംഗം ചെയ്ത കറുത്തവരും ലറ്റീനോകളും ഉള്‍പ്പെട്ട ചെറുപ്പക്കാരെ തൂക്കിലിടണെമെന്ന വാദവുമായി ട്രമ്പ് ന്യൂയോര്‍ക്കില്‍ നിന്ന് ഇറങ്ങുന്ന പത്രങ്ങളില്‍ പരസ്യം കൊടുക്കുകയുണ്ടായി. എന്നാല്‍ പിന്നീട് ഡി എന്‍ എ ടെസ്റ്റില്‍ അവര്‍ കുറ്റക്കാരല്ലന്നു തെളിയുകയും അവരെ കുറ്റ വിമുക്കരാക്കുകയും ചെയ്തു. 

അമേരിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡണ്ട് ഒബാമ അമേരിക്കയില്‍ ജനിച്ചതല്ലന്നും ആഫ്രിക്കയില്‍ ജനിച്ചതാണെന്നും ട്രമ്പ് വര്‍ഷങ്ങളോളം കള്ളക്കഥകള്‍ പറഞ്ഞുപരത്തി. രണ്ടായിരത്തി പതിനാറിലെ ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നത് മെക്‌സിക്കന്‍സ് കുറ്റവാളികളും ബലാല്‍സംഗക്കാരുമാണെന്ന വാദത്തോടെയാണ്. അമേരിക്കയില്‍ ജനിച്ച ജഡജ് ഗൊണ്‍സലോ കൂരിയോലിനെ അദ്ദേഹത്തിന്റെ മെക്‌സിക്കന്‍ പശ്ചാത്തലം എടുത്തുകാട്ടി അധിക്ഷേപക്കയുണ്ടായി. അമേരിക്കന്‍ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനായി ജീവനൊടുക്കിയ ഭടന്റെ (ഗോള്‍ഡ് ഫാമിലിയെ) അധിക്ഷേപിക്കുന്നതിലും, അതുപോലെ അഞ്ചു വര്‍ഷത്തിലേറെ വിയറ്റനാമില്‍ പ്രിസണര്‍ ഓഫ് വാര്‍ ആയിരുന്ന ജോണ്‍ മക്കയിനെ അപമാനിക്കുന്നതിലും ട്രമ്പ് ആനന്ദം കണ്ടെത്തി. നിഷണല്‍ ഫുഡബോള്‍ ലീഗിന്റെ മത്‌സരങ്ങളില്‍ എഴുനേറ്റു നിന്ന് ദേശീയ ഗാനം ആലപിക്കാത്തവരെ തന്തയില്ലാത്തവന്‍ എന്ന് വിളിക്കാനും ട്രമ്പ് വൈമുഖ്യം കാട്ടിയില്ല. ഷാര്‍ലറ്റ് വിലയില്‍ നടന്ന വൈറ്റ് സൂപ്പര്‍മസിറ്റുകളുടെ ജാഥയും തുടര്‍ന്നുള്ള സംഘര്‍ഷവും ഒരാളുടെ മരണത്തിനു കാരണമായപ്പോള്‍പ്പോലും അതിനെ അപലപിക്കാന്‍ വൈകുകയും അവരില്‍ നന്മ കണ്ടെത്താന്‍ ട്രമ്പ് ശ്രമം നടത്തുകയും ചെയ്തു. ട്രമ്പ് ഒരു വംശീയവാദിയെന്ന് മുദ്ര കുത്തതക്ക രീതിയിലുള്ള അസഭ്യമായ വാക്കുകളാണ് കുടിയേറ്റ പരിഷ്‌ക്കരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ അദ്ദേഹത്തില്‍ നിന്ന് വന്നതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റ ലിന്‍ഡസി ഗ്രാമും ഡെമോക്രാറ്റ് സെനറ്റര്‍ ഡിക്ക് ഡര്‍ബിനും സാക്ഷ്യപ്പെടുത്തുന്നു.
വംശീയത ധ്വനിക്കുന്ന പ്രസ്താവനകള്‍ ഇറക്കിയ പല പ്രസിഡണ്ടമാരും അമേരിക്കയുടെ ചരിത്രത്തിലുണ്ട്. ആയിരത്തി തൊള്ളായിരത്തി അമ്പത്തി നാലില്‍ പ്രസിഡണ്ട് ഡൊയിറ്റ ഡ ഐസന്‍ഹോവര്‍ അന്നത്തെ സുപ്രീംകോര്‍ട്ട് ജഡജിനോട് അമേരിക്കയുടെ തെക്ക് ഭാഗത്തു നിന്നുള്ളവര്‍ ചീത്ത ആള്‍ക്കാരല്ലങ്കിലും അവരുടെ മധുരമുള്ള പെണ്‍കുട്ടികള്‍ വളര്‍ച്ചമുറ്റിയ കറത്തവരുടെ കൂടെ ഇരിക്കുന്നതില്‍ താത്പര്യമില്ലാത്തവരാണെന്ന് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. പ്രസിഡണ്ട് ലിണ്ടണ്‍ ജോണ്‍സണും, പ്രസിഡണ്ട് റിച്ചഡ് നിക്‌സണും നിഗര്‍ എന്ന വാക്കുകള്‍ ഉപയോഗിക്കുമായിരുന്നുവെന്നും നിക്‌സണ്‍ കറുത്ത വര്‍ഗ്ഗക്കാരെ പിതൃത്വം ഇല്ലാത്തവര്‍ എന്ന് വിളിക്കുമായിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പ്രസിഡണ്ട് റീഗണ്‍ കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളെ വെല്‍ഫെയര്‍ ക്വൂന്‍ എന്നാണ് വിളിച്ചിരുന്നത്
വംശീയത, മതഭ്രാന്ത്, വിദ്വേഷം, അസഹിഷ്ണത എന്നിവയെല്ലാം  സമുഹത്തിന്റെ അടിത്തറ ഇളക്കുന്നവയാണ്.  എന്നാല്‍ എമ്പ്രാനിത്തിരി കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നു പറഞ്ഞതുപോലെ ഒരു രാഷ്ട്രത്തിന്റെ നേതൃത്ത്വത്തിന് പിഴവ് പറ്റിയാല്‍ അത് സമൂഹത്തെ ബന്ധിക്കുന്ന ഇഴകളെ പൊട്ടിച്ച് അതിന്റെ ചട്ടക്കൂടിനെ തകര്‍ത്തു കളയുംമെന്നതിന് സംശയമില്ല.

മുന്‍വിധിയേയും (പ്രജുഡിസ്) യുക്തിഹീന അഭിപ്രായത്തേയും ഉടയ്ക്കുന്നതിലും വേഗത്തില്‍ ഒരു അണുവിനെ ഉടയ്ക്കാന്‍ കഴിയുമെന്നു വന്നാല്‍ നാം എത്ര ദുഃഖകരമായ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നോര്‍ക്കുക (ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍)

ട്രമ്പ് ഒരു വംശീയ വിരോധിയോ? (ജി.പുത്തന്‍കുരിശ്)
Join WhatsApp News
ജോബിൻ ഈനാശു 2018-01-19 11:04:52
രണ്ടു ദിവസം മുൻപ് ടെലിവിഷനിൽ, മുന്നിലിരിക്കുന്നതു ഒരു സ്ത്രീ എന്ന പരിഗണന പോലും കൊടുക്കാതെ ഒരു സെനറ്റർ അലറുന്നത് കണ്ടു. എങ്ങനെ ഇങ്ങനെയുള്ളവരെ അനുകൂലിക്കും?

പ്രതികരണ ശേഷി നഷ്ടപെട്ടർ അപ്പോഴും ട്രംപിനെ കുറ്റം പറഞ്ഞു സായൂജ്യമടഞ്ഞു 

ബഹുമാനപെട്ട ജോൺ കുന്തറ സാർ എഴുതിയതുപോലെ, നമ്മൾ  എല്ലാവരിലും അല്പസ്വല്പം വംശീയത അല്ലെങ്കിൽ ഞാൻ വലുതെന്ന ഭാവം ഉണ്ട്. നമ്മളിൽ എത്ര ആളുകൾ പറമ്പിൽ പണിയുന്നവർക്ക് വീടിനുള്ളിലെ തീൻമേശയിൽ നമ്മളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ അവസരം കൊടുക്കും? വർഷത്തിലൊരിക്കൽ ആളുകളെ കാണിക്കാൻ... അല്ലാതെ നമ്മളിൽ താഴെ എന്ന് നമ്മൾ വിചാരിക്കുന്നവരുടെ കൂടെ എപ്പോഴും വട്ടം ചുറ്റാൻ ബുദ്ധിമുട്ടാണ്. അതൊരു നഗ്ന സത്യമാണ്....
john kunthara 2018-01-19 10:32:28
വംശീയ വിരോധം കട്ടിയുള്ള വാക്ക് ലോകചരിത്രത്തിൽ ഹിറ്റ്ലർ വംശവിരോധി ആയിരുന്നിരിക്കാം വർഗീയത അഥവാ ഡിസ്ക്രിമിനേഷൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ  എന്തോ എല്ലാവർക്കും വർഗീയതയുടെ ഒരംശം ജീവിതത്തിലുണ്ട് ആ അർഥത്തിൽ ട്രംപും വംശീയത ഉള്ള വ്യക്തി . പക്ഷെ ഇപ്പോൾ വിവാദത്തിൽ വന്നിരിക്കുന്ന സ് കൂട്ടിയുള്ള വാക്കുകൾ കേട്ടതായി ഒരു സെനറ്റർ മാത്രം പറയുന്നു ആ വേദിയിലുണ്ടായിരുന്ന മറ്റുള്ളവർ ഈ വാക്കുകൾ കേട്ടതായി പറയുന്നില്ല. അതെന്തുമാകട്ടെ ട്രംപ് അമേരിക്കൻ ജനതയുടെ അതിൽ ഞാനും ഉൾപ്പെടും സുരക്ഷയും വളർച്ചയും മുന്നിൽ കാണുന്നു ഇതിനെ വംശവിരോധമെന്നോ വർഗീയതയെന്നോ ഒക്കെ പറഞ്ഞു CNN പോലുള്ള മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു അത്രമാത്രം.
വായനക്കാരൻ 2018-01-19 12:49:43
അമേരിക്കയിൽ ഒരു നല്ല ശതമാനം വൈറ്റ്‌സിന്റെ ഇടയിലും (പ്രത്യേകിച്ച് വിദ്യാഭ്യാസക്കുറഞ്ഞവരും , വായിക്കാത്തവരും, ചിന്തിക്കാൻ കഴിവില്ലാത്തവരുമായവർ ഉൾപ്പെട്ട  ) വംശീയത നിലനിൽക്കുന്നു. എലാവരുടെ ഉള്ളിലും വംശീയത ഉണ്ടെങ്കിലും, ഒരു രാജ്യത്തിനും അങ്ങനെ ഒരു ചിന്താഗതിയോടെ ഭരണം നടത്താൻ കഴിയില്ല.  കറുത്ത വർഗ്ഗത്തോട് ട്രംപിന് വർഗ്ഗീയ ശത്രുത വളരെ കൂടുതലാണ് .  അതിന്റെ തെളിവാണ് ന്യുയോർക്കിൽ പാർക്കിൽ നടന്ന ബലാൽ സംഗവും അതിലെ നിരപരാധികളായവരുടെ മേൽ കുറ്റം ചുമത്തി തൂക്കിലിടണം എന്ന് പറഞ്ഞതും. അയാളുടെ അപ്പാർട്മെന്റിൽ കറമ്പർക്ക് താമസ സൗകര്യം നിഷേധിച്ചതും.  നമ്മുടെ എല്ലാം ഉള്ളിൽ വംശീയത ഉണ്ടായിരിക്കും. കേരളത്തിലെ പുലയ വർഗ്ഗത്തെ കൃഷി സ്ഥലങ്ങളിൽ കൊന്നു കുഴിച്ചു മൂടിയ ചരിത്രം ഉണ്ട്.  പക്ഷെ മനുഷ്യ ജീവിതം മുന്നോട്ട് പോകണം എങ്കിൽ വംശീയതയെ അതിജീവിക്കാൻ കഴിവുള്ള നേതാക്കൾ  ഉണ്ടായെങ്കിലെ സാധിക്കുകയുള്ളു . പക്ഷെ ട്രംപ് അതിന് യോഗ്യതയുള്ള  നേതാവ് അല്ല .  വളരെ നല്ലൊരു ലേഖനം 
Thomas Mathew 2018-01-19 13:53:05
ട്രംപ് ഒരു റേസിസ്റ് ആണെന്നതിന് സംശ്യമില്ല .  പക്ഷെ അതിനു വേണ്ടി എന്തു ചെയ്യാൻ കഴിയും ?  അമേരിക്കയുടെ ചരിത്രത്തിൽ പല റേസിസ്റ്റ് പ്രസിഡണ്ടുമാരും ഉണ്ടായിട്ട് . പക്ഷെ ട്രംപായിരിക്കട്ടെ അവസാനത്തെ.  
Philip, Denver 2018-01-19 15:18:54
ട്രംപിനെ വിജയിപ്പിക്കാൻ പോയ  മലയാളിയുടെ ഗതികേട്. അവരു പറയുന്നു വംശീയതയാണ് അവരെ ഫയർ ചെയ്യാൻ കാരണം എന്ന് 

Denver nurse fired for supporting Trump, lawsuit claims-FOX News 

A Colorado nurse has filed a lawsuit saying she was fired over her support for Donald Trump during the 2016 presidential campaign. 

Lizzy Mathews, 65, of Lakewood, filed a suit in U.S. District Court Denver on Jan. 11 against Kelly Torres, nursing manager, and Marc Fedo, director of acute nursing, at the Denver Health Medical Center. The suit calls for Mathews to get her job back, along with back pay and punitive damages for the emotional pain she has suffered since losing her job.

The lawsuit alleges Mathews' firing stems from a Sept. 10, 2016 incident, when she was attending to a patient who had once been a high-ranking employee at the hospital. 

After the patient questioned Mathews on who she thought would win the presidential election, the suit claims, Mathews said she wanted Trump, and added that she was “praying for him.” The patient replied, “Oh no, I don’t want him.”

Mathews said she then received a call from Torres three days later, and was told that the patient had complained about her conversation about the election. Mathews was also questioned whether she asked the patient to read the Bible – a charge which she denied.

The suit says Torres then fired Mathews, claiming she did not work enough hours, even though her supervisors had approved them. Fedo approved the firing and said the nurse was ineligible to be rehired, the suit said. 

“The Defendants’ act of terminating Mrs. Mathews from her employment without eligibility for rehire was motivated by Mrs. Mathews’ exercise of constitutionally protected conduct of association with her political views,” said the lawsuit, filed by Denver attorneys Francis Culkin and Karen Larson. “[These] actions caused Mrs. Mathews to suffer injuries that would chill a person of ordinary firmness from continuing to engage in such constitutionally protected activity.”

The lawsuit also states the only document addressing the termination says Mathews was fired for “other reasons” – something Mathews did not see until Jan 24, 2017. Mathews made a complaint to the Equal Employment Occupation Commission, where the case is still pending.

Mathews, who is Asian-Indian, also claims discrimination based on ethnicity. 

“[Mathews’ supervisors] treated non-Asian/Indian employees more favorably, including but not limited to disparate discipline and with less scrutiny then that applied to Ms. Mathews that led to termination of her employment without eligibility for rehire based on race and national origin,” the lawsuit states.

In a statement sent to Fox News, Denver Health said it does not comment on pending litigation, but added it does not discriminate against any employee based on their race or ethnicity.

“As a public hospital, Denver Health has a proud history of diversity and inclusiveness and is welcoming to all,” the statement said. “We have staff members from a variety of backgrounds with a variety of beliefs and work diligently to ensure Denver Health continues to provide an environment in which everyone can feel comfortable delivering or receiving our world-class care.”

our trump fan 2018-01-19 15:37:01
Republicans are trying to govern like the Monkeys in the Zoo throwing shit at each other. The Monkeys  are better organized and have clear goals.
True Christan 2018-01-19 16:14:14

for malayalee fans

Stormy Daniels – a porn star was paid 130000 by trump lawyer to keep quite about his affair before the election. Russian prostitutes peed on him. He grabbed several women and bragged about it. You malayalees, will you let him grab a woman in your family? If so ask those women will they let him to grab theirs. Well we don't. So stop praising this dirty old racist. Him, his father,grand father all of german origin are racists. You said racism is ok for you. But not for us.

If you are supporting him for your stock money- shame on you. Stock market is directly influenced by World market not by President. Even if, why you are so much money hungry and support this filthy man. Those who support him are like him.

some of you are Christians- haha  

Sudhir Panikkaveetil 2018-01-19 18:21:12
വർഗീയൻ എന്ന  പേരിൽ ഇ മലയാളിയിൽആരോ  എഴുതിയ കമന്റ് വായിക്കുക.
"അമേരിക്കയിലെ ഹിന്ദുക്കളില്‍ ഏറ്റവും മതമൗലികത കാട്ടുന്നവര്‍ ഈഴവരാണ്. ഒരു ക്രൈസ്തവ രാജ്യത്തു വന്നപ്പോള്‍ ജാതിയുടെ ചട്ടക്കൂടില്‍ നിന്ന് അവര്‍ മോചിതരായി."  "ഈഴവർ അമേരിക്കയിൽ വന്നപ്പോൾ ജാതിയുടെ ചട്ടക്കൂട്ടിൽ നിന്നും മോചിതരായി എന്നെഴുതിയ വർഗീയനിൽ നിന്നും എന്ത് ഗുണമാണ് ഈഴവനു അമേരിക്കയിൽ കിട്ടിയത്.?  പിന്നെ ഞങ്ങൾ നമ്പൂതിരിമാർ മാർക്കം കൂടിയ കൃസ്ത്യാനികൾ ആണെന്ന് പറയുന്നവരും വംശീയ ഔന്നത്യം കാണിക്കുന്നവരല്ലേ.  അവർക്ക് ട്രംപിനെ വിമർശിക്കാൻ എന്ത് അർഹത. 
Anthappan 2018-01-19 19:32:17
The author of this article is pausing a question to the readers whether Trump is a racist or not.  If   anybody with common sense do some research then they will find more people agreeing that Trump is a racist to his core.  To fulfill his agenda as racist and   make America white, he got two people in white house and that is Steve Bannon (out) and Steve Miller.  
Trumps political career began in advocacy of birtherism, that modern recasting of the old American precept that black people are not fit to be citizens of the country they built. But long before birtherism, Trump had made his worldview clear. He fought to keep blacks out of his buildings, according to the U.S. government; called for the death penalty for the eventually exonerated Central Park Five; and railed against “lazy” black employees. “Black guys counting my money! I hate it,” Trump was once quoted as saying. “The only kind of people I want counting my money are short guys that wear yarmulkes every day.” After his cabal of conspiracy theorists forced Barack Obama to present his birth certificate, Trump demanded the president’s college grades (offering $5 million in exchange for them), insisting that Obama was not intelligent enough to have gone to an Ivy League school, and that his acclaimed memoir, Dreams From My Father, had been ghostwritten by a white man, Bill Ayers.
          It is often said that Trump has no real ideology, which is not true—his ideology is white supremacy, in all its  harsh and hypocritical power. Trump inaugurated his campaign by casting himself as the defender of white maidenhood against Mexican “rapists,” only to be later alleged by multiple accusers, and by his own proud words, to be a sexual violator himself. White supremacy has always had a perverse sexual tint. Trump’s rise was shepherded by Steve Bannon, a man who mocks his white male critics as “s.” The word, derived from cuckold(a man whose wife is unfaithful), is specifically meant to debase by fear and fantasy—the target is so weak that he would submit to the humiliation of having his white wife lie with black men. That the slur cuck casts white men as victims aligns with the dicta of whiteness, which seek to transform one’s wildly extravagant sins into virtue. So it was with Virginia slaveholders claiming that Britain sought to make slaves of them. So it was with marauding Klansmen organized against alleged rapes and other outrages. So it was with a candidate who called for a foreign power to hack his opponent’s email and who now, as president, is claiming to be the victim of “the single greatest witch hunt of a politician in American history.”

Those Malayalees who feel that they are inferior try to see him as a powerful man but they don't know he is wolf disguised as sheep. 
നിരീശ്വരൻ 2018-01-19 20:15:16
നരകിച്ച ജാതിമതദൈവങ്ങളുടെ  പിടിയിൽ നിന്ന് മോചിതരായാൽ മാത്രമേ ഈഴവരെയും, ഹിന്ദുവിനെയും, ക്രിസ്ത്യാനിയേയും മനുഷ്യരായി കാണാൻ കഴിയു . അതിന് ട്രംപിനെപ്പോലെയോ വർഗ്ഗീയനെപ്പോലെയോ ഉള്ളവർക്ക് കഴിയില്ല . അവർക്കെന്നല്ല ഒരു മതങ്ങൾക്കും കഴിയില്ല . മതങ്ങൾ ലോകത്ത് എന്താണ് കാട്ടികൂട്ടിയിരിക്കുന്നതെന്നു കണ്ണു തുറന്നു നോക്കുക.  മനുഷ്യനെ ഭിന്നിപ്പിക്കുന്ന മതത്തെ കെട്ടിപിടിച്ചു നിന്ന് എങ്ങനെ ജാതിമതവംശീയതക്കെതിരെ പൊരുതാൻ കഴിയും .  മതങ്ങൾ ഇല്ലാത്ത, ദൈവങ്ങൾ ഇല്ലാത്ത, ഒരു ഏക ലോകം നമ്മൾക്ക് ഭൂമിയിൽ വിഭാവനം ചെയ്യാം . നിങ്ങൾ നിങ്ങളുടെ മതങ്ങളെയും ദൈവങ്ങളെയും  ആദ്യം ഉപേക്ഷിക്കുക. അതിന് കഴിയാത്തവൻ ദുർബലനാണ് . അവർക്ക് പിടിച്ചുനിൽക്കാൻ ഒരു ട്രംപ് , ഒരു സ്റ്റാലിൻ, ഒരു ഹിറ്റ്‌ലർ ഇവരെല്ലാം ആവശ്യമാണ്. മൗഢ്യതയുടെ ചെളിക്കുണ്ടിൽ കിടക്കുന്ന മനുഷ്യ നീ ആദ്യം അതിൽ നിന്ന് പുറത്തു വരൂ.
John G. Nelson 2018-01-19 22:56:20

Racism Has A Human Heart.... - Poem by John G. Nelson

The racist cloaks his loathing thoughts 
behind deceiving eyes
Those men who once wore hoods and robes 
Today wear shirts and ties

Their methods changed but yet and still, 
Their mission is the same
Today they lynch with politics, 
the racist's favorite game

Divide and conquer is their plan 
to keep minorities
From seeing that the forest lies 
just shortly past the trees

Racism lurks within the press, 
courthouses, banks and schools
Black folks convinced that all is well 
have certainly been fooled

A racist underground exists, 
a chilling fact indeed
They seek to kill, steal and destroy, 
We can't let them succeed                 (posted by Matt Thomas)
ഈശോ 2018-01-20 07:31:54

ഇവഞ്ഞലികരേ ബലിയും സ്തോത്രവും അല്ല എനിക്ക് വേണ്ടത്, കരുണ കരുണ കരുണ- മറ്റു മനുഷരോട് കരുണ കാണിക്കു  "My fellow evangelicals who continue to support and even defend Trump in spite of everything he has said about the weak and vulnerable people of the world: It is time to admit you have been wrong and stop defending the indefensible," Roger E. Olson wrote in a blog post Friday. Olson, a evangelical theology professor at Baylor University in Texas, cited Trump's reported remarks last week in which he referred to Haiti, El Salvador and some African nations as "shithole countries," calling the rhetoric blasphemous and racist.Maybe he should stop watching FOX News, then he can realize how much a blasphemous Racist he is.

നാരദന്‍ 2018-01-20 08:05:54

സൊന്തം ബിസിനസ് പോലെ ഭരണം നടത്തും -ട്രുംപ്

അടച്ചു പൂട്ടിയ സോന്തം ബിസിനസ്സുകള്‍ പോലെ ഒറ്റ വര്ഷം

ഗവണ്മെന്ന്‍ന്‍റെ പൂട്ടി.

ചാക്കോ, മേമല 2018-01-20 09:14:38
കമ്പനികൾ പൂട്ടും എന്നതിന് ഒരു സംശയവും വേണ്ട നാരദാ. ഒബികുട്ടൻ കെയർ ഉള്ളേടത്തോളം കാലം ചെറിയ കമ്പനികൾ പൂട്ടിയേ പറ്റൂ. അതോടെ അമേരിക്കേടെ നട്ടെല്ലൊടിയും, അത് തന്നെയായിരുന്നു ഒബികുട്ടനു വേണ്ടതും. 

എന്തൊക്കെ നല്ലത് ഈ രാജ്യത്തിനു ചെയ്താലും,  ഒബികുട്ടൻ കെയർ എടുത്തുകളയാൻ പറ്റാത്തത് ട്രംപിന് ഒരു ഭരണ പരാജയം തന്നെയാണ്.
andrew 2018-01-21 20:51:38
If you are a RACIST, if you are are a fan of any racist,
i don't need any kind of friendship from you.
If you are a writer in e malayalee,
if you are silent and is not fighting racism, you are not a human.
Do not try to fool anyone with your compassionate poems, stories, whatever
Hitler became what he became due to those who did not resist him.
if you don't have the ......Put your pen down and disappear
who wants your fake, hypocritic ..... 

വിദ്യാധരൻ 2018-01-21 22:27:35
ഇവിടെ വർഗ്ഗീയത പടരുന്നു പനിപോലെ 
ഫണം ഉയർത്തി അടീടുന്നു പാമ്പുപോലെ 
തൊലിയുടെ നിറത്താലേ നരരെ വിവേചിപ്പോർ
അധമ ജന്മമെന്നതിനു വികല്പമില്ല 
ട്രംപിന്റെ സിരകളിൽ ഒഴുകുന്നു വംശീയത 
അതിന്റെ ലക്ഷണങ്ങൾ എത്രയെത്ര ! 
ഹിറ്റ്ലറും മുസോളിനിയും സ്റ്റാലിനും 
എന്നുവേണ്ട സേച്ഛാധിപതികളിൽ കാണാം 
ട്രംപിന്റെ രോഗ ലക്ഷണം ഏറെ 
വംശീയതായാലെ ഒതുക്കുവാനാവില്ലൊട്ടും
ഒതുക്കോവോനോടുവിൽ നാശം തീർച്ച തന്നെ  
ഉറങ്ങുന്നു ട്രംപിനുള്ളിൽ ഒരു 'വെള്ളരാജ്യ' മോഹം
അതിൽ അവർണ്ണർക്കില്ല സ്ഥാനം 
മലയാളിക്കറിയില്ല അവനേതു ജാതിയെന്നു 
സവർണ്ണനായി ചിലരെല്ലാം നടിച്ചിടുന്നു 
അതുകൊണ്ടു കഥയില്ല  കറിവേപ്പിൻ ഇലപോലെ 
ട്രംപ് നിന്നെ എറിഞ്ഞീടും  സംശയം അതിനില്ല 
സായിപ്പിനെ കണ്ടു ചുമ്മാ കവാത്തു  മറക്കല്ലേ 
മൂഢനായ മലയാളി ഉണരൂ നീ അതിവേഗം
വംശീതയുടെ വിഷം നിന്റെ ഉള്ളിലുണ്ടേൽ 
വിരലിട്ടു ശർദ്ദിച്ചിടു ഉടനടി നീ 
ഇവിടെ നിൻ സന്തതിക്കു 
സുരക്ഷതിത്വം വേണമെന്നേൽ
തുരത്തുക ട്രംപിനെയും 
അവന്റെ തീവ്രവാദി അണികളെയും   
CID Moosa 2018-01-21 22:56:35
American Urban Radio Network Washington Bureau Chief and CNN political analyst April Ryan tells CNN's Brian Stelter that she, along with other reporters, has received death threats for her coverage of the White House. (She asked Trump whether he is racist or not in the MLK function at WH)
G. Puthenkurish 2018-01-21 23:33:02
'Our true nationality is mankind'- H-G- Wells 
ഫൂലാൻദേവി 2018-01-23 23:10:48
ചമ്പൽ കാട്ടിലെ രാജ്ഞിയാകും മുൻപ് 
ഉണ്ടായിരുന്നെനിക്ക് ഒരു കഥ 
ഒരു കൊച്ചു ഗ്രാമത്തിൽ പിറന്നവൾ 
കാപട്യം എന്തെന്നറിയാതെ വളർന്നവൾ 
എന്നിൽ കാലം വരുത്തി ചില മാറ്റങ്ങൾ 
നാട്ടിലെ 'ട്രംപ്' മാർ ചുറ്റികറങ്ങിയെൻ ചുറ്റിലും 
ആരും ഇല്ലാത്ത നേരത്ത് ചാടിവീണാ ജന്മിമാർ 
പണശക്തി മൂകരാക്കി എൻ അച്ഛനേം അമ്മയേം 
നിസ്സഹായരായവർ നോക്കി നിൽക്കുമ്പോൾ 
ചാടി വീണെന്റെ മേനിയിൽ 'ട്രംപ്' മാർ പിന്നെയും 
;വംശത്തിൽ' താഴെ കിടയിലുള്ളോരേ 
കടിച്ചു കീറിലിവർ ആരുണ്ടു തടഞ്ഞിടാൻ? 
പൊട്ടി തെറിച്ചു ഞാൻ ഒരു ദിനം 
വെട്ടി നുറുക്കി ജന്മിമാരെ പലരേം 
ഓടി ഞാൻ ചമ്പൽ   കാട്ടിൽ മറഞ്ഞുടൻ
പിന്നെ ഞാൻ ആ കാട്ടിലെ രാഞ്ജിയായി 
നാട്ടിലെ ജന്മിമാർക്കു പേടി സ്വപ്നമായി
ആയി ഞാൻ പിന്നെ എം പി യായി 
വീഴ്ത്തുവാനായേക്കും  വെടിയുണ്ടായാലവർക്ക് 
അവരുടെ അധിക്രമങ്ങളെ ചെറുപ്പോരേ 
വീഴ്ത്തുവാനാവില്ലവർക്കൊരിക്കലൂമെന്നാൽ 
അമർത്ത്യമാം നമ്മുടെ സ്ത്രീത്വത്തെ ഒരിക്കലും 
ഉണരുവിൻ സ്ത്രീകളെ ഉണർന്നെണീക്കുവീൻ 
ആഞ്ഞടിക്കട്ടെ 'മീ ടൂ' വിൻ കാറ്റെങ്ങും 
കടപുഴകട്ടെ ട്രംപ് മാർ റോയി മാർ  
വർഗ്ഗീയ വംശീയ വിവേചനത്താൽ അമേരിക്കയെ 
ഭിന്നമാക്കുന്ന    സംഹാര ശക്തികൾ 

പെണ്ണ് ഒരുംബെട്ടാല്‍ 2018-01-23 21:49:46
We women will stand up and resist whenever and wherever we can for civility, honesty, love and respect for each other regardless of differences of color, ethnicity or sexual preference; caring, sharing, respect for science, and a woman's right to choose. With all of those values being threatened, it is no wonder that we are Marching in ever growing numbers.
പെണ്ണ് ഒരുംബെട്ടാല്‍  രുംപ് അല്ല GOP മുഴുവന്‍ താഴെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക