Image

റെയില്‍വേ മന്ത്രി ദിനേശ്‌ ത്രിവേദി രാജിവെച്ചതായി റിപ്പോര്‍ട്ട്‌

Published on 15 March, 2012
റെയില്‍വേ മന്ത്രി ദിനേശ്‌ ത്രിവേദി രാജിവെച്ചതായി റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: റെയില്‍വെ യാത്രക്കൂലി കൂട്ടിയതുമായി ബന്ധപ്പെട്ട്‌ മമതാ ബാനര്‍ജിയുമായി തെറ്റിയ റെയില്‍ മന്ത്രി ദിനേശ്‌ ത്രിവേദി രാജിവെച്ചതായി റിപ്പോര്‍ട്ട്‌. എന്നാല്‍ ഇത്‌ സ്ഥിരീകരിച്ചിട്ടില്ല.

മമത ബാനര്‍ജിയുടെ ആവശ്യത്തിന്‌ വഴങ്ങി മന്ത്രി ദിനേശ്‌ ത്രിവേദിയെ മാറ്റാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ നിര്‍ബന്ധിതനായതായാണ്‌ സൂചന. പകരം മുകുള്‍ റോയിയെ മന്ത്രിയാക്കണമെന്നാണ്‌ മമതയുടെ ആവശ്യം.

പൊതുബജറ്റ്‌ കഴിയുന്നതുവരെ കടുത്ത നടപടികളിലേക്ക്‌ നീങ്ങരുതെന്ന്‌ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ത്രിവേദിയെ മാറ്റരുതെന്ന കേന്ദ്രധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ അഭ്യര്‍ഥന നേരത്തേ മമത തള്ളിയിരുന്നു. മമതയുമായി പ്രണബ്‌ ഫോണ്‍ സംഭാഷണം നടത്തിയതിനു പിന്നാലെയാണ്‌ ത്രിവേദി പ്രധാനമന്ത്രിക്കു രാജിക്കത്ത്‌ അയച്ചതെന്നാണ്‌ സൂചന.
റെയില്‍വേ മന്ത്രി ദിനേശ്‌ ത്രിവേദി രാജിവെച്ചതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക