Image

മുല്ലപ്പെരിയാര്‍ ബേബി ഡാം തകര്‍ച്ചയുടെ വക്കിലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 15 March, 2012
മുല്ലപ്പെരിയാര്‍ ബേബി ഡാം തകര്‍ച്ചയുടെ വക്കിലെന്ന്‌ റിപ്പോര്‍ട്ട്‌
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം തകര്‍ച്ചയുടെ വക്കിലെന്ന്‌ റിപ്പോര്‍ട്ട്‌. വാട്ടര്‍ ലോസ്‌റ്റ്‌ പരിശോധനയിലാണ്‌ ഇക്കാര്യം ബോധ്യപ്പെട്ടത്‌. ഡാമിന്റെ മുകളില്‍നിന്നും 60 അടി താഴേക്കു തുരന്നു കോര്‍ സാമ്പിളുകള്‍ ശേഖരിക്കുന്ന ബോര്‍ ഹോളിലാണ്‌ ഇന്നലെ വാട്ടര്‍ ലോസ്‌റ്റ്‌ പരിശോധന നടത്തിയത്‌. ബോര്‍ ഹോളിലേക്ക്‌ പൈപ്പിലൂടെ ഒലിച്ച വെള്ളം താഴേക്ക്‌ വാര്‍ന്നുപോവുകയായിരുന്നു.

കേരളത്തിന്‌ ഏറെ അനുകൂലമായേക്കാവുന്ന ഈ പരിശോധനയില്‍ കേരളത്തിന്റെ പ്രതിനിധികളായ എം.കെ. പരമേശ്വരനേയും ഇറിഗേഷന്‍ വകുപ്പ്‌ ചീഫ്‌ എന്‍ജിനീയര്‍ പി. ലതികയും ഉള്‍പ്പെടെയുള്ള സംഘത്തെ മാറ്റിനിര്‍ത്തിയിരുന്നു. ഇവര്‍ക്ക്‌ യാതൊരു വിവരവും ലഭിക്കാത്തവിധമാണ്‌ പരിശോധന നടന്നത്‌. ഇത്‌ ബേബി ഡാമിന്റെ ബലക്ഷയം മുല്ലപ്പെരിയാര്‍ ഡാമിനേയും ബാധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക